ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2012
ചൊവ്വാഴ്ച, ജനുവരി 10, 2012
നമ്മുടെ താരങ്ങള്‍ --(൧)
ഇന്ത്യന്‍ സിനിമയിലെ ശ്രീയുള്ള സ്ത്രീ ഭാവം ----- ആശാ പരേഖ്.
ഭാരത സ്ത്രീ സൌന്ദര്യത്തിന്റെ പ്രതിബിംബങ്ങളായി ഹിന്ദി സിനിമയില്‍ തിളങ്ങി നിന്നവര്‍, പഴയ കാല ഹിന്ദി നടികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരുന്ന കുറച്ചു മുഖങ്ങളെ നമുക്കുള്ളൂ
പാശ്ചാത്യരെപോലെ നാമമാത്ര വസ്ത്രമുടുത്തും ,പൂര്‍ണ്ണ നഗ്നമായും ഇന്നത്തെ
പല താരങ്ങളുടെയും 'അഭിനയം', സ്ക്രീനില്‍ നമുക്ക്കാണാന്‍ കഴിയാത്തത് യു ട്യൂബ് വീഡിയോ ക്ലിപ്പുകള്‍ നമുക്ക് കാട്ടിത്തരുന്നു.) കാമറയുടെ മുന്നിലും,
പിന്നിലും അവര്‍ എത്രത്തോളം അഭിനയിക്കുന്നു എന്ന് നാംഅത്ഭുതപ്പെട്ടുപോ
കും.ഇത്തരം അറപ്പുളവാക്കുന്നവേഷത്തില്‍ പൊതു പരിപാടികളിൽ പോലും
പങ്കെടുക്കാന്‍ യാതൊരു മടിയും കാണിക്കാത്ത, അല്ലെങ്കില്‍ നഗ്നത കാണിക്ക
ലാണ് സ്ത്രീ സൌന്ദര്യം എന്ന് ധരിച്ചു വെച്ചിരിക്കുന്ന, അല്ലെങ്കില്‍ അങ്ങിനെ ഒരു ധാരണ ഇന്നത്തെ യുവ ജനങളിൽ അടിച്ചേൽപ്പിച്ചിട്ടുള്ള സിനിമാക്കാരുടെ സമീപനം ഭാരത സ്ത്രീത്വത്തിന്റെ അപമാനിതമായ പ്രതീകമാണ്പ്രതിഫലി
പ്പിക്കുന്നത്..
എത്ര മനോഹരമായതായാലും, നമ്മെ എത്രയും ആകര്ഷിക്കുന്നവയായാലും, അത് ആവര്‍ത്തിച്ചു കാണിക്കുമ്പോള്‍, അല്ലെങ്കില്‍ കാണുമ്പോള്‍. നമ്മിലുണ്ടാ
യിരുന്ന ആകര്‍ഷണം, അത് അറപ്പി ലേക്കും വെറുപ്പിലെക്കും എത്തിക്കുന്നു. ഇന്നത്തെ നടികള്‍ ആഭാസമായ നിലയില്‍, അത് വല്ലാതെ അറപ്പുളവാക്കുന്നു. മറച്ചു വെക്കുന്നതിലെ സൗന്ദര്യവും,ജിത്ന്ജാസയും ഇല്ലാതെ പോകുന്നു.ഭാ
രതീയസ്ത്രീ ശരീരം എത്രത്തോളം മറച്ചുകൊണ്ട് നടക്കുന്നുവോ, അത്രത്തോളം സ്ത്രീയുടെ സൗന്ദര്യവും, ആകര്‍ഷണവും, വര്‍ദ്ധിക്കുന്നു. അങ്ങിനെ സ്ത്രീ മറക്കേണ്ടത് മറച്ചു നടക്കുംബോഴേ ആകര്ഷ കമാകൂ. അപ്പോഴാണ്സ്ത്രീയെ സൌന്ദര്യ ബിംബമായി നാം ആരാധിച്ചു പോകുന്നത് .
അത്തരം സ്ത്രീ സൌന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവമായി ഇന്ത്യന്‍ സിനിമാ ലോക
ത്ത്, തിളങ്ങിയ ശ്രീ ഉള്ള സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകമായ ചിലരില്‍ മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്നു, നടിയും ന ര്‍ത്തകിയുമായ ആശാ പരേഖ്.
1952 ല്‍ ബാല താരമായി ബിമല്‍ റോയിയുടെ ആസ്മാന്‍ എന്ന ചിത്രത്തിലൂടെ സിനിമാ രം ഗത്തേ ക്കു കയറിയ ആശയുടെ ആദ്യകാല സിനിമാ അനുഭവം കൈപേറിയതായിരുന്നു. അറുപതുകളില്‍ തുടങ്ങിവെച്ച ജൈത്രയാത്ര തൊണ്ണൂ
റു കളിലും അനുസ്യുതം തുടര്‍ന്നുകൊണ്ടിരുന്നു.പുഞ്ചിരി മായാ ത്ത ശാലീന സുന്ദരമായ മുഖ സൌന്ദര്യവും ആകാര വടിവും,ശബ്ദ സൌകുമാരികതയും ഒത്തിണ ങ്ങി യ അനുഗ്രഹീത കലാകാരി, ഇന്ന് അവര്‍ക്ക് തൃപ്തികരമായ അവരുടെ മേഖലയില്‍ ഒതുങ്ങി മഹാ രാഷ്ട്രയില്‍ ജീവിക്കുന്നു.
പന്ത്രണ്ടാം വയസ്സില്‍ 'ബാപ് ബേട്ടി ' യിലൂടെ സിനിമാ രംഗത്ത് നിലയുറപ്പിക്കാ
ന്‍ ശ്രമിച്ച ആശക്ക് ആയിരത്തി തൊള്ളായിരത്തി അൻപത്തൊമ്പതിൽ ല്‍ ഏ
റ്റവും നിരാശാജനകമായ അനുഭവമായി രുന്നു, വിജയ് ഭട്ടിന്റെ ' ഗൂന്ജ് ഉട്ടി ഷേണായ്' എന്ന ചിത്രത്തില്‍ നിന്നും ആശയെ വെട്ടിമാറ്റിയ സം ഭവം!.' അവരൊ
രു താര ഉല്പന്ന മല്ലാ!!'എന്നായിരുന്നു വിജയ് ഭട്ട്, ആശാ പരേഖിനെ കുറിച്ച് അതിന്നു ന്യായീകരിച്ചതു.
പക്ഷെ, വിജയ്ഭട്ടിന്റെ ആ അഭിപ്രായത്തില്‍ ആശക്ക് ഏറെ നിരാശ പ്പെടേണ്ടി വന്നില്ല. ഒരു പ ക്ഷെ ആ അഭിപ്രായ പ്രകടനം ആശയെ,ഇന്ത്യ കണ്ട, ഏറ്റവും നല്ല നടികളിലോരാളാക്കി തീര്‍ക്കു ന്നതിലെക്കുള്ള വഴി തെളിയുകയായിരുന്നു.
ആശയുദെ ചലചിത്ര ജീവിതത്തിലെ ഏറ്റവും പ്രധാന പ്പെട്ട ഒരു ടെണിങ് പോ
യിന്റ്.
അടുത്ത ദിവസം തന്നെ, ഹിന്ദി സിനിമാ രംഗത്തെ ശക്തരായിരുന്ന, സുബൊധ് മൂഖര്‍ജിയുടെ യും, നസീര്‍ ഹുസൈന്റെയും 'ദില്‍ദേക ദേഖോ' എന്ന ചിത്രത്തി
ലേക്ക് നായികയായുള്ള ക്ഷണം അവരെ തേടിയെത്തുന്നു. ഇത് അശാപരെഖി
നെ അക്ഷരാര്‍ത്ഥത്തില്‍അമ്ബരപ്പിക്കുകതന്നെ ചെയ്തു.
അന്നത്തെ പ്രശസ്ത നടനായിരുന്ന ഷമ്മി കപൂറിന്‍റെ നായികയായി അഭിനയി
ക്കാനായിരുന്നു ക്ഷ ണം!!ചിത്രത്തിന്‍റെ കഥയും സംവിധാനവും നസീര്‍ ഹു സൈ
ന്‍റെതായിരുന്നു..'ദില്‍ ദേക ദേഖോ' വന്‍ ഹിറ്റായി തീര്‍ന്നതോടെ, ആശാപരെഖി
ന്റെ സിനിമാ ജീവിതത്തില്‍ പിന്നീടൊരിക്കലും തിരി ഞ്ഞു നോക്കേണ്ടിവന്നി
ട്ടില്ല.
ശ്രീത്വമുള്ള സുന്ദരമായ മുഖവും, ആകര്‍ഷകമായ ശരീര വടിവും ഒത്തിണങ്ങി
യ ആശാപരെഖ് പ്രേ ക്ഷക മനസ്സിലെ സുന്ദര പ്രതീകമായി മാറി. ഹിന്ദി സിനിമ
യിലെ പ്രസിദ്ധരായ എല്ലാ നടന്മാ രു മൊത്തും ആശാ പരേഖ് അഭിനയിച്ചു. ഷ
മ്മി കപൂര്‍, ശശികപൂര്‍, ദേവ് ആനന്ദ്, ജോയ് മൂഖേര്‍ജി, ബിശ്വജിത്, മനോജ് കു
മാര്‍ ,രാജേഷ് ഖന്ന തുടങ്ങി എല്ലാ നടന്മായും ആശയെ നായികയാക്കാന്‍ തിടു
ക്കം കാട്ടിയിരുന്നു.ആശാ പരേഖ് ഹിന്ദി സിനിമയിലെ ബോക്സാഫീസ് ഘടക മായി മാറി.
ഷമ്മി കപൂര്‍ ആയിരുന്നു ഇഷ്ട നടന്‍. അദ്ദേഹത്തോടൊപ്പം നാല്ചിത്രങ്ങളില്‍ അഭിനയിച്ച ആ ശാപരെഖ്. സഹോദരന്‍ ശഷികപൂറുമൊത്തും അഭിനയിച്ചു, എന്നാല്‍ രാജ് കപൂറും ചേര്‍ന്നുള്ള അ ഭിനയം ആശാ പരേഖിന്റെ സ്വപ്ന
മായിരുന്നു " ചോര്‍ മണ്ടിലി" എന്ന ചിത്രത്തില്‍ അഭിനയിച്ചെ ങ്കി ലും ചിത്രം പുറത്തുവന്നില്ല.
1961 ല്‍ ദേവാനന്ദ് നോടോത്തുള്ള 'ജബ് പ്യാര്‍ കിസിസെ ഹോതാ ഹൈ' എന്ന ചിത്രംപുറത്തു വ ന്നതോടെ തികഞ്ഞ തിരക്കിലായആശാ പരേഖ് , 'ഫിര്‍ വൊ
ഹി ദില്‍ ലായാഹും' തീസരി മന്‍സില്‍,ഖരാന ' (1961 ) ബഹാരോം കെ സപ്നെ , പ്യാര്‍ ക മോസം , കാരവാന്‍ ,ഷികാര്‍ , ഉപ്കാര്‍, മേരാ ഗാഓം മേരാ ദേശ് കാര
വാന്‍, കട്ടി പതന്ഗ്, തെരെ മേരെ സപ്നെ, മേം തുളസി തെരെ ആണ്ഖന്‍കി, ഹ
ത്യാര്‍, ലവ് ഇന്‍ ടോകിയോ തുടങ്ങി ബോക്സ് ഓഫീസ് വിജയം നേടിയ ട്ടേറെ ചിത്രങ്ങളും, മികച്ച നടിക്കുള്ള ഫിലിം ഫേര്‍ അവാര്‍ഡുകളും അവറ്ക്കു നേടി
ക്കൊടുത്തു.
൧൯൮൮ മുതല്‍ ൨൦൦൧ വരെ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിലെ ആദ്യ വനിതാ ചെയര്‍ പേ ര്‍സന്‍ ആയിരുന്നു. ൧൯൫൫ ല്‍ ടെലിവിഷന്‍ സീരിയല്‍ നിര്‍
മാണ രംഗത്ത് ശ്രദ്ധിച്ചു.ധാരാളം സാ മൂഹ്യ പ്രവര്‍ത്തനങ്ങളിലും, പൊതു രംഗ
ത്തും പ്രവര്തിച്ചുവെങ്കിലും രാഷ്ട്രീയത്തിലേക്ക്കടന്നില്ല.
തൊണ്ണൂറുകളോടെ സജീവമല്ലാതെ സിനിമാ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ആശാപരെഖ് ൨൦൦൨ ലെ ഫിലിംഫെയര്‍ ' ലൈഫ് ടൈം ആചീവ്മെന്റ്റ് അവാര്‍
ഡിനര്‍ഹമായി ഹിന്ദിയിലെ എല്ലാ ഹീറോകള്മൊത്തും അഭിനയിച്ചെങ്കിലും, ആരുമായും പ്രണയത്തിലായിരുന്നില്ല അവര്‍ ഇപ്പോഴും അവിവാഹിതയായി കഴിയുന്നു.
അതി മനോഹരമായ ഗാനങ്ങള്‍ നിറഞ്ഞ ആശാ ചിത്രങ്ങള്‍,ജബ് പ്യാര്‍ കിസി
സെ, മുതല്‍ ആശാ പരേഖ് അഭിനയിച്ച എല്ലാ പടങ്ങളും വളരെ ഹൃദ്യമായ ഗാനങ്ങള്‍ നിറഞ്ഞതാണ്.ഫിര്‍ വോഹി ദി ല്‍ ലായാഹും,.ലവ് ഇന്‍ ടോകിയോ തുടങ്ങിയ ചിത്രങ്ങളില്‍ ജോയ് മൂഖര്‍ജിയായിരുന്നു ജോഡി. ആ ശാ പരേഖിന്നു ഏറ്റവും യോജിച്ച ജോഡി, ബിശ്വജിതും,ജോയ് മൂ ഖര്‍ജിയുമായിരുന്നെന്നാണ് എനി ക്ക് തോന്നിയിട്ടുള്ളത്. വെറും ഗാനം കേള്‍ക്കാന്‍ മാത്രമായി പടം കാണാ
ന്‍ പലതവണ ഒരു ചിത്രംകാണാറുണ്ട്, ഓരോ തവണ കാണുംതോറും വീണ്ടും വീണ്ടും കാണാന്‍നമ്മെ ആകര്ഷിപ്പിക്കു ന്നതാ യിരിക്കും, പഴയ ഹിന്ദി ചിത്ര
ങ്ങൾ ഇന്നോ...?
അഭിനയിച്ച ചിത്രങ്ങളിലെ ഒരു ഗാനവും തിരസ്കരിക്കാന്‍ കഴിയാത്ത ആശ
ക്കെന്നും ഇഷ്ടഗാനം " ജായിയെ ആപ് കഹാന്‍ ജായെന്കെ"എന്ന 'മേരെ സനം എന്ന ചിത്രത്തിലെ ലതയുടെ ഗാനം. ബി ശ്വജിത് ആയിരുന്നു നായകന്‍. (ആരെ
യും വശീകരിക്കുന്ന ഓ.പി. നയ്യാരുടെ അതിമനോഹരമായ ലളിത സുന്ദരമായ ഈണത്തില്‍ ലതാ മങ്കേഷ്കര്‍ പാടിയ ഈ ഗാനം ഈ പേജിനു താഴെ നിങ്ങ ള്ക്ക് താഴെ വീഡി യോ കാണാം.)
അമ്മ സുധാ പരേഖിന്റെ മരണശേഷം എല്ലാം വിറ്റൊഴിച്ചു ഗുജറാത്തില്‍ നിന്നും ബോംബയിലേ ക്ക് കുടിയേറിയ ആശാപരെഖ് ഇപ്പോള്‍ പലവിധ ചാരി
റ്റി പ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴും," അക്രൂ തി" എന്ന ടെലി ഫിലിം നിര്‍മ്മാ
ണ കമ്പനിയും,സ്വന്തമായ നൃത്തകലാപഠന കേന്ദ്രമായ "കാര ഭവ ന്‍" കേന്ദ്രീക
രിച്ചും പ്രവര്‍ത്തിക്കുന്നു.
ജീവിത ഗന്ധിയുള്ള ചിത്രങ്ങള്‍, ഇന്ത്യന്‍ സാംസ്കാരിക പൈതൃക ത്തി ലധിഷ്ടി
തമായ കുടുംബ ചിത്രങ്ങള്‍ ഇന്ത്യയിലെതന്നെ മനോഹരമായ പ്രദേശങ്ങള്‍ അ
തിന്‍റെ പൂര്‍ണ്ണ ഭംഗിയോടെ ഒപ്പിയെ ടുക്കുന്ന പ്രതിഭാധനരായ ചായാഗ്രഹകര്‍, രാജ്യത്തിനും, സമൂഹത്തിനും എന്തെങ്കിലും സന്ദേശം നല്‍കണമെന്ന് നിര്‍ബന്ധ
മുള്ള സംവിധായകര്‍, ആയിരം വര്ഷം കഴിഞ്ഞാലും പുതുമ നഷ്ട പ്പെ ടാത്ത, ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടുംകേള്‍ക്കുവാനുള്ള, ആസ്വദിക്കാനുള്ള സ്വര്‍
ഗ്ഗീയാനുഭൂതി യുളവാക്കാൻ പൊന്ന ദൈവീക മാസ്മരീക ശബ്ദ സൌകുമാരി
കത കനിഞ്ഞനുഗ്രഹിച്ച, ശബ്ദ രാശി തികഞ്ഞ ഗായകര്‍, എല്ലാം കൊണ്ടും ഇന്ത്യ
ന്‍ സിനിമാ ചരിത്രത്തില്‍ അനുഗ്രഹീതമായ ചുവ ടുകളാല്‍ സമ്പ ന്നമാക്കിയ കാലഘട്ടം. ഇന്ത്യന്‍ സിനിമാ ലോകത്തിനു, ആ വസന്തകാലം ഇനി യൊരിക്ക
ലും വരില്ലെന്നുറപ്പ്..
ഇന്നത്തെ പോലെ, അപസ്മാര രോഗികളായി ഉറഞ്ഞു തുള്ളുന്ന, നമ്മുടെ സം
സ്കാരവും ,ജീവിത ഗന്ധവുമില്ലാത്ത സ്ത്രീത്വത്തെ അങ്ങേ അറ്റം അപമാനി
ക്കുന്നതരം മര്‍മ്മ ഭാഗം മാത്രം മറച്ച വൃ ത്തി കെട്ട നഗ്ന ശരീരം പ്രദര്‍ശി പ്പിച്ചു
കൊണ്ടുള്ള അഭാസ നൃത്ത മായിരുന്നില്ല അന്നത്തെ ഗാന രംഗങ്ങള്‍. ഒരു ഗാന രംഗമെങ്കില്‍ നായികാ നായകന്‍റെ പിന്നില്‍ നൂറുക്കണക്കിന് അര്‍ദ്ധ നഗ്നരായ യുവതികള്‍ഉറഞ്ഞു തുള്ളുന്ന നിലയിലായിരുന്നില്ല അക്കാലത്തെ പ്രേമ രംഗ
ങ്ങള്‍ ചിത്രീകരിച്ചിരു ന്നത്. പ്രേമം വ്യക്തിയുടെസ്വകാര്യതയാണ്.കുമിതാക്കള്‍ വിഹാരിക്കുന്നിടത്തു, അവരുടെ സ്വപ്ന ലോകത്ത് അവര്‍ആടുകയോ പാടുക
യോ ചെയ്യുന്നിടത്ത് തുണിയുരിഞ യുവതികളുടെ അകമ്പടി വേണ്ടതുണ്ടോ? ഏതു ലോകത്തിലാണ് ഇന്നത്തെ നമ്മുടെ സിനിമാക്കാര്‍?
പ്രേക്ഷകരായ ഒരാസ്വാദകന് അന്നു ഒരു സിനിമ കണ്ടാല്‍ ലഭിക്കുന്ന മാനസീ
കോല്ലാസം ഏറെ. ചിന്തിക്കാ നും, ഓര്‍ക്കാനും,ഒട്ടേറെ സന്ദേശങ്ങള്‍, അല്ലെങ്കില്‍ വിഭവങ്ങള്‍ നല്‍കുന്ന ആസ്വാദക നിലവാരമുള്ള സിനിമകള്‍ നമുക്കിനി ഒരി
ക്കലും ലഭിക്കില്ല.
അല്‍പമെങ്കിലും സ്ത്രീത്വത്തെ വിലകല്‍പ്പിക്കുന്ന നടികളും കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ നില നില്‍ക്കേണ്ടതുണ്ട്. കാരണം ഇന്ത്യൻ സിനിമക്കു ഇന്ത്യൻ മണ്ണിന്റെ നിറവും ഗന്ധവും ആവ ശ്യ മാണ്.നമ്മുടെ സാമൂഹ്യ സം
സ്കാരം അതല്ലാത്തതുകൊണ്ടുതന്നെ, നഗ്നത പ്രദർശിപ്പിക്കുന്ന ഇന്ത്യ ന്‍ സ്ത്രീ
യെ കാണാന്‍ കൊള്ളില്ല. ഒരു സ്ത്രീ ശരീരത്തില്‍, അവര്‍ എത്ര സുന്ദരി ആയാ
ലും, ഒരിക്ക ല്‍ അവള്‍ അവളുടെതെല്ലാം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അവള്‍ എന്ത് കാണിക്കും.?
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ നടികള്‍, പ്രത്യേകിച്ച് ഹിന്ദി നടി കള്‍ ശ്രദ്ധിക്കെണ്ടതുണ്ട്. പൊതു വേദികളില്‍പോലും അല്‍പ വസ്ത്രധാരികളായി പ്രത്യക്ഷപ്പെടു ന്നത് ഇന്ത്യന്‍നടികള്‍ അവസാനി
പ്പിക്കെണ്ടിയിരിക്കുന്നു.ഇന്ത്യന്‍ സംസ്കാരത്തിനു, ഇന്ത്യൻ പാരം ബര്യ നില
യില്‍ വസ്ത്രം ധരിക്കു. ഇന്ത്യന്‍ സൌന്ദര്യത്തിന്റെ പ്രതീകമാകൂ.ഇന്ത്യൻ സംസ്കാരത്തി ന്റെ യശസ്സ് ഉയർത്തൂ.
കഴിവും സൌന്ദര്യവുമുള്ള മുന്‍കാല നടികള്‍ അവരെ എന്നും ഓര്‍മ്മിക്ക
പ്പെടുന്ന നിലയില്‍ പ്രേക്ഷ ക മനസ്സില്‍ സ്ഥാപിക്കപ്പെടുന്നു. അത്രയേറെ മനോ
ഹരമായ കഥാപാത്രങ്ങളും, ഇന്ത്യന്‍ സ്ത്രീ ത്വ ത്തിന്റെ സൗന്ദര്യവും, ഒത്തിണ
ങ്ങിയ പഴയകാല നടികള്‍ നമുക്കിനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ വസന്തകാലം ഇനിയൊരിക്കലും നമ്മിലേക്ക് തിരിച്ചു വരില്ല. തീർച്ച...!!!.
ഞായറാഴ്‌ച, ഡിസംബർ 04, 2011
ബോംബെ ഫിലിമിന്റെ നിത്യ വസന്തം ദേവ് ആനന്ദ്.
ഇംഗ്ലീഷു കാരന്‍ ചവച്ചുതുപ്പിയ പദങ്ങള്‍ കടമെടുത്തു, ഇന്ത്യന്‍
സിനിമക്ക് പേര് ചാര്‍ത്തും മുന്‍പേ,ബോംബെ ഹിന്ദി സിനിമയിലെ
താരങ്ങള്‍ക്ക് "ബോളി വുഡ്" നടന്മാര്‍ എന്നാരും വിളിക്കാതിരുന്ന
കാലത്ത് സിനിമയിലെ നക്ഷത്രങ്ങളായി തിളങ്ങിയവര്‍, അത് ഏതു
ഭാഷാ ചിത്രങ്ങളിലായാലും, ആന്നത്തെ താരങ്ങള്‍ക്കുള്ള തിളക്കമോ
ആദരണീയതയോ ഇന്നില്ല
ഇന്ത്യന്‍ സംസ്കാരം നെഞ്ചിലേറ്റി ഇന്ത്യന്‍ ജനങ്ങളുടെ തുടിപ്പും മ
ണ്ണിന്‍ ഗന്ധവുമുള്ള സിനിമള്‍ക്ക് ഇന്ന് ഇന്ത്യയുടെ സാംസ്കാരിക അ
ന്തസ്സില്‍ തല ഉയര്‍ത്തി നില്‍ക്കാവുന്ന സിനിമകള്‍ ഇന്നും ഇന്നത്തെ
തലമുറകള്‍ല്‍ക്കുപോലും മറക്കാന്‍ ആവാത്ത എന്നും ഓര്‍ക്കാന്‍
മനസ്സില്‍ സൂക്ഷിക്കാവുന്ന കലാ ബിംബങ്ങളായി പരിണമിക്കുന്നു.
അന്നത്തെ താരങ്ങളും അതേ പ്രകാശം പരത്തി നമ്മുടെ മനസ്സില്‍
തിളങ്ങുന്നു.'ബോളിവുഡ്', 'കൊള്ളിവുഡ്, എന്നൊക്കെയുള്ള ഹോളി
വുഡ് നാമത്തിന്റെ എച്ചില്‍ തീനികളായി ഇന്ത്യന്‍ സിനിമാരംഗം മാറി
യതോടെ ഇന്ത്യയുടെ, ഭാരത മണ്ണിന്റെ മൂല്യങ്ങളും പവിത്രതയുമില്ലാത്ത
യുവതലമുറയെ വഴിതെറ്റിക്കുന്ന വിധമുള്ള ആഭാസ സിനിമകളാണെ
റെയും ഭാരത മണ്ണില്‍ പിറന്നു വീഴുന്നത്.
പഴയ കാലഘട്ടത്തിന്റെ പ്രസക്തി പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തു
ന്ന പഴയകാല സിനിമകള്‍ നമുക്കൊരിക്കലും വിസ്മരിക്കാനാവില്ല..
ഇന്നും ഓര്‍ക്കുമ്പോള്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന സിനിമയും,
താരങ്ങളും, ഗായകരും നമുക്കേറെ.ആ നിരയില്‍ എന്നും സിനിമാ പ്രേമി
കളെ ലോലമായ പ്രാണയാവേശം കൊള്ളിക്കുന്ന, പ്രണയ നായകന്‍
നിത്യ വസന്തം ദേവാനന്ദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്.
ധരം ദേവ് ഹശോരിമാല്‍ ആനന്ദ് എന്ന പേരില്‍ ൧൯൨൩ സെപ്: ൨൬ നു
ജനിച്ച ആനന്ദ് ഡിസ: ൪ നു ലണ്ടനില്‍ വെച്ച് മരിക്കും വരെ തന്റെ
കര്‍മ്മ രംഗത്ത് സജീവമായിരുന്നു. കുറച്ചുകാലം എല്ലാറ്റില്‍ നിന്നും വിട്ടു
നിന്നെങ്കിലും സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ സാന്നി
ധ്യം ഉണ്ടായിരുന്നു.
ഹിന്ദി സിനിമാലോകത്ത്, ഏറെ കരുത്തുറ്റ കലാകാരന്‍മാര്‍ നമുക്കുണ്ടാ
യിരുന്നു.മണ്‍ മറഞ്ഞുപോയ പലര്‍ക്കും ഒരു പകരമില്ലാത്ത അവസ്ഥ,
അത് നമ്മുടെ ഏതു ഭാഷാ ചിത്രങ്ങള്‍ക്കും അനുഭവമാണ്. നമ്മുടെ
സത്യനോ, പ്രേം നസീരോ തമിഴില്‍ എം ജി ആറോ, ഹിന്ദിയില്‍ പഴയ
കാല നടന്മാരും ഏറെ നടികളും, അവരൊക്കെ ജീവിത തിരശ്ശീലക്കുള്ളില്‍
മറഞ്ഞെന്കിലും ഒരിക്കലെങ്കിലും അവരുടെയൊക്കെ പടം കണ്ടിട്ടുള്ള
ഒരു കലാ ഹൃദയത്തില്‍ നിന്നും പിഴുതെറിയാനാവില്ല.
ഒട്ടേറെ സൂപര്‍ ഹിറ്റ് ചിത്രങ്ങളിലെ നായകനായ ദേവ് ആനന്ദ് ൧൯൪൯
ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മുപ്പത്തിയഞ്ചോളം ചിത്രങ്ങള്‍
നിര്‍മ്മിക്കുകയും ൧൯ ചിത്രം സംവിധാനം ചെയ്യുകയും,൧൩ ചിത്രങ്ങളുടെ
തിരക്കഥ എഴുതുകയും ചെയ്തു.
൧൯൪൬ ല്‍ ' ഹം ഏക് ഹെ' എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ
ദേവ് ആനന്ദ്, ഗുരുദത്ത് മായുള്ള സൗഹൃദം അദ്ദേഹത്തെ സിനിമാലോ
കത്ത് ദേവാനന്ദ് എന്ന നടനെ നിലയുറപ്പിക്കാന്‍ ഉതകുകയും പിന്നീട്
നിരവദി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്തു വരികയും
ചെയ്തു.
൧൯൫൫ ലെ മികച്ച നടന്‍ (ചിത്രം മുനീംജി) ൫൮ ലെ മികച്ച നടന്‍
(ചിത്രം കാലാ പാനി)൬൬ ലെ മികച്ച നടന്‍ (ചിത്രം ഗൈഡ് ) ൧൯൯൧
ലെ ആജീവനാന്ത പുരസ്കാരം. ഫിലിംഫേര്‍ അവാര്‍ഡുകളും, ൨൦൦൨ ല്‍
ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നേടിയ അദ്ദേഹം 'റൊമാന്റിക്
ലൈഫ് ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.നടനും, നിര്‍മ്മാതാവുമായ
വിജയാനന്ദ്, ദേവാനന്ദിന്റെ സഹോദരനാണ്.
അന്പതുകളുടെ അവസാനം മുതല്‍ പ്രേക്ഷക ലോകത്തിന്റെ ഹര
മായി മാറിയ ദേവ് ആനന്ദിന്റെ വേഷ വിധാനങ്ങളും ഹെയര്‍ സ്ടയിലും യുവാക്കളുടെ അനുകരണ മാതൃകയായിരുന്നു.മുന്‍പില്‍ മുടി തിരമാല
പോലെ ഉയര്‍ത്തിവെച്ചു കൊണ്ടുള്ള ആ സ്റ്റയില്‍ ഏറെ അനുകരി
ക്കപ്പെട്ടിരുന്നു.
ഹിന്ദി നടന്മാരില്‍ ഓരോരുത്തരിലും വേറിട്ട് നല്‍ക്കുന്ന ആരും ആ
രെയും അനുകരിക്കാത്ത സ്വന്തമായ ശൈലി അത് ഹിന്ദി നടന്മാര്‍
അന്ന് പൊതുവേ സ്വീകരിച്ചിരുന്നു.പ്രണയ കാമുകനായ ദേവ് ആ
നന്ദ് അത് ദേവ് ആനന്ദിന്‍റെ മാത്രം ശൈലിയില്‍, ശാന്തമായ അഭി
നയത്തില്‍ കണ്ണുകൊണ്ടും വായ കൊണ്ടുമുള്ള ചില പ്രത്യേക ചലന
ത്തോടൊപ്പം തല ആട്ടിക്കൊണ്ടുള്ള സംഭാഷണ ശൈലിയും, അദ്ദേഹ
ത്തിനു മാത്രം സ്വന്തം
വഹീദാ റഹ്മാന്‍, നൂതന്‍, സാധന, നന്ദ, ആശാ പരേഖ് തുടങ്ങിയവരാ
യിരുന്നു അദ്ദേഹത്തോടൊപ്പം ഏറെ ചിത്രങ്ങളില്‍ ജോഡി , , ബാരിഷ്,
പേയിംഗ് ഗെസ്റ്റ്, നൌ ജവാന്‍, നൌ ബഹാര്‍, ജബ് പ്യാര്‍ കിസിസേ
ഹോതഹെ, സി ഐ.ഡി.,ഹരേ രാം ഹരേ കൃഷ്ണ, ഗൈഡ്, പ്രേം പൂജാരി,
ജോണി മേരാ നാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തി
ന്റെതുണ്ട്.
ആദ്യ കാലചിത്രങ്ങളില്‍ എല്ലാം ദേവ് ആനന്ദിന് വേണ്ടി പാടിയത്
റഫിയായിരുന്നു വെങ്കിലും പിന്നീട് ദേവ് ആനന്ദിന് മാത്രമായി കി
ഷോര്‍ കുമാര്‍ പാടി. എസ. ഡി ബര്‍മ്മനും, മകന്‍ ആര്‍ ഡി ബര്‍മ്മ
നും പതുക്കെ റഫിയെ തള്ളി, കിഷോറിനെ ദേവാനന്ദിന്റെ സ്ഥിരം
ശബ്ദമാക്കുകയായിരുന്നു.
ദേവാനന്ദ് നു മാത്രമായിരുന്നു ഏറെയും കിഷോര്‍ അന്ന് പാടിയിരു
ന്നത്. ബോംബെ ചലച്ചിത്ര ലോകത്ത് ഒരു ഗൂഡ ശ്രമ ഫലമായി
റഫി പിന്തള്ളപ്പെടുകയും,കിഷോര്‍ കുതിച്ചുയരുകയും ചെയ്തു.
'ആരാധന' എന്ന ചിത്രത്തില്‍ രാജേഷ് ഖന്നക്ക് വേണ്ടി പാടി അ
ക്കൊല്ലത്തെ ഫിലിം ഫെര്‍ അവാര്‍ഡ് നേടിയതോടെ വലുതായി
ആരുംസ്വീകരിക്കാതിരുന്ന കിഷോറിന്റെ ശബ്ദം ജനപ്രിയമാവു
കയായിരുന്നു.
ബോംബെ ചലച്ചിത്ര ലോകത്ത് തന്റെതായ അഭിനയ ശൈലിയും,
വ്യക്തിത്വവും നിലനിര്‍ത്തി, അനാവശ്യമായ ഗോസിപ്പുകള്‍ ഒഴിവാ
ക്കിയും വലിയ ആരവമില്ലാതെ ശാന്തമായി ഒതുങ്ങി കൂടിയുള്ള സ്വഭാവ
ശൈലിലും ദേവാനന്ദ് നു നിറഞ്ഞ ആരാധക വൃന്ദങ്ങള്‍ എങ്ങും ഉണ്ടാ
യിരുന്നു ഒരു ജാഡയില്ലാത്ത അഭിനേതാവ്.
എടുത്താല്‍ പൊങ്ങാത്ത ഡയലോഗുകളും, മസില്‍ പോര്‍വിളിയും നട
ത്താത്ത ആരെയും കീഴ്പ്പെടുത്തുന്ന പ്രണയ രംഗങ്ങള്‍ ദേവിന്‍റെ സി
നിമകളുടെ പ്രത്യേകതയായിരുന്നു. എല്ലാ സൂപര്‍ നടികളോടോത്തു ജോ
ഡിയായി അഭിനയിച്ചെങ്കിലും,ഹിന്ദി സിനിമയിലെ സൂപര്‍ സുന്ദരിക
ളായ വഹിദാ റഹ്മാന്‍, ആശാ പരേഖ് എന്നീ നടികള്‍ ആയിരുന്നു ഏറെ
സിനിമകളിലും.
പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തുന്ന ഒട്ടേറെ സിനിമകളും, കാമുക
ഹൃദയങ്ങള്‍ക്ക് താലോലിക്കാവുന്ന പ്രണയ സങ്കല്‍പ്പങ്ങളെ ഉണ
ര്‍ത്തി ക്കൊണ്ട് യുവ ഹൃദയങ്ങളുടെ ഇഷ്ട നായകനായി ഇന്ത്യന്‍ സി
നിമയില്‍ തിളങ്ങിനിന്ന ആ പ്രഭാപൂരം തിരശ്ശീലക്കു പിന്നിലേക്ക്
മാഞ്ഞു മറഞ്ഞു.
പഴയകാല സിനിമാസ്വാദകരെ നൊമ്പരപ്പെടുത്തിക്കൊണ്ട് വിട്ടു
പിരിഞ്ഞ ഹരിത നായകനു ആദരാഞ്ജലികള്‍.
ഞായറാഴ്‌ച, ഓഗസ്റ്റ് 14, 2011
ഷമ്മി കപൂര്‍ - ഹിന്ദി സിനിമയിലെ വേറിട്ട മുഖം .
ഒരു ശബ്ദവും, രണ്ടു ഉടലുമെന്നപോലെ,മുഹമ്മദ് റഫിയുടെ ഏറ്റവും
മനോഹരമായ ശബ്ദത്തിന്‍റെ, അഭിനയ മേന്മ കൈമുതലാക്കിയ ഷമ്മി
കപൂര്‍, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്‍റെ കൂട്ടു ശക്തിയായി റഫി
യെ എന്നും ഓര്‍ക്കാറുണ്ട്.
"റാഫി പാടിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല' എന്നുറക്കെ പറയാന്‍
മാത്രം ശക്തമായിരുന്നു റഫിയും ഷമ്മി കപൂറും തമ്മിലുള്ള ശബ്ദ, അഭി
നയ സാദൃശ്യം. അതുകൊണ്ട് തന്നെ ഷമ്മി കപൂറിന്‍റെ പല ചിത്രങ്ങളും
റഫിയുടെ കേട്ടാലും, കേട്ടാലും, മതിവരാത്ത സംഗീത സാഗരം
സൃഷ്ടിച്ച മനോഹര ചിത്രങ്ങളായി തീര്‍ന്നത്.
1957 ല്‍ "തുംസാ നഹി ദേഖ" എന്ന ചിത്രത്തില്‍ തുടങ്ങിയ ഈ
കൂട്ടുകെട്ട് ഫിയുടെ മരണം വരെ തുടര്‍ന്നു. ചൈന ടൌണ്‍, രാജ് കുമാര്‍,
ചാര ദില്‍, ചാര്‍ രേഹന്‍,രാത് കി രാഹി, പ്യാര്‍ കിയാ തോ ഡര്നാ ക്യാ
കശ്മീര്‍ കി കലി, ബഫ് മാസ്റ്റര്‍ ,ജാന്‍വര്‍,രാജ്കുമാര്‍, ജന്കിളി, ബ്രഹ്മ
ചാരി, തുടങ്ങിയ ചിത്രങ്ങളിലെ കൊതിതീരാത്ത മധുരിമയാര്‍ന്ന ഗാന
ങ്ങള്‍ ഷമ്മികപൂറിന്‍റെ അഭിനയത്തിന് നല്ലൊരു മുതല്കൂട്ടായിരുന്നു.
വ്യത്യസ്ത നായകന്മാര്‍ക്കുവേണ്ടി വ്യത്യസ്ത ശബ്ദത്തില്‍ പാടാറുള്ള
റഫിയുടെ ഏറ്റവും നല്ല ശബ്ദ സൌകുമാര്യം ഷമ്മികപൂറിന് വേണ്ടി
നല്‍കിയ ശബ്ദമായിരുന്നു.
പഴയ ഹിന്ദി നടന്മാരില്‍ പലരും, അഭിനയ ശൈലി പ്രത്യേകം,
പ്രത്യേകം രൂപപെട്ടുത്തിയ തായിരുന്നു. ദിലീപിന്റെ അഭിനയം നമുക്ക്
രാജ്കപൂറി നോട് താരതമ്യം ചെയ്യാനാവില്ല, അതേപോലെ രാജ കപൂറും
അദ്ദേഹത്തിന്‍റെ സ്വന്തമായ ശൈലിയുണ്ട്. ദേവാനന്ദ് നും സുനില്‍
ദത്തിനും.അവരുടെ പരമ്പരയിലേക്ക് പിന്നീട് വന്ന ജോയ് മൂഖ
ര്‍ജിക്കും,ബിശ്വ ജിത്തിനും.രാജ് കുമാറുമെല്ലാം,അഭിനയ ശൈലിയില്‍
വ്യത്യസ്തത സ്വീകരിക്കുമ്പോള്‍ , ഷമ്മി കപൂര്‍ മറ്റെല്ലാവരില്‍ നിന്നും
വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു
ഹാസ്യ ടെച്ചോട്കൂടിയ ശൈലി. എന്നാല്‍ രാജേന്ദ്രകുമാര്പലപ്പോഴും,
ദിലീപ് കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം ഉണ്ടാ
യിരുന്നു. ഒരാളുടെ ശൈലി മറ്റൊരു നടന്‍ സ്വീകരിക്കുമ്പോള്‍ പ്രേക്ഷ
കന്നു അത് സ്വീകാര്യ മാകുന്നില്ല എന്നത്, രാജേന്ദ്രകുമാറിന്റെ ചിത്ര
ങ്ങള്‍ പലപ്പോഴും വലിയ വിജയം നേടാതെ പോകുന്നതില്‍ നിന്നും
നമുക്ക് മനസ്സിലാക്കാം.
ലോക സിനിമയുടെതന്നെ, ലോക സംഗീതത്തിന്റെ തന്നെ, ലോക
ത്തിന്റെതന്നെ ഏറ്റവും നല്ല കാലഘട്ടം ഏതെന്നു ചോദിച്ചാല്‍
അറുപതു മുതല്‍ അത് ആയിരത്തി തൊള്ളായിരത്തിന്റെ പകുതിവരെ
എന്ന് നിസ്സംശയം നമുക്ക് പറയാനാവും. ഇന്നത്തെ തലമുറയ്ക്ക്
ഇതെകുറിച്ചറിയില്ലെന്കിലും,അന്നത്തെയും ഇന്നത്തെയും കാല
ഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് നിസ്സംശയം പറയാനാവും. നാം ഇന്നും
അയവിറക്കുന്ന എല്ലാ നല്ലതിന്റെയും ഒരു വസന്ത കാലമായിരുന്നു
അറൂപതു മുതല്‍ തൊണ്ണൂറ്റി അഞ്ചു വരെ. നമുക്ക് ആ വസന്തം നഷ്ട
പ്പെട്ടിരിക്കുന്നു .ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ സമൂഹം ആഗോളവ
ല്‍ക്കരണം സ്വീകരിച്ചു തുടങ്ങിയതോടെ, നമുക്കൊരോന്നും നഷ്ടപ്പെട്ടു
തുടങ്ങി. ഇന്ന് ഒന്നുമില്ലാതായിരിക്കുന്നു. നാളത്തെ തലമുറയ്ക്ക് പറഞ്ഞു
കൊടുക്കാനായി.
ഹിന്ദി സിനിമയിലെ എല്ലാ മികവുറ്റ നായികമാരും ഷമ്മിയോടോത്തഭി
നയിച്ചിട്ടുണ്ട്.മധുബാല,ആശാപരെഖ്,സായിറാ ബാനു,ഷര്‍മിള ടാഗൂര്‍,
രാജശ്രീ,തുടങ്ങി, ബ്രഹ്മചാരിയില്‍ മുംതാസുമോത്തും, അന്താസില്‍
ഹേമ മാലിനിയുമൊത്തും, അഭിനയിച്ച ഷമ്മി കപൂര്‍ ആശാപരെഖു
മോത്തു നാല് ചിത്രങ്ങളില്‍ അഭിനയിച്ചു. ൧൯൭൧ ലെ "അന്താസ്' എന്ന
ചിത്രത്തിലെ അഭിനയത്തോടെ നായക വേഷത്തില്‍ നിന്നും മാറി
സഹ നടനായി, മീര്‍, ഹീറോ, വിധാത എന്നീ ചിത്ര
ങ്ങളില്‍ അഭിനയിച്ചു. ബ്രഹ്മചാരിയിലെ അഭിനയത്തിന് ഫിലിം
ഫെര്‍ അവാര്‍ഡും, ൧൯൮൨ ല്‍ മികച്ച സഹനടനുള്ള അവാര്‍ഡും നേടി.
അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും അവാര്‍ഡ് ന്നു നോമിനിയാക്ക
പ്പെട്ടിട്ടുണ്ട്.
൧൯൪൮ ല്‍ പിതാവിന്റെ പൃഥ്വീ തിയ്യറ്ററിലൂടെയായിരുന്നു അഭിനയ ലോക
ത്തേക്കുള്ള പ്രവേശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ സിനിമാ ജീവി
തത്തെ 'ജീവന്‍ ജ്യോതി ' മറ്റിമറിച്ചു. 1953 ലായിരുന്നു ഷമ്മി കപൂര്‍
നായകനായ 'ജീവന്‍ ജ്യോതി ' തിയ്യറ്ററുകളിലെത്തിയത്. മഹേഷ് കൗള്‍
സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പ്രണയം
തുളുമ്പുന്ന മുഖശ്രീയും പൂച്ചക്കണ്ണും എന്നും കാമിനിമാരുടെ വലയം
തീര്‍ത്തിരുന്നു
൧൯൩൧ ല്‍ മുംബയില്‍ ജനിച്ച ഷമ്മി കപൂര്‍, ബാല്യകാലം ചിലവിട്ടത്
കൊല്‍ക്കത്തയിലായിരുന്നു.പിതാവ് പ്രിഥ്വി രാജ്കപൂറിന്‍റെ രണ്ടാമത്തെ
മകനായിരുന്നു ശമ്മികപൂര്‍, ജ്യേഷ്ടന്‍ രാജ് കപൂറും, അനിയന്‍ ശശി
കപൂറും ഹിന്ദി സിനിമാ ചരിത്രത്തിന്റെ പാരമ്പര്യം അന്നും ഇന്നും കാത്തു
സൂക്ഷിന്നവരാണ്. തല മുറകളായി കപൂര്‍ കുടുംബത്തിന്റെ സാന്നിദ്യം
ഹിന്ദിസിനിമാ രംഗത്തെ ശ്രദ്ധേയരാണ്.
൧൯൫൫ ല്‍ നടി ഗീതാബലിയെ വിവാഹം കഴിച്ചു. ആദിത്യ രാജ്കപൂര്‍,
കാഞ്ചന്‍ എന്നീ രണ്ടു മക്കളുണ്ട്, തീസ് രി മന്‍സില്‍ എന്ന ചിത്രത്തിന്റെ
ചിത്രീകരണ സമയത്ത് വസൂരി പിടിപെട്ടായിരുന്നു മരണം.
൧൯൬൯ ല്‍ ഗുജറാത്തിലെ രാജ കുടുംബത്തില്‍ പെട്ട നീലാ ഗോഹി
ലിനെ വിവാഹം കഴിച്ചു. കുറെ കാലമായി വൃക്ക സംബന്ധമായ
രോഗത്താല്‍ കിടപ്പിലായിരുന്ന ഷമ്മി കപൂര്‍ .എഴുപത്തോമ്പതാം
വയസ്സില്‍ ബോംബയില ബ്രീച്ച്കാണ്ടി ഹോസ്‌പ്പിറ്റലില്‍
മരണമടഞ്ഞു.
റാഫിയുടെ ഗാനം കേള്‍ക്കുംബോഴെല്ലാം നമ്മുടെ മനസ്സില്‍ തെളിഞ്ഞു
വരുന്ന ഷമ്മി കപൂറിന്‍റെ മുഖം നമ്മില്‍ നിന്നും മായില്ല!! നാം ഒരു
സിനിമാപ്രേമിയായില്ലെന്കില്‍ പോലും !!!. ....
നമുക്ക് അദ്ദേഹത്തിനു ആദരാത്ന്ജലികളര്‍പ്പിക്കാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





