ചൊവ്വാഴ്ച, ഡിസംബർ 31, 2013
വെള്ളിയാഴ്ച, ഓഗസ്റ്റ് 09, 2013
ഞായറാഴ്‌ച, നവംബർ 11, 2012
സത്യന്‍..., മലയാള സിനിമയിലെ മങ്ങാത്ത കറുപ്പും വെളുപ്പും.!
ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളെ നോക്കി അതിന്റെ കൌതുകം ആസ്വദിച്ചകുട്ടിക്കാലം...എത്തിപ്പിടിക്കാന്‍ കഴിയാത്ത അകലത്തില്‍ മിന്നിത്തി
ളങ്ങുന്ന നക്ഷത്രങ്ങളെ കണ്ടു കൊതിക്കുന്ന പോലെ,സിനിമയില്‍ തിളങ്ങുന്ന
നക്ഷത്രങ്ങളെ സ്വപ്നംകാണാന്‍ പോലും കഴിയാതിരുന്ന ആ കാലത്ത് ഒരു നിമാ താരമായി ഉദിച്ചുയരുകഅസാധ്യം തന്നെ യായിരുന്നു. സിനിമ ഒരത്ഭു
തം തന്നെയായിരുന്നു.അതുകൊണ്ടുതന്നെ അന്നത്തെ സിനിമാ താരങ്ങള്‍ ആകാശത്ത് നിന്നും ഇറങ്ങിവന്നവരെപോലെ കൌതുകത്തോടെയായിരുന്നു
ജനം കണ്ടിരുന്നതും..!!
മലയാള സിനിമാ ചരിത്രത്തിലേക്ക് നാം ഒന്ന് കണ്ണോടിച്ചാല്‍, സിനിമയെ വളര്‍
ത്തികൊണ്ടുവന്നു,ഒന്ന് മുഖം കാണിച്ചാല്‍ കോടികള്‍ വാങ്ങുന്ന സൂപ്പര്‍കളുടെ കാലത്തെക്ക്മലയാള സിനിമയെ എത്തിക്കുവാന്‍,അവഗണന സഹിച്ചും, പട്ടി
ണികിടന്നും ത്യാഗംസഹിച്ചും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലുകള്‍ സഹി
ച്ചും സിനിമയെ വളര്‍ത്തി , ഇന്ന് സിനിമാഭിനയം സമൂഹത്തില്‍ ഉന്നതമായ ഒരു പദവിയാക്കി ഭരണ കൂടങ്ങളും സമൂഹവും ആദരിക്കുമ്പോള്‍, കറുപ്പും വെളുപ്പും നിറഞ്ഞ പരുപരുത്ത ആദി മുഖങ്ങളെ ഇന്ന് സിനിമാ ലോകത്തു
ള്ളവര്‍ പോലും ഒരു നിമിഷം ഓര്‍ത്തു പോകുന്നില്ല എന്നത് കാലത്തിന്റെ വൈരുദ്ധ്യമായിരിക്കാം ..
മലയാള സിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തില്‍ സ്വതസിദ്ധമായ അഭിനയചാതുരിയില്‍ ഉയര്‍ന്നു നിന്ന സത്യന്‍ എന്ന സത്യനേശന്‍ എന്ന മാനുവ
ല്‍ സത്യനേശ നാടാര്‍..പേരിലെ വൈവിദ്യം പോലെ തന്നെ ജീവിത യാത്രയും
വൈചിത്ര്യവും , വൈരുധ്യവുംനിറഞ്ഞതായിരുന്നു.പോലീസുദ്യോഗസ്ഥന്‍
,പട്ടാളക്കാരന്‍,ക്ലാര്‍ക്ക്,അദ്യാപകന്‍,നാടക നടന്‍,എന്നീ പല മേഖലകളിലൂടെ കടന്നുവന്നു സിനിമയില്‍ സ്ഥിരം കൂടുകൂട്ടിയ നടന്‍.
സ്വാഭാവിക നടന മേന്മയുടെ,പൌരുഷ കഥാപാത്രങ്ങളുടെ ഗൌരവം സ്ഫുരിക്കുന്നമുഖ ഭാവങ്ങളിലൂടെ മലയാള മനസ്സില്‍ പ്രതിഷ്ഠ നേടിയ അതുല്യ നടന്‍.സത്യന്നു ശേഷം ആര് എന്ന അക്കാലത്തെയും, എക്കാലത്തെയും ഉത്തരമില്ലാത്ത ചോദ്യമായി നില്‍ക്കുന്നു.
മമ്മൂട്ടി എന്ന നടനിലൂടെ അതിന്നൊരുത്തരം നമുക്ക് കാണാന്‍ കഴിയുമെ
ങ്കിലും, തീവ്രഭാവ വികാരം ജ്വലിച്ചുനില്‍ക്കുന്ന പരുപരത്ത സത്യന്‍റെ മുഖം വേറിട്ട് തന്നെ നില്‍ക്കുന്നു.സത്യന്‍ ചിരിച്ചാല്‍ മാത്രമേ പ്രസന്ന ഭാവം മുഖത്ത് നിഴലിക്കൂ.ചിരിക്കുമ്പോള്‍ പോലുംഅദ്ദേഹത്തില്‍ ഗൌരവ ഭാവം ഒളിഞ്ഞു നോക്കുമായിരുന്നു.
അഭിനയിച്ച കഥാപാത്രങ്ങള്‍ മിക്കതും ഗൌരവം നിറഞ്ഞതായിരുന്നു
ക്കാലത്തെ മരം ചുറ്റി പ്രേമം സത്യനില്‍ വലിയ സ്വീകാര്യ്തയുണ്ടാക്കിയില്ല എന്ന് തന്നെ പറയാം.അനുഭവങ്ങള്‍ പാളിച്ചകള്‍ വാഴ്വേ മായം,കരിനിഴല്‍,
ശരശയ്യ തുടങ്ങി അവസാന കാല ചിത്രങ്ങള്‍ ഓരോന്നും തന്നെ സത്യന്‍ എന്ന അഭിനേതാവിനല്ലാതെ മറ്റാര്‍ക്കും അഭിനയിച്ചു ആ ഭാവ തീവ്രത വരുത്താന്‍ കഴിയാത്തവിധം, ഉജ്ജ്വലമായിരുന്നൂ ആ കഥാപാത്രങ്ങളത്രയും.. അതുകൊണ്ട് തന്നെയാണ് സത്യന്‍ എന്ന നടന്‍റെ സിംഹാസനത്തില്‍ ഇന്നും ആര്‍ക്കും കയറി ഇരിക്കാന്‍ കഴിയാത്തതും മണ്ണും മനുഷ്യനും ഇഴകിചേര്‍ന്ന കേരള ഗ്രാമീണ ഗന്ധമുള്ള പച്ചയായ മനുഷ്യ ജീവിതങ്ങളുടെ പഴയകാലസിനിമകള്‍ക്ക് ഉല്‍കൃ
ഷ്ടമായ ഒരു സന്ദേശം സമൂഹത്തിനു നല്കാനുണ്ടായിരുന്നു...ഇന്നത്തെ സിനി
മകള്‍ യുവത്വത്തെയും,സമൂഹത്തെയും എല്ലാവിധ നശീകരണത്തിലേക്കും,
അധപതനത്തിലെക്കും,സര്‍വ്വ നാശത്തിലെക്കും തള്ളിവിടാന്‍ ഉതകും വിധം യുവത്വത്തെ വഴി തെറ്റിക്കുക എന്നതാണ് ദൌത്യമെന്ന് പല സിനിമകളും കണ്ടാല്‍ തോന്നിപോകും
1912 നവ.9 നു തിരുവിതാംകൂര്‍ ആരമട എന്ന ഗ്രാമത്തില്‍ മാനുവേലി
ന്റെയും, ലില്ലി അമ്മയുടെയും മകനായി ജനിച്ച മാനുവേല്‍ സത്യനേശ നാടാര്‍ ജീവിതത്തിന്റെ പല തുറകള്‍ താണ്ടിയാണ് ചലചിത്ര രംഗത്തെക്ക് എത്തുന്നത്. വിദ്വാന്‍ പരീക്ഷ പാസ്സായി അദ്യാപകനായി ജോലി നോക്കിക്കൊണ്ടിരിക്കെ ൧൯൪൧ ല്‍പട്ടാളത്തില്‍ ചേര്‍ന്നു.ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂര്‍ സേനയില്‍ ചേര്‍ന്നു.അതുവിട്ടു പിന്നെ പോലീസ് ആയി ൧൯൪൭-൪൮ കാലത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവകാലത്തെ ആലപ്പുഴ പോലീ
സ് സ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.ഒന്നിലും ഉറച്ചു നില്‍ക്കാ
ത്ത പ്രകൃതമായ സത്യന്‍ അവസാനം ചലച്ചിത്ര നടനായി ഉറച്ചുകൊണ്ട് മ
റ്റെല്ലാം ഒഴിവാക്കുകയായിരുന്നു.
ഇന്നത്തെ പോലെ കിരീടാവകാശമായി മക്കള്‍ക്ക് തന്ത തള്ളാര്‍കൈമാ
റുന്ന,ചെങ്കോല്‍ ആയിരുന്നില്ല രാഷ്ട്രീയവും സിനിമയും ഒന്നും.അതുകൊണ്ടു
തന്നെ അക്കാലത്ത് ഈ രംഗത്തൊക്കെ പ്രവര്‍ത്തിച്ചവര്‍, അവര്‍ അവരായി
ത്തീരാന്‍ ഏറെ കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.സിനിമാ മോഹവുമായി സത്യനും ഏറെ അലഞ്ഞിട്ടുണ്ട്.
൧൯൫൧ ല്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ 'ത്യാഗ സീമ' എന്ന സിനിമയിലേക്ക് അവസരം ഉണ്ടാക്കി കൊടുത്തുവെങ്കിലും ആ ചിത്രം പുറത്തു വന്നില്ല.൫൨ ല്‍ ആത്മ സഖി ൫൪ ല്‍ഉറൂബിന്റെ പ്രശസ്ത നോവല്‍ 'നീലക്കുയില്‍' എന്നചിത്ര
ലൂടെ സത്യന്‍ ഒരു നടനായി അറിയപ്പെട്ടു. രാമുകാര്യാട്ടും, ഭാസ്കരന്‍ മാസ്ട
രും ആയിരുന്നു പിന്നില്‍.രാഘവന്‍ മാസ്ടരുടെ സംഗീതത്തില്‍ നീലക്കുയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ കേരളീയ സമൂഹം ഒന്നടങ്കം സ്വീകരിച്ചപ്പോള്‍ സിനിമയും,സത്യനും,നായിക മിസ് കുമാരിയും പ്രശസ്ത
മായി.'കായലരികത്ത് വലയെറി ഞ്ഞപ്പോം..'എല്ലാരും ചൊല്ലണെനെ,എല്ലാരും
ചൊല്ലണെ' എന്നീ ഗാനങ്ങള്‍ ഇന്നും ആസ്വാദ്യകരമാണ്. കേന്ദ്ര സര്‍ക്കാ
രിന്റെ 'രജത കമലം' ലഭിച്ച ആദ്യ മലയാള ചിത്രവും 'നീലക്കുയിലായിരുന്നു'.
കെ.എസ.സേതു മാധവന്‍, വിന്‍സെന്റ്,രാമുകാര്യാട്ട് തുടങ്ങി പ്രശസ്ത സംവിധായകരുടെ സ്ഥിരം നടനായിരുന്ന സത്യന്‍ മഞ്ഞിലാസ്' എന്ന നിര്‍മ്മാണ കമ്പനിയുടെ നില നില്‍പ്പുതന്നെ സത്യന്‍ എന്ന നടനിലൂടെയായിരുന്നു .കുഞ്ചാ
ക്കോ ചിത്രങ്ങളിലും ഏറെയും സത്യന്‍ തന്നെയായിരുന്നു.
ഓടയില്‍ നിന്നും,മോഹം,യക്ഷി ,സ്നേഹ സീമ,നായര്‍ പിടിച്ച പുലിവാ
ല്,മുടിയനായ പുത്രന്‍,ഭാര്യ,ശകുന്തള,കായംകുളം കൊച്ചുണ്ണി,അനാര്‍ക്കലി, അടിമകള്‍,കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ,,നിങ്ങളെന്നെ കമ്യൂണി
സ്റ്റാക്കി ,താര തുടങ്ങി അഭിനയിച്ച ഒട്ടനവധി ചിത്രങ്ങളും സത്യന്‍ എന്ന നട
ന്റെ പ്രതിഭ തെളിയിച്ചപ്പോള്‍, തകഴിയുടെ ലോകപ്രശസ്ത നോവല്‍ 'ചെമ്മീന്‍' അത് ചലച്ചിത്രമാക്കി ഇന്ത്യയിലും ലോകം മുഴുക്കെകൊച്ചു കേരളത്തെ ഉയര്‍
ത്തിയ ഒരു മഹാ ചലച്ചിത്ര കാവ്യമായി ഇന്നും നില്‍ക്കുന്ന ചെമ്മീനിലെ 'പ
ളനി' ചലചിത്രാസ്വാദകര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ജീവിച്ചി
രിക്കുന്ന ഒരു അരയനാണ്...
സത്യനും,ഷീലയും.മധുവും,കൊട്ടാരക്കരയും,രാമുകാര്യാട്ടും,വയലാറും,
സലീല്‍ ചൌധരിയും, മാര്‍കോസ് ബത്ളിയും, കണ്മണി ബാബുവും ചേര്‍ന്നു ഒരു കൂട്ട പ്രവര്‍ത്തനം ലോകസിനിമാ ഭൂപടത്തില്‍ കേരളത്തിന്റെ അടയാളം കുറിച്ചപ്പോള്‍ 'ചെമ്മീന്‍' എന്ന മലയാളത്തിലെ ആദ്യ ഈസ്റ്റ്മാന്‍ കളര്‍ ചിത്രം മലയാള ചലച്ചിത്രത്തിനു തന്നെ നാഴികക്കല്ലായി മാറി ൧൯൬൫ ല്‍ പ്രസിഡണ്ടി
ന്റെ 'സുവര്‍ണ്ണ കമലം' നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ...
നൂറ്റി അമ്പതോളം മലയാള ചിത്രങ്ങളിലും, രണ്ടു തമിഴ് ചിത്രങ്ങളിലും അഭിനയിച്ച സത്യന്‍ ൧൯൬൯ ലും,൧൯൭൧ ലും,മികച്ച നടനുള്ള കേരള ഗവ.അവാര്‍ഡ് കരസ്ഥമാക്കി.
രക്താര്‍ബുദ രോഗത്താല്‍ ആരോഗ്യസ്ഥിതി വളരെ മോശമായിക്കൊണ്ടി
രുന്നപ്പോഴും,ആ ഘട്ടത്തില്‍ അഭിനയിച്ച വാഴ്വേ മായം,കരി നിഴല്‍, ശര ശയ്യ, തുടങ്ങിയ ചിത്രങ്ങള്‍ കെടാന്‍ പോകുന്ന തിരി ആളിക്കത്തും പോലെ, അഭിന
യത്തില്‍,അദ്ദേഹത്തിന്റെ കഴിവിന്റെ ഒരാളിക്കത്തല്‍ തന്നെ ആയിരുന്നു പ്രേക്ഷക ലോകത്തിനു കാണാന്‍കഴിഞ്ഞത് .തോപ്പില്‍ ഭാസിയുടെ 'ശര ശയ്യ'
എന്ന ചിത്രമായിരുന്നു അവസാന ചിത്രം....
അതി തീവ്രമായ ഭാവം കൊണ്ട് ജ്വലിക്കുന്ന പരുക്കനായ പൌരുഷ കഥാ പാത്രങ്ങള്‍ചലച്ചിത്ര ആസ്വാദക കേരളത്തിന്‍റെ മനസ്സില്‍ ആഴ്ന്നിറങ്ങിയ സത്യന്‍ എന്ന മഹാനടന്‍ ഇനിയുമോരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടമാ
യി ഇന്നും അവശേഷിക്കുന്നു..
വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012
തിലകന്‍ യാത്രയായി..മുതലക്കണ്ണീര്‍ ഇനിയും നിലച്ചില്ല.!!
തിലകന്‍ സാഹെബ് എന്നേക്കുമായി യാത്ര പറഞ്ഞു.എങ്കിലും മുതലക്കണ്ണീര്‍ പ്രവാഹം തുടരുന്നു...ജീവിച്ചിരുന്ന 'തിലകന്‍' എന്തെങ്കിലും ബാക്കി വെച്ചിട്ടുന്ടെങ്കില്‍ എല്ലാം കുത്തിയൊലിച്ചപോകും വിധം മുതലക്കണ്ണീര്‍ പ്രളയമായി കഴിഞ്ഞകുറെ ദിവസങ്ങള്‍.
കോടികള്‍ തുലച്ചു എമേര്‍ജിംഗ് കേരള അരങ്ങു തകര്‍ത്തപ്പോള്‍ ഉല്‍ഘാടനത്തിനെത്തിയ പ്രധാന മന്ത്രി തിരിച്ചു ദല്‍ഹിയില്‍ എത്തിയ അടുത്തനിമിഷം തന്നെയും , കൂടെ വന്ന അലുവാലി തിരിച്ചു പോകും മുന്‍പേയും, കേരളീയന്റെ ചെകിട്ടിനു തന്ന വീക്ക്,വലിയ ഇരുട്ടടി കിട്ടിയവനെ പോലെ കണ്ണിരുട്ടിച്ചു ഒന്നും കാണാതെ തലകറങ്ങി കേരളജനതയാകെ ഒരേ സ്വരത്തില്‍ പലതും പുലംബികൊണ്ടിരുന്നപ്പോള്‍, ഒന്നും തിരിച്ചും, മാറ്റി മറിച്ചും പ്രധാന മന്ത്രിക്കു വേണ്ടിയും , അലുവാലിയക്ക് വേണ്ടിയും തിരുത്തി പറയാന്‍ കഴിയാതെ നമ്മുടെ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി സാഹിബും ആകെ ചാണകത്തില്‍ ചവിട്ടിപോയ പരുവത്തില്‍ നില്‍ക്കുമ്പോഴാണ് തിലകന്‍ സാഹിബിന്റെ
മരണ വാര്‍ത്ത പടരുന്നത്
( സാഹെബ്, എന്ന സംബോധന തെറ്റായി ധരിക്കില്ലെന്നു കരുതുന്നു. ആദരണീയരായവരെ, ബഹുമാന്യരായവരെ, മുസ്ലിങ്ങള്‍ അഭിസംബോധന ചെയ്യുന്നത് 'സാഹെബ് , എന്ന് ചേര്‍ത്താണ്. സി,എച്ച്.എം.സാഹെബ്,ബഷീര്‍ സാഹെബ്, സമദാനി സാഹെബ്, മുനീര്‍ സാഹെബ്, കുഞ്ഞാലിക്കുട്ടി സാഹെബ്,എന്നൊക്കെ എന്നത് ആദരണീയ സൂചകമായാണ്.'സാഹെബ് ചേര്‍ക്കുന്നത്.. ഞാന്‍ 'ചന്ദ്രിക" പത്രത്തില്‍ ജോലി ചെയ്തപ്പോള്‍ ശീലിച്ചതാണ് ആ ശൈലി. അത് കഴിഞ്ഞു അടിയന്തിരാവസ്ഥക്കാലത്തെ"വീക്ഷണം" പത്ര
ത്തില്‍ ജോലി ചെയ്യുമ്പോഴും, ഇന്നത്തെ പ്രതിരൊധ മന്ത്രിയും,അന്നത്തെ കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന ബഹു. ആന്‍റണിയെ, ആന്‍റണി സാഹെബെന്നും,കെ.പി. നൂറുദ്ദീനെ (അന്നത്തെ കേ.പി.സി.സി ട്രഷറര്‍ ,മുന്‍ വനം വകുപ്പ് മന്ത്രി) നൂറുദ്ദീന്‍ സാഹെബെന്നും, ബഹു.പി.സി.ചാക്കോയെ, ചാക്കോ സാഹെബ് എന്നുമായിരുന്നു വിളിച്ചിരുന്നത്. ഇവരൊക്കെയും "വീക്ഷണം" പത്രത്തിന്‍റെ
ഡ. ബോര്‍ഡ് അംഗങ്ങളും, ആന്റണി സാഹെബ് ചെയര്‍മാന് മായിരുന്നു.ഞാന്‍ അപ്പോള്‍ പത്രം പ്രിന്റ് ചെയ്യുന്ന ഒരു പ്രിന്‍റിംഗ് ടെക്നി ഷ്യന്‍ മാത്രമായിരുന്നു.(കൂടുതല്‍ എന്‍റെ ജീവിത യാത്രാ ബ്ലോഗില്‍ വായിക്കുക) കേള്‍ക്കാന്‍ സുഖമുള്ള ഉച്ച നീചത്വമില്ലാത്ത ആ സംബോധന ഞാന്‍ ഇഷ്ടപ്പെടുന്നു.മേല്‍പ്പറഞ്ഞ ബഹു.ആദരണീയ വലിയ വ്യക്തികള്‍ക്കും എന്‍റെ "സാഹെബ്" വിളി സന്തോഷത്തോടെ സ്വീകരിച്ചവരായിരുന്നു!!.
'സര്‍' എന്ന വിളിയോടു എനിക്ക് യോജിപ്പില്ല.ബ്രിട്ടീഷുകാരനെ വര്‍ഷങ്ങള്‍ക്കു
മുന്‍പേ കെട്ടു കെട്ടിച്ചെന്കിലും അവന്റെ ഉച്ചിഷ്ടങ്ങള്‍ വിഴുങ്ങാന്‍ ഇന്നും ആര്‍ക്കും മടിയില്ല, മാത്രമല്ല മഹാത്മാ ഗാന്ധിയും, അനുയായികളും ആട്ടിപ്പുറത്താക്കിയ പാശ്ചാത്യ പ്രഭുക്കളെ പരവതാനി വിരിച്ചു നമ്മുടെ ഹര്‍ഷ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണല്ലോ ഭരണ കൂടങ്ങള്‍ .വിരോധാഭാസം അല്ലെ ഈ സാര്‍ വിളി? ഇവിടെ പ്രഭുക്കള്‍ ഇല്ലല്ലോ?).
തിലകന്‍ സാഹെബിന്റെ മരണത്തോടെ കേരള ജനത മറ്റെല്ലാം മറന്നപോലെയായിപിന്നെ ദുഃഖ മായില്ലേ? എല്ലാവരും ദുഖത്തിലായി.മരണ ദുഖത്തെക്കാള്‍ വലുതല്ലാലോ പ്രധാന മന്ത്രിയുടെ ഇരുട്ടടി!!. അങ്ങിനെ കേരളം ആ ഇരുട്ടടിയെല്ലാം മറന്നു ദുഃഖ ത്തിലായപ്പോള്‍ .മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സാഹെബിനു അങ്ങിനെ വലിയ ആശ്വാസമുഹൂര്‍ത്തം വീണു കിട്ടിയപോലെയായി. സത്യത്തില്‍ ബഹു.മുഖ്യ മന്ത്രിക്കു ശ്വാസം വീണത് അപ്പോഴായിരിക്കണം .
കുറെ നാളുകള്‍ തിലകന്‍ സാഹെബ് ആശുപത്രിയില്‍ ആയിരുന്നു.അവസാന നാളുകള്‍ മരണത്തോട് മല്ലടിച്ച് അദ്ദേഹം അവസാന ശ്വാസത്തിനായി കാത്തു ഴിയുകയായിരുന്നു.ഇതൊന്നും അധികം ആരുടേയും ശ്രദ്ധയില്‍ വരികയോ. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സിനിമാക്കാര്‍ പോലും അദ്ദേഹത്തെ കാണാന്‍ എത്തുകയോ അദ്ദേഹത്തിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയോ ചെയ്യുന്നതൊന്നുംദൃശ്യ മാധ്യമങ്ങളിലോന്നും കണ്ടില്ല.ആശുപത്രിയുടെ ഏട്ടാവട്ടത്തുപോലും ഒരു താരോദയംകണ്ടില്ല!!.
(നടന്‍ ശ്രീ .ജഗതി ശ്രീകുമാറിന് കാര്‍ അപകടമുണ്ടായപ്പോള്‍ ഉറക്കൊഴിഞ്ഞു ആശുത്രിയില്‍ കാത്തിരുന്ന സിനിമാക്കാര്‍ ഉണ്ടായിരുന്നു.മന്ത്രിമാരും,എം.
എല്‍.എ.മാരും മറ്റു രാഷ്ട്രീയ സാമൂഹ്യ പ്രമുഖരും ഉണ്ടായിരുന്നു സിനിമാക്കാരുടെ കൂട്ട പ്രാര്‍ത്ഥന യുണ്ടായിരുന്നു.- കൂട്ട പ്രാര്‍ത്ഥന എന്നത് എല്ലാവരും ഒന്നിച്ചിരുന്നു പ്രാര്‍ഥിച്ചു എന്നല്ല. എല്ലാവരും പ്രാര്‍ഥിച്ചിരുന്നു!!- അങ്ങോളമിങ്ങോളമുള്ള മിക്കവാറും സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.ഇതൊക്കെ നമ്മെ കാണിച്ചു തന്നതും അറിയിച്ചതും മാധ്യമ
ങ്ങള്‍) എന്തൊക്കെ ആയാലും അദ്ദേഹം മരിച്ച വിവരം അറിഞ്ഞു, ഞെട്ടിയവരും,ഞെട്ടിത്തെറിച്ചു വീണവരും, തല കറക്കം വന്നവരും എല്ലാമായി ഒരുപാട് സഹപ്രവര്‍ത്തകര്‍, മഹാ മഹാ നടന്മാര്‍ രാഷ്ട്രീയക്കാര്‍,മന്ത്രിമാര്‍ സാംസ്കാരിക നായകര്‍, കവികള്‍, കലാകാരന്മാര്‍ (അപ്പോള്‍ സിനിമാക്കാര്‍ എന്ന് പറഞ്ഞാല്‍ കലാകാരന്മാര്‍ അല്ലെ?) സാധാരണ സിനിമാ പ്രേക്ഷകന്‍ എത്ര ഞെട്ടിയാലും അതൊന്നും മാധ്യമങ്ങള്‍ കാണില്ലാലോ ? അല്ലെങ്കിലും ആര്‍ക്കു വേണം ഈ സാധാരണക്കാരനെ? എഴാന്കൂലികളായവര്‍, കൊടിപിടിക്കാനും, ജയ് വിളിക്കാനും പോലീസിന്റെ ലാത്തിയുടെ ചൂടറിയാനും തല്ലാനും കൊല്ലാനുമല്ലാതെ ആര്‍ക്കാണ് ഇവരെ ആവശ്യം?
അങ്ങിനെ മരണവാര്‍ത്തയറിഞ്ഞു പല ദിക്കിലുമായ സഹപ്രവര്‍ത്തകരില്‍ പലരുംഅവിടുന്ന് തന്നെ കരഞ്ഞു തീര്‍ത്തു. ഇന്ത്യക്കകത്തു തന്നെ പലദിക്കിലും, പിന്നെ ദുബായിലുമൊക്കെ ആയി (ദുബായ് വിട്ടു ഒരു കളിയും സിനിമാ കാര്ക്കില്ലാലോ) ഷൂട്ടിങ്ങിനു പോയവരായിരുന്നു. അങ്ങിനെ ഉള്ളിടത്തുവെച്ചു അദ്ധേഹത്തെ ഓര്‍ത്തോര്‍ത്തു ഓര്‍മ്മയില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞു തേങ്ങിക്കരഞ്ഞു
.(ഈ കരച്ചിലോക്കെ കണ്ടു നമ്മുടെ മുതലകള്‍; പോലും നാണിച്ചുപോയിരിക്കണം, വായില്‍ കിടന്നു ജീവന് വേണ്ടി പുളയുന്ന ഇരയെകുറിച്ച് മുതലകള്‍ കരയുമ്പോള്‍ പോലും ഇത്രത്തോളം കണ്ണീര്‍ പ്രളയം ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത്തരം കണ്ണീര്‍ കണ്ടു സിനിമാക്കാരായ ചിലരൊക്കെ പറഞ്ഞതും "മുതലക്കണ്ണീര്‍" ആണ് ഇതൊക്കെ എന്ന്. )
കലാ കേരളം.. അല്ല സിനിമാ കേരളം കണ്ണീര്‍ നിറച്ചു അദ്ദേഹത്തെ യാത്രയാക്കി. പ്രശസ്തരായവര്‍ മരിച്ചാല്‍ ഒരു റീത്ത് വാങ്ങാനും പ്രസ്താവനകള്‍ ഇറക്കാനും ദുഃഖം പങ്കുവെക്കാനും ചെറിയ മുതല്‍ മുടക്ക് അല്ലെങ്കില്‍ ഒരു വിങ്ങല്‍. ഒരു കണ്ണ് തുടക്കല്‍.ഇത്രയും മുതലിറക്കിയാല്‍ കിട്ടാവുന്നതോ വലിയ വാര്‍ത്താ പ്രാധാന്യം,പബ്ലിസിറ്റി.വാര്‍ത്താ പത്രങ്ങളും ചാനലുകാരും കരയുന്നവരെയും, കണ്ണീര്‍ തുടക്കുന്നവരെയുംനോക്കി കാമറയുമായി അലയുന്നവരാണല്ലോ. പത്രക്കാര്‍ക്കും, ചാനലുകാര്‍ക്കുംഅങ്ങിനെയുള്ള സീനുകള്‍ കൊടുത്താലേ അവരുടെ പത്ര പ്രവര്‍ത്തനം ധര്‍മ്മമാകൂ എന്ന ഒര
ലിഖിത നിയമം ഉണ്ടായിരിക്കാം.
ജീവിച്ചിരിക്കുമ്പോള്‍ സിനിമാ കുടുംബത്തില്‍ നിന്നുതന്നെ തിലകന്‍ സാഹെബി
നെപടിയിറക്കി പിണ്ഡം വെച്ചവര്‍, കമ്പി വേലികെട്ടി മാറ്റിനിര്‍ത്തിയവര്‍.പി
ച്ചും പേയും പറഞ്ഞവര്‍.മഹാ മഹാ നടന്മാരുംഎല്ലാം തന്നെ, നിമിഷങ്ങള്‍ കൊണ്ട് സിനിമാക്കാര്‍ക്ക് മഹാവ്യക്തിയായി തീര്‍ന്നു.തിലകന്‍ സാഹെബ് അഭിനയത്തിന്‍റെ പെരുന്തച്ചനായിത്തീര്‍ന്നു !!!രണവരായിത്തീര്‍ന്നു ആദരണീയനായിത്തീര്‍ന്നു..അങ്ങിനെമരിച്ച തിലകന്‍
സാഹെബിനെ അവരെല്ലാം ആകാശത്തെ സ്വര്‍ണ്ണത്തേരില്‍കയറ്റി സിനിമാലോ
കത്തെ രാജകുമാരനാക്കി വാഴ്ത്തി.
കാമറ വെളിച്ചം തട്ടുന്നിടത്തുള്ളവരെല്ലാം അദ്ദേഹത്തെ കുറിച്ച്, അദ്ദേഹത്തി
ന്റെ കഴിവിനെക്കുറിച്ച്,അദ്ദേഹത്തിന്റെ സ്നേഹത്തെ കുറിച്ച്, വ്യക്തിത്തെ
ക്കുറിച്ചു വിതുമ്പി വിതുമ്പിക്കൊണ്ട് പറഞ്ഞു..........വലിയ ഒരു നടന്‍റെ മുന്‍
പില്‍, അദ്ദേഹത്തിനു തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത വിധം നന്നായി അഭിന
യിച്ചു ഫലിപ്പിച്ചു പലരും!!അഭിനയം തൊഴിലാക്കിയവര്‍ക്ക് മല്സരിച്ചഭിന
യിക്കാന്‍ കിട്ടിയ ഒരു സന്ദര്‍ഭം..അതാരുംപാഴാക്കിയില്ല തീര്‍ച്ച...
ഇതൊക്കെ കഴിഞ്ഞപ്പോള്‍ കണ്ണീര്‍ പ്രളയം അവസാനിച്ചെന്നു കരുതിയിരിക്കും
ബോഴിതാ നമ്മുടെ നെടുമുടി വേണു സാഹിബ് ദുബായില്‍ പോയിട്ട് വീണ്ടും വിങ്ങി ക്കരയുന്നു."തിലകന്‍ സാഹെബിനെ പ്രകീര്‍ത്തിചിരുന്നെന്കില്‍ ഇനിയുംഅഞ്ചുകൊല്ലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നെനെ എന്നാണു വേണുസാഹെബ് വിതുമ്പിയത്...... അതോടൊപ്പം തന്നെ അദ്ദേഹം വേറൊരു കാര്യംകൂടെ പറഞ്ഞു ആശുപത്രിയില്‍ പോയാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് നെടുമുടി സാഹെബ് ആശുപത്രി
യില്‍ പോകാതിരുന്നതെന്ന്....അവസാന നോക്ക് കാണാന്‍ കഴിയാത്ത വേദന
...ഹാഎത്ര കഠിനം ..?നോക്കണേ നമ്മുടെ സിനിമാക്കാരുടെ , തിലകന്‍ സാഹെ
ബിന്റെവേര്പാടിലെ തീരാത്ത മഹാ ദുഃഖങ്ങള്‍....
ഇനി സിനിമാക്കാര്‍ക്ക് മ്യൂസിയം പണിയാനും, പ്രതിമ പണിയാനും പ്രതിറ്റ്
ഞാബദ്ധരായവര്‍ഉണ്ട് ഇനി അതിനും മല്‍സരങ്ങളും അടിപിടിയുമൊക്കെ നടന്നേക്കും.'കലാ കാരന്മാര്‍" അല്ലെ?.കലാകാരന്‍ എന്ന വ്യാഖ്യാനത്തിനു ഇ
ന്നത്തെ സിനിമാക്കാരുടെ അന്ഗീകരിക്കപ്പെട്ട മാനദണ്ഡം ഇതൊക്കെയാണല്ലോ.
*********
ക്ഷമിക്കണം തിലകന്‍ സാഹിബേ,.......ഒരു തികഞ്ഞ ഒറ്റപ്പെട്ട അഭിനേതാവെന്ന
നിലക്ക് അങ്ങയെ ഞാന്‍ ബഹുമാനിക്കുന്നു.അങ്ങയുടെ മരണം, എന്‍റെയും, അതൊക്കെ ദൈവ നിശ്ചയമാണ്.നാമാരു വിചാരിച്ചാലും അത് തടയാന്‍ ആവില്ല.സമയമാകുമ്പോള്‍ അവന്‍ വിളിച്ചുകൊണ്ടുപോകും. ഇന്ന് താങ്കളും നാളെ ഞാനും.അതിനാല്‍താങ്കളുടെ വേര്‍പാടില്‍ എനിക്ക് ദുഃഖ മുണ്ടായില്ല. അനാരോഗ്യം മൂലം രോഗ ശയ്യയില്‍ കിടന്നു ഒരുപാട് നരകിപ്പിക്കാതെ ദൈവം അങ്ങയെ രക്ഷിച്ചതില്‍ ഞാന്‍ എന്‍റെനാഥനോട് നന്ദി പറയുന്നു.
അവസാന കാലങ്ങളില്‍ അങ്ങയുടെ ഫോടോ ചില മാധ്യമങ്ങളില്‍ കാണുവാ
നിടവന്നപ്പോള്‍ഇത് ഞാന്‍ ഉറപ്പിച്ചതായിരുന്നു. വളരെ അവശയായ ആ മുഖം ഇനിയൊരിക്കല്കൂടി പ്രസന്ന മാകാന്‍ സാധ്യതയില്ല എന്ന് തന്നെ ഞാന്‍ ഉറ
പ്പിച്ചിരുന്നു.
സിനിമാ ലോകത്ത് നിന്നും ഒറ്റ തിരിഞ്ഞു നടന്നു ജീവിതം വിജയം വരിച്ച തന്റേടിയായ ഒരു കലാ കാരനാണ് താങ്കള്‍. ആ കരുത്തിനെ അഭിനന്ദിക്കാതെ വയ്യ.ജീവിതത്തിലെ തീക്ഷ്ണ അനുഭവങ്ങളില്‍ നിന്നും, പരുക്കന്‍ യാഥാര്‍ത്യ ങ്ങളില്‍ നിന്നും ഉദിച്ചു വരുന്ന പാഠങ്ങളാണ് പലപ്പോഴും സര്‍ഗ്ഗ വാസന നല്‍കുന്നത്. ജീവിത പാഠങ്ങള്‍ ഏറെയുള്ള താങ്കള്‍ അതുകൊണ്ടുതന്നെ ആയി
രിക്കാം ആരുടെ മുന്‍പിലുംതല കുനിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു കലാകാരനെ സൃഷ്ടിക്കാന്‍ അങ്ങേക്ക്കഴിഞ്ഞതും. പരുക്കന്‍ യാഥാര്‍ത്യ ങ്ങളുടെ, ചായമില്ലാത്ത മുഖമായിരുന്നു അങ്ങയുടെ കഥാപാത്രങ്ങള്‍ ഏറെയും. തില
കന്‍ എന്ന യാഥാര്‍ത്യവും വിജയവും അത് തന്നെ......
അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
ചൊവ്വാഴ്ച, സെപ്റ്റംബർ 11, 2012
ബോബി ഫാരല്‍ -- ബോണി എം ന്‍റെ പുരുഷ ശബ്ദം
അമേരിക്കന്‍ പോപ് സംഗീത ലോകത്തെ ത്രസിപ്പിച്ച എല്‍വീസ് പ്രിസ്ലിക്ക്
ശേഷം ലോകത്തെ സംഗീത ധാരയില്‍ ലയിപ്പിച്ചു ചേര്‍ത്തു, ലോകമെങ്ങും അലയടിച്ച ബോണി എം ആരവം, ലോക മനസ്സ് നിറച്ച സുന്ദരാനുഭവം ഇന്നും
അയവിറക്കാതെ, ബോണി എംസംഗീതം ആസ്വദിച്ച ഒരാള്‍ക്കും സംഗീതത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എഴുപതുകളില്‍ സൃഷ്ടിച്ച ബോണി എം അലയടിക
ള്‍ നിലക്കാതെ ,ഇന്നും ലോക ജന സഹൃദയങ്ങളില്‍ മൂളലായി ആ സംഗീത ധ്വനികള്‍ മുഴങ്ങിക്കൊണ്ടിരുന്നു.
പോപ് സംഗീതത്തിന്‍റെ ചാരുതയില്‍, ഏതൊരാള്‍ക്കും പെട്ടെന്ന് ആസ്വാദ്യകര
മാകുന്ന തേന്മഴയായി മധുരമയമായ രാഗങ്ങളും, അതിന്നിടയില്‍ ബോബി ഫാരലിന്റെ വരണ്ട ശബ്ദവും കൂടുമ്പോള്‍ ലോക സംഗീത നഭസ്സില്‍ വി
സ്മയമായി ബോണി എം ഒറ്റപ്പെട്ടു നിന്നു,,,, പകരമൊന്നില്ലാതെ!!,
ബീച്ച് ബോയ്സ്, ഫില്‍ കോളിന്‍, ലംബാട, സാമന്ത ഫോക്സ്, തുടങ്ങി ഒട്ടേറെ ഗായകര്‍ കത്തി നില്‍ക്കുമ്പോഴും , ബോണി എം, അബ്ബ ഗ്രൂപുകള്‍ എഴുപതുക
ള്‍ മുതല്‍ തുടങ്ങിയ ജൈത്രയാത്ര,എണ്‍പതുകളിലെ മഡോണ യുടെയും, മൈ
ക്കള്‍ ജാക്സന്‍റെയും ഇടിച്ചു കയറ്റത്തിനിടയിലും ബോണി എം,അബ്ബ,ഗായക
ഗ്രൂപ് പുറം തള്ളപ്പെടാതെ ലോക സംഗീത സാമ്രാജ്യത്തിലെ തിളങ്ങും
താരങ്ങളായിതന്നെ നിലനിന്നു.
1974 ല്‍ ഫ്രാങ്ക് ഫാരിയന്‍ നിര്‍മ്മിച്ച ' ബേബി ടു യു വാന ബംബ് ' എന്ന
ഗാനത്തോടെ ബോണി എം സംഗീത ഗ്രൂപ് രൂപം കൊണ്ടു.. ശുഭകരമല്ലാതിരുന്ന
തുടക്കം പതുക്കെ നെതര്‍ ലാണ്ടിലും , യൂറോപ്പിലും, ബെല്ജിയത്തിലും യുവ സംഗീത ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.
ബോണി എം ഗ്രൂപ്പില്‍ ആദ്യമായെത്തിയ മേഴ്സി വില്യംസും, കരീബിയന്‍
ദ്വീപായ അരൂബയില്‍ നിന്നും, നര്‍ത്തകനായ ബോബി ഫാരലും, ജമൈക്കന്‍ഗാ
യികയായ മര്സിയ ബാരെട്ടും,ലെസ് ഹാംപ്ഷെയര്‍ സംഗീത ഗ്രൂപ്പില്‍ നിന്നും
ലിസ്മിഷേല്‍ കൂടി ചേര്‍ന്നതോടെ മൂന്ന് പെണ്‍ ഗായികമാരുടെ കൂടെ,വരണ്ട
ശബ്ദത്തോടെ ബോബി ഫാരലിന്റെ ആണ്‍ ശബ്ദവും കൂടിയപ്പോള്‍ ബോണിഎം
ഗ്രൂപ് രൂപപ്പെട്ടൂ
സദസ്സുകളില്‍ മൈക്കിനു മുന്‍പില്‍ നിരന്നു നിന്ന് പാടുമ്പോള്‍ ബോബി
ഫാരലിന്റെ തുടിച്ചു തുള്ളുന്ന നൃത്ത ചുവടുകള്‍ക്കൊപ്പം അസാധാരണമായ
ആ ശബ്‌ദവീചികള്‍ കൂടുംബോഴുണ്ടാവുന്ന ബോണി എം സംഗീത സുഖം സഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി എന്നെക്കുമായി നിലയുറപ്പിക്കുന്നു. അടിച്ചു
പൊളിയില്ലാതെ മനോഹരമായ, ഒരു നീരോഴക്കുപോലെ സംഗീതം ഒഴുകിഗാന
ശബ്ദങ്ങളില്‍ സമന്വയിച്ചു ശ്രോതാക്കളുടെ ചെവിയിലെത്തുമ്പോള്‍,
ബോണി എമ്മിന്‍റെ സംഗീത മാസ്മരീകതയുടെ ശുദ്ധ സൌന്ദര്യം നമ്മെ
വല്ലാതെ ആകര്‍ഷകമാക്കുന്നു.
1976 ല്‍ ബോണി എമ്മിന്റെ ആദ്യ എല്‍ പി റെക്കോര്‍ഡ് പുറത്തിറങ്ങി. '
ടേക്ക് ദ ഹീറ്റ് ഓഫ് മി'എന്നതിലെ ഗാനങ്ങള്‍ മനോഹരമായെന്കിലും,
സാമ്പത്തികമായി വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഈ എല്‍പി റെകോര്‍ഡ്നു
കഴിഞ്ഞില്ല.. തുടര്‍ന്ന് ബോണി എം ഗ്രൂപ്. പല വേദികളിലും പരിപാടി
അവതരിപ്പിച്ചു തുടങി. ക്ലബുകളിലും, വലിയ ഉത്സവങ്ങളിലും, ഹോട്ടലു
കളിലും, എല്ലാം ബോണി എം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.
ഇത് ബോണി എമ്മിനെപതുക്കെ പ്രശസ്തിയിലെക്കുയര്‍ത്തി. അതോ
ടൊപ്പം , 1977 ല്‍ ' മ്യൂസിക് ലാദന്‍' എന്ന തല്‍സമയ ടി.വി പരിപാടിയില്‍
സംഗീതം അവതരിപ്പിക്കുന്നതിനായുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട്,
൧൯൭൬ സെപ്തംബറില്‍ മുസിക് ലാദനില്‍ തല്‍സമയ പരിപാടികള്‍
അവതരിപ്പിച്ചു തുടങ്ങിയതോടെ ബോണി എമ്മിനെ ലോകം
ശ്രദ്ധിക്കാന്‍ തുടങ്ങി, ബോണി എമ്മിന്‍റെ വളര്‍ച്ച ഇവിടെ തുടങ്ങി.
തുടര്‍ന്ന് "ഡാഡി കൂള്‍" എന്ന ഗാനം ജര്‍മ്മന്‍ സംഗീത ചാര്‍ട്ട്ല്‍ ഒന്നാം
നിരയിലെത്തി.അവിടം മുതല്‍ ബോണി എം ലോകത്തിന്‍റെ നെറുകയി
ലേക്ക് കുതിച്ചു
൧൯൭൭ ല് ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആല്‍ബമായ
"ലവ് ഫോര്‍ സെയില്‍"പുറത്തിറങ്ങി ഇതില്‍ "മാ ബെക്കര്‍ ,ബെല്‍ഫാസ്റ്റ്
തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഉള്പെട്ടിരുന്നു.'ദ ബ്ലാക്ക് ബ്യൂട്ടിഫുള്‍ സര്കസ്സ്'
എന്ന പേരില്‍ സംഗീത പര്യടനവും ഘട്ടത്തില്‍ ആരംഭിച്ചു.൧൯൭൮-ല്‍
ബോണി എം ന്‍റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ "റിവേര്‍സ് ഓഫ്ബാ
ബിലോണ്‍" പുറത്തിറങ്ങി.
"റിവേര്‍സ് ഓഫ് ബാബിലോണ്‍" അതിന്റെ ആലാപന സുഖവും, സംഗീ
ത ലാളിത്യവും ഗായകരുടെ ശബ്ദ, സൌകുമാരികതയും വിളിച്ചോതുന്ന
അതി സുന്ദരമായ ഗാനമായിരുന്നു.ബോണി എം നെ കുറിച്ചോര്‍ക്കുമ്പോള്‍
ഇന്നും പോപ് സംഗീത പ്രേമികളുടെ ചുണ്ടില്‍ വന്നുപോകുന്ന ഗാനമാണ്
ഇത്.
ആവര്‍ഷത്തെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലോന്നായും ഗ്രേറ്റ്
ബ്രിട്ടനിലെ മ്യൂസിക് ചാര്‍ട്ടില്‍ ഒന്നാമാത്തെതായും ഈ ഗാനം മാറി.
ബോണി എമ്മിന്റെ എന്നെത്തെയും മാസ്റ്റര്‍ ഹിറ്റായ 'റിവേര്‍സ് ഓഫ്
ബാബിലോണ്‍" ബ്രിടനില്‍ മാത്ര രണ്ടു മില്യണ്‍ റെക്കോര്‍ഡ് കള്‍ ആണ്
വിറ്റഴിഞ്ഞത്. ആകാലഘട്ടം കൂടെ ഓര്‍ക്കുംബോഴാനു അതിന്റെ വ്യാപ്തി
മനസ്സിലാവുക!!അമേരിക്കയിലെ "ബില്‍ ബോര്‍ഡ് ഹോട്ട് ഹന്‍ട്രെഡ് '
ലെ മികച്ച അഞ്ചു ഗാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു യു എസ
ചാര്‍ട്ടില്‍ മുപ്പതാം സ്ഥാനവും കരസ്ഥമാക്കി
"നെക്സ്റ്റ് ഫ്ലൈ റ്റ് ടു വീനസ്" എന്ന ആല്‍ബം സാമ്പത്തിക കൊയ്ത്ത്
നേടി. വന്‍ വില്പന നേടിയ ഈ ആല്‍ബത്തിലാണ് പ്രസിദ്ധമായ "റാ
സ്പുടിന്‍" ബ്രൌണ്‍ ഗേള്‍ ഇന്‍ ദി റിംഗ് " തുടങ്ങിയ ഗാനം ഉള്കൊണ്ടി
ട്ടുള്ളത്.
പാശ്ചാത്യ സംഗീത രംഗം മൊത്തം കയ്യടക്കിക്കൊണ്ട് ബോണി എം സൃ
ഷ്ടിച്ച തരംഗം ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം നിറച്ചു.
പിന്നീട് പുറത്തു വന്ന "മേരി ബോയ് ചയില്‍ഡ്" " ഓ മൈ ലോഡ്" ൧൯൭൮
ലെ ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെ
ടുക്കപ്പെട്ടു.
ഇതേ വര്‍ഷം തന്നെയായിരുന്നു ബോണി എം നു പ്രശസ്തി നേടിക്കൊ
ടുത്ത സോവിയറ്റ് പര്യടനവും നടന്നത് . റഷ്യ അമേരിക്ക ശീത യുദ്ധത്തി
ന്റെ ആ ഘട്ടത്തില്‍ സോവിയറ്റ് യൂണിയനില്‍ അമേരിക്കന്‍ സംഗീത ഗ്രൂപ്പി
നുള്ള അനുമതി അത്ര എളുപ്പമായിരുന്നില്ല."രസ്പുട്ടിന്‍"എന്ന ഗാനത്തിലെ ഈരടികള്‍,അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പര്യടനം സോവിയറ്റ്
യൂണിയനിലും , കിഴക്കന്‍ യൂറോപ്പിലും ബോണി എംന്റെ ജനപ്രീതി
കുതിച്ചുയര്‍ന്നു.
.
ബോണി എം ന്റെ ഈ മുന്നേറ്റത്തില്‍ മേഴ്സി വില്യംസും, മര്സിയ
ബാരെട്ടും,ലിസ്മിഷേല്‍ എന്നീ മൂന്ന് പെന്‍ ഗായികമാരുടെ അതി മനോ
ഹരമായ ശബ്ദത്തോടൊപ്പം, ബോബി ഫാരലിന്റെ ഒരു പ്രത്യേകതരം
വരണ്ട ശബ്ദവും, പ്രത്യേക നൃത്തവും കൂടെ ആയപ്പോള്‍ ലോക സംഗീതാ
സ്വാദകരെ അന്നോളംഒരു പോപ് ഗായികര്‍ക്കര്‍ക്കും ലഭിക്കാത്ത സ്വീകാ
ര്യത ലഭിച്ചു.ഒരു പക്ഷെ ലോക സന്ഗീതാസ്വാദകര്‍ പോപ് സംഗീതം ഏറ്റു
പാടുന്നത് തന്നെ ബോണി എം ന്റെ സ്വര സുന്ദരവും ലളിതമായ ഇംഗ്ലീഷ്
ഉച്ചാരണ ശൈലിയും ആരിലും ഇണങ്ങി ചേര്‍ന്ന് പോകുന്നു എന്നത് കൊ
ണ്ടുതന്നെയാകാം!.
ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ നെതെര്‍ ലാണ്ട്സിലെ
അറുബ ദ്വീപിലെ സാന്‍ നികൊലസില്‍ ജനിച്ച റോബര്‍ ട്ടോ അല്‍ഫോ
ണ്‍സോ ഫാരല്‍ തൊള്ളായിരത്തി എഴുപത്തഞ്ചു മുതല്‍ മരണം വരെ സജീ
വമായിത്തന്നെ രംഗത്തുണ്ടായിരുന്നു.
തൊള്ളായിരത്തി എന്പതി ആറില്‍ ബോണി എം ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞു
സ്വന്തമായി പരിപാടികള്‍ നടത്തി പോന്നിരുന്ന ഫാരല്‍ രണ്ടു മക്കളുടെ പി
താവാണ്.
രണ്ടായിരത്തി പത്തു ഡിസംബര്‍ മുപ്പതിന് ശ്വാസകോശ സംബന്ധമായ
രോഗത്താല്‍,റഷ്യയിലെ സെന്റ് പീറ്റര്‍സ് ബര്‍ഗ് ലെ ഹോട്ടല്‍ മുറിയില്‍
മരണപ്പെട്ടു.
പോപ് സംഗീത ലോകത്ത് എല്‍ വീസ് പ്രിസ്ലിക്ക് ശേഷം, പോപ്
സംഗീത ആസ്വാദന ശൈലി തന്നെ,മാറ്റിമറിച്ചുകൊണ്ട് , പോപ് സംഗീതം
ലോകത്തെങ്ങും ഏതു സാധാരണക്കാരനും ആസ്വദിക്കരൂപത്തില്‍ മാറ്റി
യെടുത്ത ബോണിഎം ഗ്രൂപ്പിന്‍റെ വിജയത്തിന്റെ ഇന്ദ്രജാലക്കാരനായിരുന്നു
ബോബി ഫാരെല്‍.
ബോണി എം ഗ്രൂപും, ബോബി ഫാരേലും ഇന്നില്ലെങ്കിലും, 'റിവേര്‍സ് ഓഫ്
ബാബിലോണ്‍' എന്ന ഗാനവീചികള്‍ എന്റെ കാതില്‍ വന്നലിയുംബോഴും,
ബോബി ഫാരെലിന്റെ ആ വെറിയന്‍ നൃത്ത ചുവടുകളും, വരണ്ട ശബ്ദവും
മനസ്സില്‍ നിറയുന്നു.
(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് )
മലയാള ചലച്ചിത്രത്തിന്‍റെ രാജത്തിളക്കം. ജനാബ് മമ്മൂട്ടി യെകുറിച്ചുള്ള
ലേഖനം വായിക്കുക.. "എന്‍റെ ചിതറിയ ചിന്തകള്‍" എന്ന ബ്ലോഗില്‍
" പ്രിയ മമ്മൂക്കാ അങ്ങേക്കൊരു സലാം '
താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
www.naalvazhikal.blogspot.com
ബുധനാഴ്‌ച, ഓഗസ്റ്റ് 22, 2012
ബോബി ഫാരല്‍ - ബോണി എം ന്‍റെ വരണ്ട ശബ്ദം
അമേരിക്കന്‍ പോപ് സംഗീത ലോകത്തെ ത്രസിപ്പിച്ച എല്‍വീസ് പ്രിസ്ലിക്ക്
ശേഷം ലോകത്തെ സംഗീത ധാരയില്‍ ലയിപ്പിച്ചു ചേര്‍ത്തു, ലോകമെങ്ങും
അലയടിച്ച ബോണി എം ആരവം, ലോക മനസ്സ് നിറച്ച സുന്ദരാനുഭവം
ഇന്നും അയവിറക്കാതെ, ബോണി എംസംഗീതം ആസ്വദിച്ച ഒരാള്‍ക്കും
സംഗീതത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എഴുപതുകളില്‍ സൃഷ്ടിച്ച ബോണി
എംഅലയടികള്‍ നിലക്കാതെ ,ഇന്നും ലോക ജന സഹൃദയങ്ങളില്‍ മൂളലായി
ആ സംഗീതധ്വനികള്‍ മുഴങ്ങിക്കൊണ്ടിരുന്നു.
പോപ് സംഗീതത്തിന്‍റെ ചാരുതയില്‍, ഏതൊരാള്‍ക്കും പെട്ടെന്ന് ആസ്വാദ്യ
കരമാകുന്ന തേന്മഴയായി മധുരമയമായ രാഗങ്ങളും, അതിന്നിടയില്‍
ബോബി ഫാരലിന്റെ വരണ്ട ശബ്ദവും കൂടുമ്പോള്‍ ലോക സംഗീത
നഭസ്സില്‍ വിസ്മയമായി ബോണി എം ഒറ്റപ്പെട്ടു നിന്നു പകരമൊന്നില്ലാതെ!!,
ബീച്ച് ബോയ്സ്, ഫില്‍ കോളിന്‍, ലംബാട, സാമന്ത ഫോക്സ്, തുടങ്ങി ഒട്ടേ
റെ ഗായകര്‍ കത്തി നില്‍ക്കുമ്പോഴും , ബോണി എം, അബ്ബ ഗ്രൂപുകള്‍ എഴു
പതുകള്‍ മുതല്‍ തുടങ്ങിയ ജൈത്രയാത്ര,എണ്‍പതുകളിലെ മഡോണ യുടെ
യും, മൈക്കള്‍ ജാക്സന്‍റെയും ഇടിച്ചു കയറ്റത്തിനിടയിലും ബോണി എം,അബ്ബ
ഗായക ഗ്രൂപ് പുറം തള്ളപ്പെടാതെ ലോക സംഗീത സാമ്രാജ്യത്തിലെ
തിളങ്ങും താരങ്ങളായിതന്നെ നിലനിന്നു.
1974 ല്‍ ഫ്രാങ്ക് ഫാരിയന്‍ നിര്‍മ്മിച്ച ' ബേബി ടു യു വാന ബംബ് ' എന്ന
ഗാനത്തോടെ ബോണി എം സംഗീത ഗ്രൂപ് രൂപം കൊണ്ടു.. ശുഭകരമല്ലാതി
രുന്ന തുടക്കം പതുക്കെ നെതര്‍ ലാണ്ടിലും , യൂറോപ്പിലും, ബെല്ജിയത്തിലും
യുവ സംഗീത ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.
ബോണി എം ഗ്രൂപ്പില്‍ ആദ്യമായെത്തിയ മേഴ്സി വില്യംസും, കരീബിയന്‍
ദ്വീപായ അരൂബയില്‍ നിന്നും, നര്‍ത്തകനായ ബോബി ഫാരലും, ജമൈ
ക്കന്‍ഗായികയായ മര്സിയ ബാരെട്ടും,ലെസ് ഹാംപ്ഷെയര്‍ സംഗീത
ഗ്രൂപ്പില്‍ നിന്നും ലിസ്മിഷേല്‍ കൂടി ചേര്‍ന്നതോടെ മൂന്ന് പെണ്‍ ഗായിക
മാരുടെ കൂടെവരണ്ട ശബ്ദത്തോടെ ബോബി ഫാരലിന്റെ ആണ്‍ ശബ്ദ
വും കൂടിയപ്പോള്‍ ബോണി എം ഗ്രൂപ് രൂപപ്പെട്ടൂ
സദസ്സുകളില്‍ മൈക്കിനു മുന്‍പില്‍ നിരന്നു നിന്ന് പാടുമ്പോള്‍ ബോബി
ഫാരലിന്റെ തുടിച്ചു തുള്ളുന്ന നൃത്ത ചുവടുകള്‍ക്കൊപ്പം അസാധാരണമായ
ആ ശബ്‌ദവീചികള്‍ കൂടുംബോഴുണ്ടാവുന്ന ബോണി എം സംഗീത സുഖം
സഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി എന്നെക്കുമായി നിലയുറപ്പിക്കുന്നു. അടിച്ചു
പൊളിയില്ലാതെ മനോഹരമായ, ഒരു നീരോഴക്കുപോലെ സംഗീതം ഒഴുകി
ഗാന ശബ്ദങ്ങളില്‍ സമന്വയിച്ചു ശ്രോതാക്കളുടെ ചെവിയിലെത്തുമ്പോള്‍,
ബോണി എമ്മിന്‍റെ സംഗീത മാസ്മരീകതയുടെ ശുദ്ധ സൌന്ദര്യം നമ്മെ
വല്ലാതെ ആകര്‍ഷകമാക്കുന്നു.
1976 ല്‍ ബോണി എമ്മിന്റെ ആദ്യ എല്‍ പി റെക്കോര്‍ഡ് പുറത്തിറങ്ങി. '
ടേക്ക് ദ ഹീറ്റ് ഓഫ് മി'എന്നതിലെ ഗാനങ്ങള്‍ മനോഹരമായെന്കിലും,
സാമ്പത്തികമായി വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഈ എല്‍പി റെകോര്‍ഡ്നു
കഴിഞ്ഞില്ല.. തുടര്‍ന്ന് ബോണി എം ഗ്രൂപ്. പല വേദികളിലും പരിപാടി
അവതരിപ്പിച്ചു തുടങി. ക്ലബുകളിലും, വലിയ ഉത്സവങ്ങളിലും, ഹോട്ടലു
കളിലും, എല്ലാം ബോണി എം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.
ഇത് ബോണി എമ്മിനെപതുക്കെ പ്രശസ്തിയിലെക്കുയര്‍ത്തി. അതോ
ടൊപ്പം , 1977 ല്‍ ' മ്യൂസിക് ലാദന്‍' എന്ന തല്‍സമയ ടി.വി പരിപാടിയില്‍
സംഗീതം അവതരിപ്പിക്കുന്നതിനായുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട്,
൧൯൭൬ സെപ്തംബറില്‍ മുസിക് ലാദനില്‍ തല്‍സമയ പരിപാടികള്‍
അവതരിപ്പിച്ചു തുടങ്ങിയതോടെ ബോണി എമ്മിനെ ലോകം
ശ്രദ്ധിക്കാന്‍ തുടങ്ങി, ബോണി എമ്മിന്‍റെ വളര്‍ച്ച ഇവിടെ തുടങ്ങി.
തുടര്‍ന്ന് "ഡാഡി കൂള്‍" എന്ന ഗാനം ജര്‍മ്മന്‍ സംഗീത ചാര്‍ട്ട്ല്‍ ഒന്നാം
നിരയിലെത്തി.അവിടം മുതല്‍ ബോണി എം ലോകത്തിന്‍റെ നെറുകയി
ലേക്ക് കുതിച്ചു
൧൯൭൭ ല് ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആല്‍ബമായ
"ലവ് ഫോര്‍ സെയില്‍"പുറത്തിറങ്ങി ഇതില്‍ "മാ ബെക്കര്‍ ,ബെല്‍ഫാസ്റ്റ്
തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഉള്പെട്ടിരുന്നു.'ദ ബ്ലാക്ക് ബ്യൂട്ടിഫുള്‍ സര്കസ്സ്'
എന്ന പേരില്‍ സംഗീത പര്യടനവും ഘട്ടത്തില്‍ ആരംഭിച്ചു.൧൯൭൮-ല്‍
ബോണി എം ന്‍റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ "റിവേര്‍സ് ഓഫ്ബാ
ബിലോണ്‍" പുറത്തിറങ്ങി.
"റിവേര്‍സ് ഓഫ് ബാബിലോണ്‍" അതിന്റെ ആലാപന സുഖവും, സംഗീ
ത ലാളിത്യവും ഗായകരുടെ ശബ്ദ, സൌകുമാരികതയും വിളിച്ചോതുന്ന
അതി സുന്ദരമായ ഗാനമായിരുന്നു.ബോണി എം നെ കുറിച്ചോര്‍ക്കുമ്പോള്‍
ഇന്നും പോപ് സംഗീത പ്രേമികളുടെ ചുണ്ടില്‍ വന്നുപോകുന്ന ഗാനമാണ്
ഇത്.
ആവര്‍ഷത്തെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലോന്നായും ഗ്രേറ്റ്
ബ്രിട്ടനിലെ മ്യൂസിക് ചാര്‍ട്ടില്‍ ഒന്നാമാത്തെതായും ഈ ഗാനം മാറി.
ബോണി എമ്മിന്റെ എന്നെത്തെയും മാസ്റ്റര്‍ ഹിറ്റായ 'റിവേര്‍സ് ഓഫ്
ബാബിലോണ്‍" ബ്രിടനില്‍ മാത്ര രണ്ടു മില്യണ്‍ റെക്കോര്‍ഡ് കള്‍ ആണ്
വിറ്റഴിഞ്ഞത്. ആകാലഘട്ടം കൂടെ ഓര്‍ക്കുംബോഴാനു അതിന്റെ വ്യാപ്തി
മനസ്സിലാവുക!!അമേരിക്കയിലെ "ബില്‍ ബോര്‍ഡ് ഹോട്ട് ഹന്‍ട്രെഡ് '
ലെ മികച്ച അഞ്ചു ഗാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു യു എസ
ചാര്‍ട്ടില്‍ മുപ്പതാം സ്ഥാനവും കരസ്ഥമാക്കി
"നെക്സ്റ്റ് ഫ്ലൈ റ്റ് ടു വീനസ്" എന്നാ ആല്‍ബം സാമ്പത്തിക കൊയ്ത്ത്
നേടി വന്‍ വില്പന നേടിയ ഈ ആല്‍ബത്തിലാണ് പ്രസിദ്ധമായ "റാ
സ്പുടിന്‍" ബ്രൌണ്‍ ഗേള്‍ ഇന്‍ ദി റിംഗ് " തുടങ്ങിയ ഗാനം ഉള്കൊണ്ടി
ട്ടുള്ളത്.
പാശ്ചാത്യ സംഗീത രംഗം മൊത്തം കയ്യടക്കിക്കൊണ്ട് ബോണി എം സൃ
ഷ്ടിച്ച തരംഗം ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം നിറച്ചു.
പിന്നീട് പുറത്തു വന്ന "മേരി ബോയ് ചയില്‍ഡ്" " ഓ മൈ ലോഡ്" ൧൯൭൮
ലെ ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെ
ടുക്കപ്പെട്ടു.
ഇതേ വര്‍ഷം തന്നെയായിരുന്നു ബോണി എം നു പ്രശസ്തി നേടിക്കൊ
ടുത്ത സോവിയറ്റ് പര്യടനവും നടന്നത് . റഷ്യ അമേരിക്ക ശീത യുദ്ധത്തി
ന്റെ ആ ഘട്ടത്തില്‍ സോവിയറ്റ് യൂണിയനില്‍ അമേരിക്കന്‍ സംഗീത ഗ്രൂപ്പി
നുള്ള അനുമതി അത്ര എളുപ്പമായിരുന്നില്ല."രസ്പുട്ടിന്‍"എന്ന ഗാനത്തിലെ ഈരടികള്‍,അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പര്യടനം സോവിയറ്റ്
യൂണിയനിലും , കിഴക്കന്‍ യൂറോപ്പിലും ബോണി എംന്റെ ജനപ്രീതി
കുതിച്ചുയര്‍ന്നു.
.
ബോണി എം ന്റെ ഈ മുന്നേറ്റത്തില്‍ മേഴ്സി വില്യംസും, മര്സിയ
ബാരെട്ടും,ലിസ്മിഷേല്‍ എന്നീ മൂന്ന് പെന്‍ ഗായികമാരുടെ അതി മനോ
ഹരമായ ശബ്ദത്തോടൊപ്പം, ബോബി ഫാരലിന്റെ ഒരു പ്രത്യേകതരം
വരണ്ട ശബ്ദവും, പ്രത്യേക നൃത്തവും കൂടെ ആയപ്പോള്‍ ലോക സംഗീതാ
സ്വാദകരെ അന്നോളംഒരു പോപ് ഗായികര്‍ക്കര്‍ക്കും ലഭിക്കാത്ത സ്വീകാ
ര്യത ലഭിച്ചു.ഒരു പക്ഷെ ലോക സന്ഗീതാസ്വാദകര്‍ പോപ് സംഗീതം ഏറ്റു
പാടുന്നത് തന്നെ ബോണി എം ന്റെ സ്വര സുന്ദരവും ലളിതമായ ഇംഗ്ലീഷ്
ഉച്ചാരണ ശൈലിയും ആരിലും ഇണങ്ങി ചേര്‍ന്ന് പോകുന്നു എന്നത് കൊ
ണ്ടുതന്നെയാകാം!.
ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ നെതെര്‍ ലാണ്ട്സിലെ
അറുബ ദ്വീപിലെ സാന്‍ നികൊലസില്‍ ജനിച്ച റോബര്‍ ട്ടോ അല്‍ഫോ
ണ്‍സോ ഫാരല്‍ തൊള്ളായിരത്തി എഴുപത്തഞ്ചു മുതല്‍ മരണം വരെ സജീ
വമായിത്തന്നെ രംഗത്തുണ്ടായിരുന്നു.
തൊള്ളായിരത്തി എന്പതി ആറില്‍ ബോണി എം ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞു
സ്വന്തമായി പരിപാടികള്‍ നടത്തി പോന്നിരുന്ന ഫാരല്‍ രണ്ടു മക്കളുടെ പി
താവാണ്.
രണ്ടായിരത്തി പത്തു ഡിസംബര്‍ മുപ്പതിന് ശ്വാസകോശ സംബന്ധമായ
രോഗത്താല്‍,റഷ്യയിലെ സെന്റ് പീറ്റര്‍സ് ബര്‍ഗ് ലെ ഹോട്ടല്‍ മുറിയില്‍
മരണപ്പെട്ടു.
പോപ് സംഗീത ലോകത്ത് എല്‍ വീസ് പ്രിസ്ലിക്ക് ശേഷം, പോപ്
സംഗീത ആസ്വാദന ശൈലി തന്നെ,മാറ്റിമറിച്ചുകൊണ്ട് , പോപ് സംഗീതം
ലോകത്തെങ്ങും ഏതു സാധാരണക്കാരനും ആസ്വദിക്കരൂപത്തില്‍ മാറ്റി
യെടുത്ത ബോണിഎം ഗ്രൂപ്പിന്‍റെ വിജയത്തിന്റെ ഇന്ദ്രജാലക്കാരനായിരുന്നു
ബോബി ഫാരെല്‍.
ബോണി എം ഗ്രൂപും, ബോബി ഫാരേലും ഇന്നില്ലെങ്കിലും, 'റിവേര്‍സ് ഓഫ്
ബാബിലോണ്‍' എന്ന ഗാനവീചികള്‍ എന്റെ കാതില്‍ വന്നലിയുംബോഴും,
ബോബി ഫാരെലിന്റെ ആ വെറിയന്‍ നൃത്ത ചുവടുകളും, വരണ്ട ശബ്ദവും
മനസ്സില്‍ നിറയുന്നു.
.
ശനിയാഴ്ച, ഓഗസ്റ്റ് 18, 2012
ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2012
ചൊവ്വാഴ്ച, ജനുവരി 10, 2012
നമ്മുടെ താരങ്ങള്‍ --(൧)
ഇന്ത്യന്‍ സിനിമയിലെ ശ്രീയുള്ള സ്ത്രീ ഭാവം ----- ആശാ പരേഖ്.
ഭാരത സ്ത്രീ സൌന്ദര്യത്തിന്റെ പ്രതിബിംബങ്ങളായി ഹിന്ദി സിനിമയില്‍ തിളങ്ങി നിന്നവര്‍, പഴയ കാല ഹിന്ദി നടികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരുന്ന കുറച്ചു മുഖങ്ങളെ നമുക്കുള്ളൂ
പാശ്ചാത്യരെപോലെ നാമമാത്ര വസ്ത്രമുടുത്തും ,പൂര്‍ണ്ണ നഗ്നമായും ഇന്നത്തെ
പല താരങ്ങളുടെയും 'അഭിനയം', സ്ക്രീനില്‍ നമുക്ക്കാണാന്‍ കഴിയാത്തത് യു ട്യൂബ് വീഡിയോ ക്ലിപ്പുകള്‍ നമുക്ക് കാട്ടിത്തരുന്നു.) കാമറയുടെ മുന്നിലും,
പിന്നിലും അവര്‍ എത്രത്തോളം അഭിനയിക്കുന്നു എന്ന് നാംഅത്ഭുതപ്പെട്ടുപോ
കും.ഇത്തരം അറപ്പുളവാക്കുന്നവേഷത്തില്‍ പൊതു പരിപാടികളിൽ പോലും
പങ്കെടുക്കാന്‍ യാതൊരു മടിയും കാണിക്കാത്ത, അല്ലെങ്കില്‍ നഗ്നത കാണിക്ക
ലാണ് സ്ത്രീ സൌന്ദര്യം എന്ന് ധരിച്ചു വെച്ചിരിക്കുന്ന, അല്ലെങ്കില്‍ അങ്ങിനെ ഒരു ധാരണ ഇന്നത്തെ യുവ ജനങളിൽ അടിച്ചേൽപ്പിച്ചിട്ടുള്ള സിനിമാക്കാരുടെ സമീപനം ഭാരത സ്ത്രീത്വത്തിന്റെ അപമാനിതമായ പ്രതീകമാണ്പ്രതിഫലി
പ്പിക്കുന്നത്..
എത്ര മനോഹരമായതായാലും, നമ്മെ എത്രയും ആകര്ഷിക്കുന്നവയായാലും, അത് ആവര്‍ത്തിച്ചു കാണിക്കുമ്പോള്‍, അല്ലെങ്കില്‍ കാണുമ്പോള്‍. നമ്മിലുണ്ടാ
യിരുന്ന ആകര്‍ഷണം, അത് അറപ്പി ലേക്കും വെറുപ്പിലെക്കും എത്തിക്കുന്നു. ഇന്നത്തെ നടികള്‍ ആഭാസമായ നിലയില്‍, അത് വല്ലാതെ അറപ്പുളവാക്കുന്നു. മറച്ചു വെക്കുന്നതിലെ സൗന്ദര്യവും,ജിത്ന്ജാസയും ഇല്ലാതെ പോകുന്നു.ഭാ
രതീയസ്ത്രീ ശരീരം എത്രത്തോളം മറച്ചുകൊണ്ട് നടക്കുന്നുവോ, അത്രത്തോളം സ്ത്രീയുടെ സൗന്ദര്യവും, ആകര്‍ഷണവും, വര്‍ദ്ധിക്കുന്നു. അങ്ങിനെ സ്ത്രീ മറക്കേണ്ടത് മറച്ചു നടക്കുംബോഴേ ആകര്ഷ കമാകൂ. അപ്പോഴാണ്സ്ത്രീയെ സൌന്ദര്യ ബിംബമായി നാം ആരാധിച്ചു പോകുന്നത് .
അത്തരം സ്ത്രീ സൌന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവമായി ഇന്ത്യന്‍ സിനിമാ ലോക
ത്ത്, തിളങ്ങിയ ശ്രീ ഉള്ള സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകമായ ചിലരില്‍ മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്നു, നടിയും ന ര്‍ത്തകിയുമായ ആശാ പരേഖ്.
1952 ല്‍ ബാല താരമായി ബിമല്‍ റോയിയുടെ ആസ്മാന്‍ എന്ന ചിത്രത്തിലൂടെ സിനിമാ രം ഗത്തേ ക്കു കയറിയ ആശയുടെ ആദ്യകാല സിനിമാ അനുഭവം കൈപേറിയതായിരുന്നു. അറുപതുകളില്‍ തുടങ്ങിവെച്ച ജൈത്രയാത്ര തൊണ്ണൂ
റു കളിലും അനുസ്യുതം തുടര്‍ന്നുകൊണ്ടിരുന്നു.പുഞ്ചിരി മായാ ത്ത ശാലീന സുന്ദരമായ മുഖ സൌന്ദര്യവും ആകാര വടിവും,ശബ്ദ സൌകുമാരികതയും ഒത്തിണ ങ്ങി യ അനുഗ്രഹീത കലാകാരി, ഇന്ന് അവര്‍ക്ക് തൃപ്തികരമായ അവരുടെ മേഖലയില്‍ ഒതുങ്ങി മഹാ രാഷ്ട്രയില്‍ ജീവിക്കുന്നു.
പന്ത്രണ്ടാം വയസ്സില്‍ 'ബാപ് ബേട്ടി ' യിലൂടെ സിനിമാ രംഗത്ത് നിലയുറപ്പിക്കാ
ന്‍ ശ്രമിച്ച ആശക്ക് ആയിരത്തി തൊള്ളായിരത്തി അൻപത്തൊമ്പതിൽ ല്‍ ഏ
റ്റവും നിരാശാജനകമായ അനുഭവമായി രുന്നു, വിജയ് ഭട്ടിന്റെ ' ഗൂന്ജ് ഉട്ടി ഷേണായ്' എന്ന ചിത്രത്തില്‍ നിന്നും ആശയെ വെട്ടിമാറ്റിയ സം ഭവം!.' അവരൊ
രു താര ഉല്പന്ന മല്ലാ!!'എന്നായിരുന്നു വിജയ് ഭട്ട്, ആശാ പരേഖിനെ കുറിച്ച് അതിന്നു ന്യായീകരിച്ചതു.
പക്ഷെ, വിജയ്ഭട്ടിന്റെ ആ അഭിപ്രായത്തില്‍ ആശക്ക് ഏറെ നിരാശ പ്പെടേണ്ടി വന്നില്ല. ഒരു പ ക്ഷെ ആ അഭിപ്രായ പ്രകടനം ആശയെ,ഇന്ത്യ കണ്ട, ഏറ്റവും നല്ല നടികളിലോരാളാക്കി തീര്‍ക്കു ന്നതിലെക്കുള്ള വഴി തെളിയുകയായിരുന്നു.
ആശയുദെ ചലചിത്ര ജീവിതത്തിലെ ഏറ്റവും പ്രധാന പ്പെട്ട ഒരു ടെണിങ് പോ
യിന്റ്.
അടുത്ത ദിവസം തന്നെ, ഹിന്ദി സിനിമാ രംഗത്തെ ശക്തരായിരുന്ന, സുബൊധ് മൂഖര്‍ജിയുടെ യും, നസീര്‍ ഹുസൈന്റെയും 'ദില്‍ദേക ദേഖോ' എന്ന ചിത്രത്തി
ലേക്ക് നായികയായുള്ള ക്ഷണം അവരെ തേടിയെത്തുന്നു. ഇത് അശാപരെഖി
നെ അക്ഷരാര്‍ത്ഥത്തില്‍അമ്ബരപ്പിക്കുകതന്നെ ചെയ്തു.
അന്നത്തെ പ്രശസ്ത നടനായിരുന്ന ഷമ്മി കപൂറിന്‍റെ നായികയായി അഭിനയി
ക്കാനായിരുന്നു ക്ഷ ണം!!ചിത്രത്തിന്‍റെ കഥയും സംവിധാനവും നസീര്‍ ഹു സൈ
ന്‍റെതായിരുന്നു..'ദില്‍ ദേക ദേഖോ' വന്‍ ഹിറ്റായി തീര്‍ന്നതോടെ, ആശാപരെഖി
ന്റെ സിനിമാ ജീവിതത്തില്‍ പിന്നീടൊരിക്കലും തിരി ഞ്ഞു നോക്കേണ്ടിവന്നി
ട്ടില്ല.
ശ്രീത്വമുള്ള സുന്ദരമായ മുഖവും, ആകര്‍ഷകമായ ശരീര വടിവും ഒത്തിണങ്ങി
യ ആശാപരെഖ് പ്രേ ക്ഷക മനസ്സിലെ സുന്ദര പ്രതീകമായി മാറി. ഹിന്ദി സിനിമ
യിലെ പ്രസിദ്ധരായ എല്ലാ നടന്മാ രു മൊത്തും ആശാ പരേഖ് അഭിനയിച്ചു. ഷ
മ്മി കപൂര്‍, ശശികപൂര്‍, ദേവ് ആനന്ദ്, ജോയ് മൂഖേര്‍ജി, ബിശ്വജിത്, മനോജ് കു
മാര്‍ ,രാജേഷ് ഖന്ന തുടങ്ങി എല്ലാ നടന്മായും ആശയെ നായികയാക്കാന്‍ തിടു
ക്കം കാട്ടിയിരുന്നു.ആശാ പരേഖ് ഹിന്ദി സിനിമയിലെ ബോക്സാഫീസ് ഘടക മായി മാറി.
ഷമ്മി കപൂര്‍ ആയിരുന്നു ഇഷ്ട നടന്‍. അദ്ദേഹത്തോടൊപ്പം നാല്ചിത്രങ്ങളില്‍ അഭിനയിച്ച ആ ശാപരെഖ്. സഹോദരന്‍ ശഷികപൂറുമൊത്തും അഭിനയിച്ചു, എന്നാല്‍ രാജ് കപൂറും ചേര്‍ന്നുള്ള അ ഭിനയം ആശാ പരേഖിന്റെ സ്വപ്ന
മായിരുന്നു " ചോര്‍ മണ്ടിലി" എന്ന ചിത്രത്തില്‍ അഭിനയിച്ചെ ങ്കി ലും ചിത്രം പുറത്തുവന്നില്ല.
1961 ല്‍ ദേവാനന്ദ് നോടോത്തുള്ള 'ജബ് പ്യാര്‍ കിസിസെ ഹോതാ ഹൈ' എന്ന ചിത്രംപുറത്തു വ ന്നതോടെ തികഞ്ഞ തിരക്കിലായആശാ പരേഖ് , 'ഫിര്‍ വൊ
ഹി ദില്‍ ലായാഹും' തീസരി മന്‍സില്‍,ഖരാന ' (1961 ) ബഹാരോം കെ സപ്നെ , പ്യാര്‍ ക മോസം , കാരവാന്‍ ,ഷികാര്‍ , ഉപ്കാര്‍, മേരാ ഗാഓം മേരാ ദേശ് കാര
വാന്‍, കട്ടി പതന്ഗ്, തെരെ മേരെ സപ്നെ, മേം തുളസി തെരെ ആണ്ഖന്‍കി, ഹ
ത്യാര്‍, ലവ് ഇന്‍ ടോകിയോ തുടങ്ങി ബോക്സ് ഓഫീസ് വിജയം നേടിയ ട്ടേറെ ചിത്രങ്ങളും, മികച്ച നടിക്കുള്ള ഫിലിം ഫേര്‍ അവാര്‍ഡുകളും അവറ്ക്കു നേടി
ക്കൊടുത്തു.
൧൯൮൮ മുതല്‍ ൨൦൦൧ വരെ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിലെ ആദ്യ വനിതാ ചെയര്‍ പേ ര്‍സന്‍ ആയിരുന്നു. ൧൯൫൫ ല്‍ ടെലിവിഷന്‍ സീരിയല്‍ നിര്‍
മാണ രംഗത്ത് ശ്രദ്ധിച്ചു.ധാരാളം സാ മൂഹ്യ പ്രവര്‍ത്തനങ്ങളിലും, പൊതു രംഗ
ത്തും പ്രവര്തിച്ചുവെങ്കിലും രാഷ്ട്രീയത്തിലേക്ക്കടന്നില്ല.
തൊണ്ണൂറുകളോടെ സജീവമല്ലാതെ സിനിമാ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ആശാപരെഖ് ൨൦൦൨ ലെ ഫിലിംഫെയര്‍ ' ലൈഫ് ടൈം ആചീവ്മെന്റ്റ് അവാര്‍
ഡിനര്‍ഹമായി ഹിന്ദിയിലെ എല്ലാ ഹീറോകള്മൊത്തും അഭിനയിച്ചെങ്കിലും, ആരുമായും പ്രണയത്തിലായിരുന്നില്ല അവര്‍ ഇപ്പോഴും അവിവാഹിതയായി കഴിയുന്നു.
അതി മനോഹരമായ ഗാനങ്ങള്‍ നിറഞ്ഞ ആശാ ചിത്രങ്ങള്‍,ജബ് പ്യാര്‍ കിസി
സെ, മുതല്‍ ആശാ പരേഖ് അഭിനയിച്ച എല്ലാ പടങ്ങളും വളരെ ഹൃദ്യമായ ഗാനങ്ങള്‍ നിറഞ്ഞതാണ്.ഫിര്‍ വോഹി ദി ല്‍ ലായാഹും,.ലവ് ഇന്‍ ടോകിയോ തുടങ്ങിയ ചിത്രങ്ങളില്‍ ജോയ് മൂഖര്‍ജിയായിരുന്നു ജോഡി. ആ ശാ പരേഖിന്നു ഏറ്റവും യോജിച്ച ജോഡി, ബിശ്വജിതും,ജോയ് മൂ ഖര്‍ജിയുമായിരുന്നെന്നാണ് എനി ക്ക് തോന്നിയിട്ടുള്ളത്. വെറും ഗാനം കേള്‍ക്കാന്‍ മാത്രമായി പടം കാണാ
ന്‍ പലതവണ ഒരു ചിത്രംകാണാറുണ്ട്, ഓരോ തവണ കാണുംതോറും വീണ്ടും വീണ്ടും കാണാന്‍നമ്മെ ആകര്ഷിപ്പിക്കു ന്നതാ യിരിക്കും, പഴയ ഹിന്ദി ചിത്ര
ങ്ങൾ ഇന്നോ...?
അഭിനയിച്ച ചിത്രങ്ങളിലെ ഒരു ഗാനവും തിരസ്കരിക്കാന്‍ കഴിയാത്ത ആശ
ക്കെന്നും ഇഷ്ടഗാനം " ജായിയെ ആപ് കഹാന്‍ ജായെന്കെ"എന്ന 'മേരെ സനം എന്ന ചിത്രത്തിലെ ലതയുടെ ഗാനം. ബി ശ്വജിത് ആയിരുന്നു നായകന്‍. (ആരെ
യും വശീകരിക്കുന്ന ഓ.പി. നയ്യാരുടെ അതിമനോഹരമായ ലളിത സുന്ദരമായ ഈണത്തില്‍ ലതാ മങ്കേഷ്കര്‍ പാടിയ ഈ ഗാനം ഈ പേജിനു താഴെ നിങ്ങ ള്ക്ക് താഴെ വീഡി യോ കാണാം.)
അമ്മ സുധാ പരേഖിന്റെ മരണശേഷം എല്ലാം വിറ്റൊഴിച്ചു ഗുജറാത്തില്‍ നിന്നും ബോംബയിലേ ക്ക് കുടിയേറിയ ആശാപരെഖ് ഇപ്പോള്‍ പലവിധ ചാരി
റ്റി പ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴും," അക്രൂ തി" എന്ന ടെലി ഫിലിം നിര്‍മ്മാ
ണ കമ്പനിയും,സ്വന്തമായ നൃത്തകലാപഠന കേന്ദ്രമായ "കാര ഭവ ന്‍" കേന്ദ്രീക
രിച്ചും പ്രവര്‍ത്തിക്കുന്നു.
ജീവിത ഗന്ധിയുള്ള ചിത്രങ്ങള്‍, ഇന്ത്യന്‍ സാംസ്കാരിക പൈതൃക ത്തി ലധിഷ്ടി
തമായ കുടുംബ ചിത്രങ്ങള്‍ ഇന്ത്യയിലെതന്നെ മനോഹരമായ പ്രദേശങ്ങള്‍ അ
തിന്‍റെ പൂര്‍ണ്ണ ഭംഗിയോടെ ഒപ്പിയെ ടുക്കുന്ന പ്രതിഭാധനരായ ചായാഗ്രഹകര്‍, രാജ്യത്തിനും, സമൂഹത്തിനും എന്തെങ്കിലും സന്ദേശം നല്‍കണമെന്ന് നിര്‍ബന്ധ
മുള്ള സംവിധായകര്‍, ആയിരം വര്ഷം കഴിഞ്ഞാലും പുതുമ നഷ്ട പ്പെ ടാത്ത, ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടുംകേള്‍ക്കുവാനുള്ള, ആസ്വദിക്കാനുള്ള സ്വര്‍
ഗ്ഗീയാനുഭൂതി യുളവാക്കാൻ പൊന്ന ദൈവീക മാസ്മരീക ശബ്ദ സൌകുമാരി
കത കനിഞ്ഞനുഗ്രഹിച്ച, ശബ്ദ രാശി തികഞ്ഞ ഗായകര്‍, എല്ലാം കൊണ്ടും ഇന്ത്യ
ന്‍ സിനിമാ ചരിത്രത്തില്‍ അനുഗ്രഹീതമായ ചുവ ടുകളാല്‍ സമ്പ ന്നമാക്കിയ കാലഘട്ടം. ഇന്ത്യന്‍ സിനിമാ ലോകത്തിനു, ആ വസന്തകാലം ഇനി യൊരിക്ക
ലും വരില്ലെന്നുറപ്പ്..
ഇന്നത്തെ പോലെ, അപസ്മാര രോഗികളായി ഉറഞ്ഞു തുള്ളുന്ന, നമ്മുടെ സം
സ്കാരവും ,ജീവിത ഗന്ധവുമില്ലാത്ത സ്ത്രീത്വത്തെ അങ്ങേ അറ്റം അപമാനി
ക്കുന്നതരം മര്‍മ്മ ഭാഗം മാത്രം മറച്ച വൃ ത്തി കെട്ട നഗ്ന ശരീരം പ്രദര്‍ശി പ്പിച്ചു
കൊണ്ടുള്ള അഭാസ നൃത്ത മായിരുന്നില്ല അന്നത്തെ ഗാന രംഗങ്ങള്‍. ഒരു ഗാന രംഗമെങ്കില്‍ നായികാ നായകന്‍റെ പിന്നില്‍ നൂറുക്കണക്കിന് അര്‍ദ്ധ നഗ്നരായ യുവതികള്‍ഉറഞ്ഞു തുള്ളുന്ന നിലയിലായിരുന്നില്ല അക്കാലത്തെ പ്രേമ രംഗ
ങ്ങള്‍ ചിത്രീകരിച്ചിരു ന്നത്. പ്രേമം വ്യക്തിയുടെസ്വകാര്യതയാണ്.കുമിതാക്കള്‍ വിഹാരിക്കുന്നിടത്തു, അവരുടെ സ്വപ്ന ലോകത്ത് അവര്‍ആടുകയോ പാടുക
യോ ചെയ്യുന്നിടത്ത് തുണിയുരിഞ യുവതികളുടെ അകമ്പടി വേണ്ടതുണ്ടോ? ഏതു ലോകത്തിലാണ് ഇന്നത്തെ നമ്മുടെ സിനിമാക്കാര്‍?
പ്രേക്ഷകരായ ഒരാസ്വാദകന് അന്നു ഒരു സിനിമ കണ്ടാല്‍ ലഭിക്കുന്ന മാനസീ
കോല്ലാസം ഏറെ. ചിന്തിക്കാ നും, ഓര്‍ക്കാനും,ഒട്ടേറെ സന്ദേശങ്ങള്‍, അല്ലെങ്കില്‍ വിഭവങ്ങള്‍ നല്‍കുന്ന ആസ്വാദക നിലവാരമുള്ള സിനിമകള്‍ നമുക്കിനി ഒരി
ക്കലും ലഭിക്കില്ല.
അല്‍പമെങ്കിലും സ്ത്രീത്വത്തെ വിലകല്‍പ്പിക്കുന്ന നടികളും കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ നില നില്‍ക്കേണ്ടതുണ്ട്. കാരണം ഇന്ത്യൻ സിനിമക്കു ഇന്ത്യൻ മണ്ണിന്റെ നിറവും ഗന്ധവും ആവ ശ്യ മാണ്.നമ്മുടെ സാമൂഹ്യ സം
സ്കാരം അതല്ലാത്തതുകൊണ്ടുതന്നെ, നഗ്നത പ്രദർശിപ്പിക്കുന്ന ഇന്ത്യ ന്‍ സ്ത്രീ
യെ കാണാന്‍ കൊള്ളില്ല. ഒരു സ്ത്രീ ശരീരത്തില്‍, അവര്‍ എത്ര സുന്ദരി ആയാ
ലും, ഒരിക്ക ല്‍ അവള്‍ അവളുടെതെല്ലാം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അവള്‍ എന്ത് കാണിക്കും.?
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ നടികള്‍, പ്രത്യേകിച്ച് ഹിന്ദി നടി കള്‍ ശ്രദ്ധിക്കെണ്ടതുണ്ട്. പൊതു വേദികളില്‍പോലും അല്‍പ വസ്ത്രധാരികളായി പ്രത്യക്ഷപ്പെടു ന്നത് ഇന്ത്യന്‍നടികള്‍ അവസാനി
പ്പിക്കെണ്ടിയിരിക്കുന്നു.ഇന്ത്യന്‍ സംസ്കാരത്തിനു, ഇന്ത്യൻ പാരം ബര്യ നില
യില്‍ വസ്ത്രം ധരിക്കു. ഇന്ത്യന്‍ സൌന്ദര്യത്തിന്റെ പ്രതീകമാകൂ.ഇന്ത്യൻ സംസ്കാരത്തി ന്റെ യശസ്സ് ഉയർത്തൂ.
കഴിവും സൌന്ദര്യവുമുള്ള മുന്‍കാല നടികള്‍ അവരെ എന്നും ഓര്‍മ്മിക്ക
പ്പെടുന്ന നിലയില്‍ പ്രേക്ഷ ക മനസ്സില്‍ സ്ഥാപിക്കപ്പെടുന്നു. അത്രയേറെ മനോ
ഹരമായ കഥാപാത്രങ്ങളും, ഇന്ത്യന്‍ സ്ത്രീ ത്വ ത്തിന്റെ സൗന്ദര്യവും, ഒത്തിണ
ങ്ങിയ പഴയകാല നടികള്‍ നമുക്കിനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ വസന്തകാലം ഇനിയൊരിക്കലും നമ്മിലേക്ക് തിരിച്ചു വരില്ല. തീർച്ച...!!!.
ഞായറാഴ്‌ച, ഡിസംബർ 04, 2011
ബോംബെ ഫിലിമിന്റെ നിത്യ വസന്തം ദേവ് ആനന്ദ്.
ഇംഗ്ലീഷു കാരന്‍ ചവച്ചുതുപ്പിയ പദങ്ങള്‍ കടമെടുത്തു, ഇന്ത്യന്‍
സിനിമക്ക് പേര് ചാര്‍ത്തും മുന്‍പേ,ബോംബെ ഹിന്ദി സിനിമയിലെ
താരങ്ങള്‍ക്ക് "ബോളി വുഡ്" നടന്മാര്‍ എന്നാരും വിളിക്കാതിരുന്ന
കാലത്ത് സിനിമയിലെ നക്ഷത്രങ്ങളായി തിളങ്ങിയവര്‍, അത് ഏതു
ഭാഷാ ചിത്രങ്ങളിലായാലും, ആന്നത്തെ താരങ്ങള്‍ക്കുള്ള തിളക്കമോ
ആദരണീയതയോ ഇന്നില്ല
ഇന്ത്യന്‍ സംസ്കാരം നെഞ്ചിലേറ്റി ഇന്ത്യന്‍ ജനങ്ങളുടെ തുടിപ്പും മ
ണ്ണിന്‍ ഗന്ധവുമുള്ള സിനിമള്‍ക്ക് ഇന്ന് ഇന്ത്യയുടെ സാംസ്കാരിക അ
ന്തസ്സില്‍ തല ഉയര്‍ത്തി നില്‍ക്കാവുന്ന സിനിമകള്‍ ഇന്നും ഇന്നത്തെ
തലമുറകള്‍ല്‍ക്കുപോലും മറക്കാന്‍ ആവാത്ത എന്നും ഓര്‍ക്കാന്‍
മനസ്സില്‍ സൂക്ഷിക്കാവുന്ന കലാ ബിംബങ്ങളായി പരിണമിക്കുന്നു.
അന്നത്തെ താരങ്ങളും അതേ പ്രകാശം പരത്തി നമ്മുടെ മനസ്സില്‍
തിളങ്ങുന്നു.'ബോളിവുഡ്', 'കൊള്ളിവുഡ്, എന്നൊക്കെയുള്ള ഹോളി
വുഡ് നാമത്തിന്റെ എച്ചില്‍ തീനികളായി ഇന്ത്യന്‍ സിനിമാരംഗം മാറി
യതോടെ ഇന്ത്യയുടെ, ഭാരത മണ്ണിന്റെ മൂല്യങ്ങളും പവിത്രതയുമില്ലാത്ത
യുവതലമുറയെ വഴിതെറ്റിക്കുന്ന വിധമുള്ള ആഭാസ സിനിമകളാണെ
റെയും ഭാരത മണ്ണില്‍ പിറന്നു വീഴുന്നത്.
പഴയ കാലഘട്ടത്തിന്റെ പ്രസക്തി പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തു
ന്ന പഴയകാല സിനിമകള്‍ നമുക്കൊരിക്കലും വിസ്മരിക്കാനാവില്ല..
ഇന്നും ഓര്‍ക്കുമ്പോള്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന സിനിമയും,
താരങ്ങളും, ഗായകരും നമുക്കേറെ.ആ നിരയില്‍ എന്നും സിനിമാ പ്രേമി
കളെ ലോലമായ പ്രാണയാവേശം കൊള്ളിക്കുന്ന, പ്രണയ നായകന്‍
നിത്യ വസന്തം ദേവാനന്ദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്.
ധരം ദേവ് ഹശോരിമാല്‍ ആനന്ദ് എന്ന പേരില്‍ ൧൯൨൩ സെപ്: ൨൬ നു
ജനിച്ച ആനന്ദ് ഡിസ: ൪ നു ലണ്ടനില്‍ വെച്ച് മരിക്കും വരെ തന്റെ
കര്‍മ്മ രംഗത്ത് സജീവമായിരുന്നു. കുറച്ചുകാലം എല്ലാറ്റില്‍ നിന്നും വിട്ടു
നിന്നെങ്കിലും സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ സാന്നി
ധ്യം ഉണ്ടായിരുന്നു.
ഹിന്ദി സിനിമാലോകത്ത്, ഏറെ കരുത്തുറ്റ കലാകാരന്‍മാര്‍ നമുക്കുണ്ടാ
യിരുന്നു.മണ്‍ മറഞ്ഞുപോയ പലര്‍ക്കും ഒരു പകരമില്ലാത്ത അവസ്ഥ,
അത് നമ്മുടെ ഏതു ഭാഷാ ചിത്രങ്ങള്‍ക്കും അനുഭവമാണ്. നമ്മുടെ
സത്യനോ, പ്രേം നസീരോ തമിഴില്‍ എം ജി ആറോ, ഹിന്ദിയില്‍ പഴയ
കാല നടന്മാരും ഏറെ നടികളും, അവരൊക്കെ ജീവിത തിരശ്ശീലക്കുള്ളില്‍
മറഞ്ഞെന്കിലും ഒരിക്കലെങ്കിലും അവരുടെയൊക്കെ പടം കണ്ടിട്ടുള്ള
ഒരു കലാ ഹൃദയത്തില്‍ നിന്നും പിഴുതെറിയാനാവില്ല.
ഒട്ടേറെ സൂപര്‍ ഹിറ്റ് ചിത്രങ്ങളിലെ നായകനായ ദേവ് ആനന്ദ് ൧൯൪൯
ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മുപ്പത്തിയഞ്ചോളം ചിത്രങ്ങള്‍
നിര്‍മ്മിക്കുകയും ൧൯ ചിത്രം സംവിധാനം ചെയ്യുകയും,൧൩ ചിത്രങ്ങളുടെ
തിരക്കഥ എഴുതുകയും ചെയ്തു.
൧൯൪൬ ല്‍ ' ഹം ഏക് ഹെ' എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ
ദേവ് ആനന്ദ്, ഗുരുദത്ത് മായുള്ള സൗഹൃദം അദ്ദേഹത്തെ സിനിമാലോ
കത്ത് ദേവാനന്ദ് എന്ന നടനെ നിലയുറപ്പിക്കാന്‍ ഉതകുകയും പിന്നീട്
നിരവദി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്തു വരികയും
ചെയ്തു.
൧൯൫൫ ലെ മികച്ച നടന്‍ (ചിത്രം മുനീംജി) ൫൮ ലെ മികച്ച നടന്‍
(ചിത്രം കാലാ പാനി)൬൬ ലെ മികച്ച നടന്‍ (ചിത്രം ഗൈഡ് ) ൧൯൯൧
ലെ ആജീവനാന്ത പുരസ്കാരം. ഫിലിംഫേര്‍ അവാര്‍ഡുകളും, ൨൦൦൨ ല്‍
ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നേടിയ അദ്ദേഹം 'റൊമാന്റിക്
ലൈഫ് ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.നടനും, നിര്‍മ്മാതാവുമായ
വിജയാനന്ദ്, ദേവാനന്ദിന്റെ സഹോദരനാണ്.
അന്പതുകളുടെ അവസാനം മുതല്‍ പ്രേക്ഷക ലോകത്തിന്റെ ഹര
മായി മാറിയ ദേവ് ആനന്ദിന്റെ വേഷ വിധാനങ്ങളും ഹെയര്‍ സ്ടയിലും യുവാക്കളുടെ അനുകരണ മാതൃകയായിരുന്നു.മുന്‍പില്‍ മുടി തിരമാല
പോലെ ഉയര്‍ത്തിവെച്ചു കൊണ്ടുള്ള ആ സ്റ്റയില്‍ ഏറെ അനുകരി
ക്കപ്പെട്ടിരുന്നു.
ഹിന്ദി നടന്മാരില്‍ ഓരോരുത്തരിലും വേറിട്ട് നല്‍ക്കുന്ന ആരും ആ
രെയും അനുകരിക്കാത്ത സ്വന്തമായ ശൈലി അത് ഹിന്ദി നടന്മാര്‍
അന്ന് പൊതുവേ സ്വീകരിച്ചിരുന്നു.പ്രണയ കാമുകനായ ദേവ് ആ
നന്ദ് അത് ദേവ് ആനന്ദിന്‍റെ മാത്രം ശൈലിയില്‍, ശാന്തമായ അഭി
നയത്തില്‍ കണ്ണുകൊണ്ടും വായ കൊണ്ടുമുള്ള ചില പ്രത്യേക ചലന
ത്തോടൊപ്പം തല ആട്ടിക്കൊണ്ടുള്ള സംഭാഷണ ശൈലിയും, അദ്ദേഹ
ത്തിനു മാത്രം സ്വന്തം
വഹീദാ റഹ്മാന്‍, നൂതന്‍, സാധന, നന്ദ, ആശാ പരേഖ് തുടങ്ങിയവരാ
യിരുന്നു അദ്ദേഹത്തോടൊപ്പം ഏറെ ചിത്രങ്ങളില്‍ ജോഡി , , ബാരിഷ്,
പേയിംഗ് ഗെസ്റ്റ്, നൌ ജവാന്‍, നൌ ബഹാര്‍, ജബ് പ്യാര്‍ കിസിസേ
ഹോതഹെ, സി ഐ.ഡി.,ഹരേ രാം ഹരേ കൃഷ്ണ, ഗൈഡ്, പ്രേം പൂജാരി,
ജോണി മേരാ നാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തി
ന്റെതുണ്ട്.
ആദ്യ കാലചിത്രങ്ങളില്‍ എല്ലാം ദേവ് ആനന്ദിന് വേണ്ടി പാടിയത്
റഫിയായിരുന്നു വെങ്കിലും പിന്നീട് ദേവ് ആനന്ദിന് മാത്രമായി കി
ഷോര്‍ കുമാര്‍ പാടി. എസ. ഡി ബര്‍മ്മനും, മകന്‍ ആര്‍ ഡി ബര്‍മ്മ
നും പതുക്കെ റഫിയെ തള്ളി, കിഷോറിനെ ദേവാനന്ദിന്റെ സ്ഥിരം
ശബ്ദമാക്കുകയായിരുന്നു.
ദേവാനന്ദ് നു മാത്രമായിരുന്നു ഏറെയും കിഷോര്‍ അന്ന് പാടിയിരു
ന്നത്. ബോംബെ ചലച്ചിത്ര ലോകത്ത് ഒരു ഗൂഡ ശ്രമ ഫലമായി
റഫി പിന്തള്ളപ്പെടുകയും,കിഷോര്‍ കുതിച്ചുയരുകയും ചെയ്തു.
'ആരാധന' എന്ന ചിത്രത്തില്‍ രാജേഷ് ഖന്നക്ക് വേണ്ടി പാടി അ
ക്കൊല്ലത്തെ ഫിലിം ഫെര്‍ അവാര്‍ഡ് നേടിയതോടെ വലുതായി
ആരുംസ്വീകരിക്കാതിരുന്ന കിഷോറിന്റെ ശബ്ദം ജനപ്രിയമാവു
കയായിരുന്നു.
ബോംബെ ചലച്ചിത്ര ലോകത്ത് തന്റെതായ അഭിനയ ശൈലിയും,
വ്യക്തിത്വവും നിലനിര്‍ത്തി, അനാവശ്യമായ ഗോസിപ്പുകള്‍ ഒഴിവാ
ക്കിയും വലിയ ആരവമില്ലാതെ ശാന്തമായി ഒതുങ്ങി കൂടിയുള്ള സ്വഭാവ
ശൈലിലും ദേവാനന്ദ് നു നിറഞ്ഞ ആരാധക വൃന്ദങ്ങള്‍ എങ്ങും ഉണ്ടാ
യിരുന്നു ഒരു ജാഡയില്ലാത്ത അഭിനേതാവ്.
എടുത്താല്‍ പൊങ്ങാത്ത ഡയലോഗുകളും, മസില്‍ പോര്‍വിളിയും നട
ത്താത്ത ആരെയും കീഴ്പ്പെടുത്തുന്ന പ്രണയ രംഗങ്ങള്‍ ദേവിന്‍റെ സി
നിമകളുടെ പ്രത്യേകതയായിരുന്നു. എല്ലാ സൂപര്‍ നടികളോടോത്തു ജോ
ഡിയായി അഭിനയിച്ചെങ്കിലും,ഹിന്ദി സിനിമയിലെ സൂപര്‍ സുന്ദരിക
ളായ വഹിദാ റഹ്മാന്‍, ആശാ പരേഖ് എന്നീ നടികള്‍ ആയിരുന്നു ഏറെ
സിനിമകളിലും.
പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തുന്ന ഒട്ടേറെ സിനിമകളും, കാമുക
ഹൃദയങ്ങള്‍ക്ക് താലോലിക്കാവുന്ന പ്രണയ സങ്കല്‍പ്പങ്ങളെ ഉണ
ര്‍ത്തി ക്കൊണ്ട് യുവ ഹൃദയങ്ങളുടെ ഇഷ്ട നായകനായി ഇന്ത്യന്‍ സി
നിമയില്‍ തിളങ്ങിനിന്ന ആ പ്രഭാപൂരം തിരശ്ശീലക്കു പിന്നിലേക്ക്
മാഞ്ഞു മറഞ്ഞു.
പഴയകാല സിനിമാസ്വാദകരെ നൊമ്പരപ്പെടുത്തിക്കൊണ്ട് വിട്ടു
പിരിഞ്ഞ ഹരിത നായകനു ആദരാഞ്ജലികള്‍.
ഞായറാഴ്‌ച, ഓഗസ്റ്റ് 14, 2011
ഷമ്മി കപൂര്‍ - ഹിന്ദി സിനിമയിലെ വേറിട്ട മുഖം .
ഒരു ശബ്ദവും, രണ്ടു ഉടലുമെന്നപോലെ,മുഹമ്മദ് റഫിയുടെ ഏറ്റവും
മനോഹരമായ ശബ്ദത്തിന്‍റെ, അഭിനയ മേന്മ കൈമുതലാക്കിയ ഷമ്മി
കപൂര്‍, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്‍റെ കൂട്ടു ശക്തിയായി റഫി
യെ എന്നും ഓര്‍ക്കാറുണ്ട്.
"റാഫി പാടിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല' എന്നുറക്കെ പറയാന്‍
മാത്രം ശക്തമായിരുന്നു റഫിയും ഷമ്മി കപൂറും തമ്മിലുള്ള ശബ്ദ, അഭി
നയ സാദൃശ്യം. അതുകൊണ്ട് തന്നെ ഷമ്മി കപൂറിന്‍റെ പല ചിത്രങ്ങളും
റഫിയുടെ കേട്ടാലും, കേട്ടാലും, മതിവരാത്ത സംഗീത സാഗരം
സൃഷ്ടിച്ച മനോഹര ചിത്രങ്ങളായി തീര്‍ന്നത്.
1957 ല്‍ "തുംസാ നഹി ദേഖ" എന്ന ചിത്രത്തില്‍ തുടങ്ങിയ ഈ
കൂട്ടുകെട്ട് ഫിയുടെ മരണം വരെ തുടര്‍ന്നു. ചൈന ടൌണ്‍, രാജ് കുമാര്‍,
ചാര ദില്‍, ചാര്‍ രേഹന്‍,രാത് കി രാഹി, പ്യാര്‍ കിയാ തോ ഡര്നാ ക്യാ
കശ്മീര്‍ കി കലി, ബഫ് മാസ്റ്റര്‍ ,ജാന്‍വര്‍,രാജ്കുമാര്‍, ജന്കിളി, ബ്രഹ്മ
ചാരി, തുടങ്ങിയ ചിത്രങ്ങളിലെ കൊതിതീരാത്ത മധുരിമയാര്‍ന്ന ഗാന
ങ്ങള്‍ ഷമ്മികപൂറിന്‍റെ അഭിനയത്തിന് നല്ലൊരു മുതല്കൂട്ടായിരുന്നു.
വ്യത്യസ്ത നായകന്മാര്‍ക്കുവേണ്ടി വ്യത്യസ്ത ശബ്ദത്തില്‍ പാടാറുള്ള
റഫിയുടെ ഏറ്റവും നല്ല ശബ്ദ സൌകുമാര്യം ഷമ്മികപൂറിന് വേണ്ടി
നല്‍കിയ ശബ്ദമായിരുന്നു.
പഴയ ഹിന്ദി നടന്മാരില്‍ പലരും, അഭിനയ ശൈലി പ്രത്യേകം,
പ്രത്യേകം രൂപപെട്ടുത്തിയ തായിരുന്നു. ദിലീപിന്റെ അഭിനയം നമുക്ക്
രാജ്കപൂറി നോട് താരതമ്യം ചെയ്യാനാവില്ല, അതേപോലെ രാജ കപൂറും
അദ്ദേഹത്തിന്‍റെ സ്വന്തമായ ശൈലിയുണ്ട്. ദേവാനന്ദ് നും സുനില്‍
ദത്തിനും.അവരുടെ പരമ്പരയിലേക്ക് പിന്നീട് വന്ന ജോയ് മൂഖ
ര്‍ജിക്കും,ബിശ്വ ജിത്തിനും.രാജ് കുമാറുമെല്ലാം,അഭിനയ ശൈലിയില്‍
വ്യത്യസ്തത സ്വീകരിക്കുമ്പോള്‍ , ഷമ്മി കപൂര്‍ മറ്റെല്ലാവരില്‍ നിന്നും
വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു
ഹാസ്യ ടെച്ചോട്കൂടിയ ശൈലി. എന്നാല്‍ രാജേന്ദ്രകുമാര്പലപ്പോഴും,
ദിലീപ് കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം ഉണ്ടാ
യിരുന്നു. ഒരാളുടെ ശൈലി മറ്റൊരു നടന്‍ സ്വീകരിക്കുമ്പോള്‍ പ്രേക്ഷ
കന്നു അത് സ്വീകാര്യ മാകുന്നില്ല എന്നത്, രാജേന്ദ്രകുമാറിന്റെ ചിത്ര
ങ്ങള്‍ പലപ്പോഴും വലിയ വിജയം നേടാതെ പോകുന്നതില്‍ നിന്നും
നമുക്ക് മനസ്സിലാക്കാം.
ലോക സിനിമയുടെതന്നെ, ലോക സംഗീതത്തിന്റെ തന്നെ, ലോക
ത്തിന്റെതന്നെ ഏറ്റവും നല്ല കാലഘട്ടം ഏതെന്നു ചോദിച്ചാല്‍
അറുപതു മുതല്‍ അത് ആയിരത്തി തൊള്ളായിരത്തിന്റെ പകുതിവരെ
എന്ന് നിസ്സംശയം നമുക്ക് പറയാനാവും. ഇന്നത്തെ തലമുറയ്ക്ക്
ഇതെകുറിച്ചറിയില്ലെന്കിലും,അന്നത്തെയും ഇന്നത്തെയും കാല
ഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് നിസ്സംശയം പറയാനാവും. നാം ഇന്നും
അയവിറക്കുന്ന എല്ലാ നല്ലതിന്റെയും ഒരു വസന്ത കാലമായിരുന്നു
അറൂപതു മുതല്‍ തൊണ്ണൂറ്റി അഞ്ചു വരെ. നമുക്ക് ആ വസന്തം നഷ്ട
പ്പെട്ടിരിക്കുന്നു .ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ സമൂഹം ആഗോളവ
ല്‍ക്കരണം സ്വീകരിച്ചു തുടങ്ങിയതോടെ, നമുക്കൊരോന്നും നഷ്ടപ്പെട്ടു
തുടങ്ങി. ഇന്ന് ഒന്നുമില്ലാതായിരിക്കുന്നു. നാളത്തെ തലമുറയ്ക്ക് പറഞ്ഞു
കൊടുക്കാനായി.
ഹിന്ദി സിനിമയിലെ എല്ലാ മികവുറ്റ നായികമാരും ഷമ്മിയോടോത്തഭി
നയിച്ചിട്ടുണ്ട്.മധുബാല,ആശാപരെഖ്,സായിറാ ബാനു,ഷര്‍മിള ടാഗൂര്‍,
രാജശ്രീ,തുടങ്ങി, ബ്രഹ്മചാരിയില്‍ മുംതാസുമോത്തും, അന്താസില്‍
ഹേമ മാലിനിയുമൊത്തും, അഭിനയിച്ച ഷമ്മി കപൂര്‍ ആശാപരെഖു
മോത്തു നാല് ചിത്രങ്ങളില്‍ അഭിനയിച്ചു. ൧൯൭൧ ലെ "അന്താസ്' എന്ന
ചിത്രത്തിലെ അഭിനയത്തോടെ നായക വേഷത്തില്‍ നിന്നും മാറി
സഹ നടനായി, മീര്‍, ഹീറോ, വിധാത എന്നീ ചിത്ര
ങ്ങളില്‍ അഭിനയിച്ചു. ബ്രഹ്മചാരിയിലെ അഭിനയത്തിന് ഫിലിം
ഫെര്‍ അവാര്‍ഡും, ൧൯൮൨ ല്‍ മികച്ച സഹനടനുള്ള അവാര്‍ഡും നേടി.
അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും അവാര്‍ഡ് ന്നു നോമിനിയാക്ക
പ്പെട്ടിട്ടുണ്ട്.
൧൯൪൮ ല്‍ പിതാവിന്റെ പൃഥ്വീ തിയ്യറ്ററിലൂടെയായിരുന്നു അഭിനയ ലോക
ത്തേക്കുള്ള പ്രവേശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ സിനിമാ ജീവി
തത്തെ 'ജീവന്‍ ജ്യോതി ' മറ്റിമറിച്ചു. 1953 ലായിരുന്നു ഷമ്മി കപൂര്‍
നായകനായ 'ജീവന്‍ ജ്യോതി ' തിയ്യറ്ററുകളിലെത്തിയത്. മഹേഷ് കൗള്‍
സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പ്രണയം
തുളുമ്പുന്ന മുഖശ്രീയും പൂച്ചക്കണ്ണും എന്നും കാമിനിമാരുടെ വലയം
തീര്‍ത്തിരുന്നു
൧൯൩൧ ല്‍ മുംബയില്‍ ജനിച്ച ഷമ്മി കപൂര്‍, ബാല്യകാലം ചിലവിട്ടത്
കൊല്‍ക്കത്തയിലായിരുന്നു.പിതാവ് പ്രിഥ്വി രാജ്കപൂറിന്‍റെ രണ്ടാമത്തെ
മകനായിരുന്നു ശമ്മികപൂര്‍, ജ്യേഷ്ടന്‍ രാജ് കപൂറും, അനിയന്‍ ശശി
കപൂറും ഹിന്ദി സിനിമാ ചരിത്രത്തിന്റെ പാരമ്പര്യം അന്നും ഇന്നും കാത്തു
സൂക്ഷിന്നവരാണ്. തല മുറകളായി കപൂര്‍ കുടുംബത്തിന്റെ സാന്നിദ്യം
ഹിന്ദിസിനിമാ രംഗത്തെ ശ്രദ്ധേയരാണ്.
൧൯൫൫ ല്‍ നടി ഗീതാബലിയെ വിവാഹം കഴിച്ചു. ആദിത്യ രാജ്കപൂര്‍,
കാഞ്ചന്‍ എന്നീ രണ്ടു മക്കളുണ്ട്, തീസ് രി മന്‍സില്‍ എന്ന ചിത്രത്തിന്റെ
ചിത്രീകരണ സമയത്ത് വസൂരി പിടിപെട്ടായിരുന്നു മരണം.
൧൯൬൯ ല്‍ ഗുജറാത്തിലെ രാജ കുടുംബത്തില്‍ പെട്ട നീലാ ഗോഹി
ലിനെ വിവാഹം കഴിച്ചു. കുറെ കാലമായി വൃക്ക സംബന്ധമായ
രോഗത്താല്‍ കിടപ്പിലായിരുന്ന ഷമ്മി കപൂര്‍ .എഴുപത്തോമ്പതാം
വയസ്സില്‍ ബോംബയില ബ്രീച്ച്കാണ്ടി ഹോസ്‌പ്പിറ്റലില്‍
മരണമടഞ്ഞു.
റാഫിയുടെ ഗാനം കേള്‍ക്കുംബോഴെല്ലാം നമ്മുടെ മനസ്സില്‍ തെളിഞ്ഞു
വരുന്ന ഷമ്മി കപൂറിന്‍റെ മുഖം നമ്മില്‍ നിന്നും മായില്ല!! നാം ഒരു
സിനിമാപ്രേമിയായില്ലെന്കില്‍ പോലും !!!. ....
നമുക്ക് അദ്ദേഹത്തിനു ആദരാത്ന്ജലികളര്‍പ്പിക്കാം
ഞായറാഴ്‌ച, മാർച്ച് 27, 2011
ഹോളി വൂഡിന്‍റെ സ്വപ്ന റാണി "എലിസബത്ത് ടെയിലെര്‍"
പതുകളിലും എഴുപതുകളിലെയും ലോകപ്രശസ്ത
ഹോളിവുഡ് സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന സൌന്ദര്യ റാണി
എലിസബത്ത് ടെയിലെര്‍ ലോസ് ആഞ്ജലസിലെ സെഡാസ്
സിനായ് മെഡിക്കല്‍ സെന്ററില്‍ ഈ മാര്‍ച്ച് ൨൩നു ൭൯ മത്തെ
വയസ്സില്‍ അന്ധരിച്ചു. ദീര്ഘകാലമായി ഹൃദയസംബന്ധമായ
അസുഖത്തിന് ചികിത്സയിലായിരുന്നു.
൧൯൩൨ ഫെബ. ൨൭നു ഫ്രാന്‍സിസ് ലെന്‍ ടെയിലരുടെയും,
സാറ സതെന്ന്റെയും മകളായി ലണ്ടനില്‍ ജനിച്ച എലിസ
ബബെതും കുടുംബവുംപിന്നീട് അമേരിക്കയില്‍
സാറ സതെന്ന്റെയും മകളായി ലണ്ടനില്‍ ജനിച്ച എലിസ
ബബെതും കുടുംബവുംപിന്നീട് അമേരിക്കയില്‍
സ്ഥിരമാക്കുകയായിരുന്നൂ
ബാല താരമായി ഹോളിവുഡ് ചിത്രത്തില്‍ വേഷമിട്ടു
സിനിമ ജീവിതത്തിനു തുടക്കമിട്ട ടെയിലെര്‍
"there's one born every min' (1942) എന്ന ചിത്രം പുറത്തിറ
ങ്ങിയതോടെ ഹോളിവുഡ് ചലച്ചിത്ര ലോകം ഒന്നടങ്കം
ശ്രദ്ടിച്ചു തുടങ്ങിയ എലിസബത്ത് ടെയിലര്‍, ഹോളി
സിനിമ ജീവിതത്തിനു തുടക്കമിട്ട ടെയിലെര്‍
"there's one born every min' (1942) എന്ന ചിത്രം പുറത്തിറ
ങ്ങിയതോടെ ഹോളിവുഡ് ചലച്ചിത്ര ലോകം ഒന്നടങ്കം
ശ്രദ്ടിച്ചു തുടങ്ങിയ എലിസബത്ത് ടെയിലര്‍, ഹോളി
വുഡ് ലച്ചിത്ര നിര്‍മാണ പ്രമുഖരായ MGM കമ്പനിയുമായി
കരാരിലായി.
LASI COME HOME (1943) THE WHITE CHFFS OF DOVER (1944)
എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ, പിന്നീടങ്ങോട്ട്
ഓരോ ചുവടും,പ്രശസ്ഥിയിലെക്കും,
എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ, പിന്നീടങ്ങോട്ട്
ഓരോ ചുവടും,പ്രശസ്ഥിയിലെക്കും,
വിവാദങ്ങളിലെക്കുമുള്ള എടുത്തു ചാട്ടമായിരുന്നൂ
ഗ്ലാമര്‍ കൊണ്ടും വിവാദങ്ങള്‍ കൊണ്ടും സിനിമാലോകത്ത്
നിറഞ്ഞു നിന്ന അവരുടെ സ്വകാര്യ ജീവിതവും വിവാദങ്ങള്‍ കൊണ്ടാലംക്രുതമായിരുന്നൂ. ഏഴു ഭര്‍ത്താക്കന്മാരെ
വരിച്ച ടെയിലെര്‍, റിച്ചാര്‍ഡ് ബര്ടനെ രണ്ടുതവണ
നിറഞ്ഞു നിന്ന അവരുടെ സ്വകാര്യ ജീവിതവും വിവാദങ്ങള്‍ കൊണ്ടാലംക്രുതമായിരുന്നൂ. ഏഴു ഭര്‍ത്താക്കന്മാരെ
വരിച്ച ടെയിലെര്‍, റിച്ചാര്‍ഡ് ബര്ടനെ രണ്ടുതവണ
ഭര്‍ത്താവായി സ്വീകരിച്ചു. തൊള്ളായിരത്തി അറുപത്തി
നാലുമുതല്‍ എഴുപതു നാലു വരെയും, പിന്നെ വേര്‍പിരിഞ്ഞു
എഴുപതന്ച്ചില്‍ വീണ്ടും വിവാഹിതരാവുകയും,
എഴുപത്താറില്‍ പിരിയുകയും ചെയ്തു.റിച്ചാര്ഡ് ബര്ട്ട
നോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നൂ
നോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നൂ
12 സിനിമകളില്‍ ഒന്നിച്ചഭിനയിച്ച റിച്ചാര്ഡ് ബര്ടന്‍ -
എലിസബത്ത് ടെയിലെര്‍ ടീം ലോക സിനിമ ചരിത്ര
ത്തില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന. അത് വിവാദങ്ങ
ളുടെ പേരിലായാലും.
ലോക സിനിമാ ചരിത്രത്തില്‍ അന്ന്നോളം കണ്ടിട്ടില്ലാത്ത
ഇനി ഒരിക്കലും കാനാനിടയുമില്ലാതത്ര മുതല്‍ മുടക്കില്‍
നിര്‍മ്മിച്ച 1963 ല് പുറത്തിറങ്ങിയ
ഇനി ഒരിക്കലും കാനാനിടയുമില്ലാതത്ര മുതല്‍ മുടക്കില്‍
നിര്‍മ്മിച്ച 1963 ല് പുറത്തിറങ്ങിയ
'ക്ലിയോപാട്ര' എന്ന ചിത്രം സാമ്പത്തികമായും,മേന്മകൊണ്ടും,
അന്നത്തെ പടുകൂറ്റന്‍ സെറ്റിങ്ങുകള്‍ കൊണ്ടും , സന്കെതിക
ത്തം കൊണ്ടും അത്ഭുതം സൃഷ്ടിച്ച ഹോളിവുഡില്‍ പുറത്തിറ
ങ്ങിയ മികച്ച പ്രണയകാവ്യങ്ങളിലൊന്നായി ഈ ചിത്രം ഇപ്പോഴും
പരിഗണിക്കപ്പെടുന്നു. റിച്ചാര്ഡ് ബര്ട്ടനു പുറമെ CONROD
HILTON. JR (1950-51) MICLE WILDING (1952-57). MIKE
TODD (1957-58) EDDIE FISHER (1959-1982) JOHN
WARNER (1976-1982) LARY FORTASKY
അന്നത്തെ പടുകൂറ്റന്‍ സെറ്റിങ്ങുകള്‍ കൊണ്ടും , സന്കെതിക
ത്തം കൊണ്ടും അത്ഭുതം സൃഷ്ടിച്ച ഹോളിവുഡില്‍ പുറത്തിറ
ങ്ങിയ മികച്ച പ്രണയകാവ്യങ്ങളിലൊന്നായി ഈ ചിത്രം ഇപ്പോഴും
പരിഗണിക്കപ്പെടുന്നു. റിച്ചാര്ഡ് ബര്ട്ടനു പുറമെ CONROD
HILTON. JR (1950-51) MICLE WILDING (1952-57). MIKE
TODD (1957-58) EDDIE FISHER (1959-1982) JOHN
WARNER (1976-1982) LARY FORTASKY
(1991-96) RICHARD BURTAN ( (1964-74 & 75-76)
കാലഘട്ടത്തില്‍ രണ്ടു തവണ ഭര്‍ത്താവ് വേഷം കെട്ടിയ
പ്പോള്‍, എലിസബത്ത് ടെയിലരുടെ കൂടെ ഏറ്റവും കൂടുതല്‍
കഴിഞ്ഞ മഹാ ഭാഗ്യത്തിന് റിച്ചാര്‍ഡ് ബര്ടെന്‍ നല്‍കേണ്ടി
വന്നത്/അല്ലെങ്കില്‍ നശിപ്പിക്കേണ്ടി വന്നത് ബര്ടെന്റെ
ജീവിതത്തില്‍ നേടിയ എല്ലാ സംബാദ്യവുമായിരുന്നു.
അഭിനയം കൊണ്ട് വാരിക്കൂട്ടിയതെല്ലാം തുലച്ചു
കാലഘട്ടത്തില്‍ രണ്ടു തവണ ഭര്‍ത്താവ് വേഷം കെട്ടിയ
പ്പോള്‍, എലിസബത്ത് ടെയിലരുടെ കൂടെ ഏറ്റവും കൂടുതല്‍
കഴിഞ്ഞ മഹാ ഭാഗ്യത്തിന് റിച്ചാര്‍ഡ് ബര്ടെന്‍ നല്‍കേണ്ടി
വന്നത്/അല്ലെങ്കില്‍ നശിപ്പിക്കേണ്ടി വന്നത് ബര്ടെന്റെ
ജീവിതത്തില്‍ നേടിയ എല്ലാ സംബാദ്യവുമായിരുന്നു.
അഭിനയം കൊണ്ട് വാരിക്കൂട്ടിയതെല്ലാം തുലച്ചു
അവസാനം കൊടും കടക്കാരനായി റിച്ചാര്‍ഡ് ബര്ടന്‍
മരണമടഞ്ഞതു
മരണമടഞ്ഞതു
നാലു തവണ ഓസ്കാര്‍ പുരസ്കാരത്തിനായി നാമനിര്ദേശം
പ്പെട്ടിട്ടുണ്ടെങ്കിലും രണ്ടു തവണ ഓസ്കാര്‍ പുരസ്കാരം
നേടിയിട്ടുള്ള ഇവരുടെ ചിത്രങ്ങളില്‍ നാഷനല് വെല്വെറ്റ്,
ക്ലിയോപാട്ര, ഹു ഈസ് അഫ്രയ്ഡ് ഓഫ്
വെര്ജീനിയ വൂള്ഫ് എന്നിവ പ്രശസ്തമാണ്.
അമ്പതുകളിലും അറുപതുകളിലുമായിരുന്നു ഇവര് ഏറ്റവുമ
ധികം തിളങ്ങിനിന്നിരുന്നത്. ഇക്കാലയളവില്‍ ലോകത്തിലെ
സുന്ദരികളിലൊരാളായി ടെയ്ലര് പരിഗണിക്കപ്പെട്ടിരുന്നു.
ആദ്യമായി ടെയ്ലര് അഭിനയിച്ച മൂന്നു ചിത്രങ്ങളും
അമ്പതുകളിലും അറുപതുകളിലുമായിരുന്നു ഇവര് ഏറ്റവുമ
ധികം തിളങ്ങിനിന്നിരുന്നത്. ഇക്കാലയളവില്‍ ലോകത്തിലെ
സുന്ദരികളിലൊരാളായി ടെയ്ലര് പരിഗണിക്കപ്പെട്ടിരുന്നു.
ആദ്യമായി ടെയ്ലര് അഭിനയിച്ച മൂന്നു ചിത്രങ്ങളും
തുടരെ പരാജയപ്പെട്ടെങ്കിലും 'ബട്ടര്ഫീല്ഡ് എട്ട്' എന്ന
അവരുടെ നാലാമത്തെ ചിത്രം സാമ്പത്തികമായി വന്‍ വിജയം
അവരുടെ നാലാമത്തെ ചിത്രം സാമ്പത്തികമായി വന്‍ വിജയം
നേടി. ഇതോടെ ലിസ് ടെയ്ലര് എന്നറിയപ്പെടുന്ന എലിസ
ബത്ത് ടെയ്ലറുടെ നല്ലകാലം ആരംഭിച്ചു.വിവാദങ്ങളോ
ടൊപ്പം രോഗങ്ങളും അവരെ തളര്ത്തിയിരുന്നു. 'നാഷനല്
വെല്വെറ്റ്' എന്ന ചിത്രത്തിനിടെ പറ്റിയ വീഴ്ച അവരുടെ
നട്ടെല്ലിന് ക്ഷതമേല്പിച്ചു. പിന്നാലെ തലച്ചോറില്‍ ട്യൂമറും
ഇടക്കിടെ ഉണ്ടാകുന്ന ന്യൂമോണിയയും അലട്ടി. സുഹൃത്തും
സഹതാരവുമായിരുന്ന റോക്ക് ഹട്സണ്‍ എയ്ഡ്സ്
ബാധിച്ച് മരിച്ചതിനെ തുടര്ന്ന് എയ്ഡ്സുമായി ബന്ധപ്പെട്ട
ചാരിറ്റിപ്രവര്ത്തനങ്ങളില് ടെയ്ലര് സഹകരിച്ചുവരുകയായിരുന്നു.
പാശ്ചാത്യ പുരോഗമന സംസ്കാരം മനുഷ്യനെയും,
മൂല്യങ്ങളെയും, എത്രത്തോളം അളിഞ്ഞതും, വൃത്തികെട്ട
തുമാക്കി തീര്‍ക്കുന്നുവെന്നു ഏഴു ഭര്‍ത്താക്കന്മാരെ
മൂല്യങ്ങളെയും, എത്രത്തോളം അളിഞ്ഞതും, വൃത്തികെട്ട
തുമാക്കി തീര്‍ക്കുന്നുവെന്നു ഏഴു ഭര്‍ത്താക്കന്മാരെ
സ്വീകരിച്ചും, നിരാകരിച്ചും ജീവിച്ച എല്സബെത്
ടെയിലരുടെ ജീവിതം നമ്മെ കാണിച്ചു തരുന്നു.
എന്തുണ്ടായിട്ടും, എന്ത് നേടിയിട്ടും, എങ്ങിനെ അഹ
ങ്കരിച്ചിട്ടും അവസാനം മണ്ണില്‍ ചീഞ്ഞലിഞ്ഞു ലയിച്ചു
നശിക്കുന്ന മനുഷ്യന്‍ അല്പം ചിന്തിക്കെണ്ടാതിലേക്ക്
റിച്ചാര്‍ഡ് ബര്‍ട്ടന്റെയും, എലിസബത്ത് ടെയിലരുടെയും
ടെയിലരുടെ ജീവിതം നമ്മെ കാണിച്ചു തരുന്നു.
എന്തുണ്ടായിട്ടും, എന്ത് നേടിയിട്ടും, എങ്ങിനെ അഹ
ങ്കരിച്ചിട്ടും അവസാനം മണ്ണില്‍ ചീഞ്ഞലിഞ്ഞു ലയിച്ചു
നശിക്കുന്ന മനുഷ്യന്‍ അല്പം ചിന്തിക്കെണ്ടാതിലേക്ക്
റിച്ചാര്‍ഡ് ബര്‍ട്ടന്റെയും, എലിസബത്ത് ടെയിലരുടെയും
ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)












