ഞായറാഴ്‌ച, നവംബർ 11, 2012

സത്യന്‍..., മലയാള സിനിമയിലെ മങ്ങാത്ത കറുപ്പും വെളുപ്പും.!





      ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളെ നോക്കി അതിന്റെ കൌതുകം ആസ്വദിച്ചകുട്ടിക്കാലം...എത്തിപ്പിടിക്കാന്‍ കഴിയാത്ത അകലത്തില്‍ മിന്നിത്തി
ളങ്ങുന്ന നക്ഷത്രങ്ങളെ കണ്ടു കൊതിക്കുന്ന പോലെ,സിനിമയില്‍ തിളങ്ങുന്ന
നക്ഷത്രങ്ങളെ  സ്വപ്നംകാണാന്‍ പോലും കഴിയാതിരുന്ന ആ കാലത്ത് ഒരു നിമാ താരമായി ഉദിച്ചുയരുകഅസാധ്യം തന്നെ യായിരുന്നു. സിനിമ ഒരത്ഭു
തം തന്നെയായിരുന്നു.അതുകൊണ്ടുതന്നെ അന്നത്തെ സിനിമാ താരങ്ങള്‍ ആകാശത്ത് നിന്നും ഇറങ്ങിവന്നവരെപോലെ കൌതുകത്തോടെയായിരുന്നു
 ജനം കണ്ടിരുന്നതും..!!

മലയാള സിനിമാ ചരിത്രത്തിലേക്ക് നാം ഒന്ന് കണ്ണോടിച്ചാല്‍, സിനിമയെ വളര്‍
ത്തികൊണ്ടുവന്നു,ഒന്ന് മുഖം കാണിച്ചാല്‍ കോടികള്‍ വാങ്ങുന്ന സൂപ്പര്‍കളുടെ കാലത്തെക്ക്മലയാള സിനിമയെ എത്തിക്കുവാന്‍,അവഗണന സഹിച്ചും, പട്ടി
ണികിടന്നും ത്യാഗംസഹിച്ചും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലുകള്‍ സഹി
ച്ചും സിനിമയെ  വളര്‍ത്തി , ഇന്ന്  സിനിമാഭിനയം സമൂഹത്തില്‍ ഉന്നതമായ ഒരു പദവിയാക്കി ഭരണ കൂടങ്ങളും സമൂഹവും ആദരിക്കുമ്പോള്‍, കറുപ്പും വെളുപ്പും നിറഞ്ഞ പരുപരുത്ത ആദി മുഖങ്ങളെ ഇന്ന് സിനിമാ ലോകത്തു
ള്ളവര്‍ പോലും ഒരു നിമിഷം ഓര്‍ത്തു പോകുന്നില്ല എന്നത് കാലത്തിന്റെ വൈരുദ്ധ്യമായിരിക്കാം ..


          മലയാള സിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തില്‍ സ്വതസിദ്ധമായ അഭിനയചാതുരിയില്‍ ഉയര്‍ന്നു നിന്ന സത്യന്‍ എന്ന സത്യനേശന്‍ എന്ന മാനുവ
ല്‍ സത്യനേശ നാടാര്‍..പേരിലെ വൈവിദ്യം പോലെ തന്നെ ജീവിത യാത്രയും
വൈചിത്ര്യവും , വൈരുധ്യവുംനിറഞ്ഞതായിരുന്നു.പോലീസുദ്യോഗസ്ഥന്‍
,പട്ടാളക്കാരന്‍,ക്ലാര്‍ക്ക്‌,അദ്യാപകന്‍,നാടക നടന്‍,എന്നീ പല മേഖലകളിലൂടെ കടന്നുവന്നു സിനിമയില്‍ സ്ഥിരം കൂടുകൂട്ടിയ നടന്‍.

            സ്വാഭാവിക നടന മേന്മയുടെ,പൌരുഷ കഥാപാത്രങ്ങളുടെ ഗൌരവം സ്ഫുരിക്കുന്നമുഖ ഭാവങ്ങളിലൂടെ മലയാള മനസ്സില്‍ പ്രതിഷ്ഠ നേടിയ അതുല്യ നടന്‍.സത്യന്നു ശേഷം ആര് എന്ന അക്കാലത്തെയും, എക്കാലത്തെയും ഉത്തരമില്ലാത്ത ചോദ്യമായി നില്‍ക്കുന്നു.

          മമ്മൂട്ടി എന്ന നടനിലൂടെ അതിന്നൊരുത്തരം നമുക്ക് കാണാന്‍ കഴിയുമെ
ങ്കിലും, തീവ്രഭാവ വികാരം ജ്വലിച്ചുനില്‍ക്കുന്ന പരുപരത്ത സത്യന്‍റെ മുഖം വേറിട്ട്‌ തന്നെ നില്‍ക്കുന്നു.സത്യന്‍ ചിരിച്ചാല്‍ മാത്രമേ പ്രസന്ന ഭാവം മുഖത്ത് നിഴലിക്കൂ.ചിരിക്കുമ്പോള്‍ പോലുംഅദ്ദേഹത്തില്‍ ഗൌരവ ഭാവം ഒളിഞ്ഞു നോക്കുമായിരുന്നു.

             അഭിനയിച്ച കഥാപാത്രങ്ങള്‍ മിക്കതും ഗൌരവം നിറഞ്ഞതായിരുന്നു
ക്കാലത്തെ മരം ചുറ്റി പ്രേമം സത്യനില്‍ വലിയ സ്വീകാര്യ്തയുണ്ടാക്കിയില്ല എന്ന് തന്നെ പറയാം.അനുഭവങ്ങള്‍ പാളിച്ചകള്‍ വാഴ്വേ മായം,കരിനിഴല്‍,
ശരശയ്യ തുടങ്ങി അവസാന കാല ചിത്രങ്ങള്‍ ഓരോന്നും തന്നെ സത്യന്‍ എന്ന അഭിനേതാവിനല്ലാതെ മറ്റാര്‍ക്കും അഭിനയിച്ചു ആ ഭാവ തീവ്രത വരുത്താന്‍ കഴിയാത്തവിധം, ഉജ്ജ്വലമായിരുന്നൂ ആ കഥാപാത്രങ്ങളത്രയും.. അതുകൊണ്ട് തന്നെയാണ് സത്യന്‍ എന്ന നടന്‍റെ സിംഹാസനത്തില്‍ ഇന്നും ആര്‍ക്കും  കയറി ഇരിക്കാന്‍ കഴിയാത്തതും മണ്ണും മനുഷ്യനും ഇഴകിചേര്‍ന്ന കേരള ഗ്രാമീണ ഗന്ധമുള്ള പച്ചയായ മനുഷ്യ ജീവിതങ്ങളുടെ പഴയകാലസിനിമകള്‍ക്ക് ഉല്‍കൃ
ഷ്ടമായ ഒരു സന്ദേശം സമൂഹത്തിനു നല്കാനുണ്ടായിരുന്നു...ഇന്നത്തെ സിനി
മകള്‍ യുവത്വത്തെയും,സമൂഹത്തെയും എല്ലാവിധ നശീകരണത്തിലേക്കും,
അധപതനത്തിലെക്കും,സര്‍വ്വ നാശത്തിലെക്കും തള്ളിവിടാന്‍ ഉതകും വിധം യുവത്വത്തെ വഴി തെറ്റിക്കുക എന്നതാണ് ദൌത്യമെന്ന് പല സിനിമകളും കണ്ടാല്‍ തോന്നിപോകും

               1912  നവ.9 നു തിരുവിതാംകൂര്‍ ആരമട എന്ന ഗ്രാമത്തില്‍ മാനുവേലി
ന്റെയും, ലില്ലി അമ്മയുടെയും മകനായി ജനിച്ച മാനുവേല്‍ സത്യനേശ നാടാര്‍ ജീവിതത്തിന്റെ പല തുറകള്‍ താണ്ടിയാണ് ചലചിത്ര രംഗത്തെക്ക് എത്തുന്നത്‌. വിദ്വാന്‍ പരീക്ഷ പാസ്സായി അദ്യാപകനായി ജോലി നോക്കിക്കൊണ്ടിരിക്കെ ൧൯൪൧ ല്‍പട്ടാളത്തില്‍ ചേര്‍ന്നു.ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ മണിപ്പൂര്‍ സേനയില്‍ ചേര്‍ന്നു.അതുവിട്ടു പിന്നെ പോലീസ്‌ ആയി ൧൯൪൭-൪൮ കാലത്തെ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാലത്തെ ആലപ്പുഴ പോലീ
സ്‌ സ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.ഒന്നിലും ഉറച്ചു നില്‍ക്കാ
ത്ത പ്രകൃതമായ സത്യന്‍ അവസാനം ചലച്ചിത്ര നടനായി ഉറച്ചുകൊണ്ട് മ
റ്റെല്ലാം ഒഴിവാക്കുകയായിരുന്നു.

                    ഇന്നത്തെ പോലെ കിരീടാവകാശമായി മക്കള്‍ക്ക്‌ തന്ത തള്ളാര്‍‍കൈമാ
റുന്ന,ചെങ്കോല്‍ ആയിരുന്നില്ല രാഷ്ട്രീയവും സിനിമയും ഒന്നും.അതുകൊണ്ടു
തന്നെ അക്കാലത്ത് ഈ രംഗത്തൊക്കെ പ്രവര്‍ത്തിച്ചവര്‍, അവര്‍ അവരായി
ത്തീരാന്‍ ഏറെ കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.സിനിമാ മോഹവുമായി സത്യനും ഏറെ അലഞ്ഞിട്ടുണ്ട്.

            ൧൯൫൧ ല്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ 'ത്യാഗ സീമ' എന്ന സിനിമയിലേക്ക് അവസരം ഉണ്ടാക്കി കൊടുത്തുവെങ്കിലും ആ ചിത്രം പുറത്തു വന്നില്ല.൫൨ ല്‍ ആത്മ സഖി ൫൪ ല്‍ഉറൂബിന്റെ പ്രശസ്ത നോവല്‍ 'നീലക്കുയില്‍' എന്നചിത്ര
ലൂടെ സത്യന്‍ ഒരു നടനായി അറിയപ്പെട്ടു. രാമുകാര്യാട്ടും, ഭാസ്കരന്‍ മാസ്ട
രും ആയിരുന്നു പിന്നില്‍.രാഘവന്‍ മാസ്ടരുടെ സംഗീതത്തില്‍ നീലക്കുയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ കേരളീയ സമൂഹം ഒന്നടങ്കം സ്വീകരിച്ചപ്പോള്‍ സിനിമയും,സത്യനും,നായിക മിസ്‌ കുമാരിയും പ്രശസ്ത
മായി.'കായലരികത്ത് വലയെറി ഞ്ഞപ്പോം..'എല്ലാരും ചൊല്ലണെനെ,എല്ലാരും
ചൊല്ലണെ' എന്നീ ഗാനങ്ങള്‍ ഇന്നും ആസ്വാദ്യകരമാണ്. കേന്ദ്ര സര്‍ക്കാ
രിന്റെ 'രജത കമലം' ലഭിച്ച ആദ്യ മലയാള ചിത്രവും 'നീലക്കുയിലായിരുന്നു'.

            കെ.എസ.സേതു മാധവന്‍, വിന്‍സെന്റ്,രാമുകാര്യാട്ട് തുടങ്ങി പ്രശസ്ത സംവിധായകരുടെ സ്ഥിരം നടനായിരുന്ന സത്യന്‍ മഞ്ഞിലാസ്‌' എന്ന നിര്‍മ്മാണ കമ്പനിയുടെ നില നില്‍പ്പുതന്നെ സത്യന്‍ എന്ന നടനിലൂടെയായിരുന്നു .കുഞ്ചാ
ക്കോ ചിത്രങ്ങളിലും ഏറെയും സത്യന്‍ തന്നെയായിരുന്നു.

               ഓടയില്‍ നിന്നും,മോഹം,യക്ഷി ,സ്നേഹ സീമ,നായര്‍ പിടിച്ച പുലിവാ
ല്,മുടിയനായ പുത്രന്‍,ഭാര്യ,ശകുന്തള,കായംകുളം കൊച്ചുണ്ണി,അനാര്‍ക്കലി, അടിമകള്‍,കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ,,നിങ്ങളെന്നെ കമ്യൂണി
സ്റ്റാക്കി  ,താര തുടങ്ങി അഭിനയിച്ച ഒട്ടനവധി ചിത്രങ്ങളും സത്യന്‍ എന്ന നട
ന്റെ പ്രതിഭ തെളിയിച്ചപ്പോള്‍, തകഴിയുടെ ലോകപ്രശസ്ത നോവല്‍ 'ചെമ്മീന്‍' അത് ചലച്ചിത്രമാക്കി ഇന്ത്യയിലും ലോകം മുഴുക്കെകൊച്ചു കേരളത്തെ ഉയര്‍
ത്തിയ ഒരു മഹാ ചലച്ചിത്ര കാവ്യമായി ഇന്നും നില്‍ക്കുന്ന ചെമ്മീനിലെ 'പ
ളനി' ചലചിത്രാസ്വാദകര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ജീവിച്ചി
രിക്കുന്ന ഒരു അരയനാണ്...

            സത്യനും,ഷീലയും.മധുവും,കൊട്ടാരക്കരയും,രാമുകാര്യാട്ടും,വയലാറും,
സലീല്‍ ചൌധരിയും, മാര്‍കോസ് ബത്ളിയും, കണ്മണി ബാബുവും ചേര്‍ന്നു ഒരു കൂട്ട പ്രവര്‍ത്തനം ലോകസിനിമാ ഭൂപടത്തില്‍ കേരളത്തിന്റെ അടയാളം കുറിച്ചപ്പോള്‍ 'ചെമ്മീന്‍' എന്ന മലയാളത്തിലെ ആദ്യ ഈസ്റ്റ്മാന്‍ കളര്‍  ചിത്രം മലയാള ചലച്ചിത്രത്തിനു തന്നെ നാഴികക്കല്ലായി മാറി ൧൯൬൫ ല്‍ പ്രസിഡണ്ടി
ന്റെ 'സുവര്‍ണ്ണ കമലം' നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ...

            നൂറ്റി അമ്പതോളം മലയാള ചിത്രങ്ങളിലും, രണ്ടു തമിഴ് ചിത്രങ്ങളിലും അഭിനയിച്ച സത്യന്‍ ൧൯൬൯  ലും,൧൯൭൧ ലും,മികച്ച നടനുള്ള കേരള ഗവ.അവാര്‍ഡ്‌ കരസ്ഥമാക്കി.

              രക്താര്‍ബുദ രോഗത്താല്‍ ആരോഗ്യസ്ഥിതി വളരെ മോശമായിക്കൊണ്ടി
രുന്നപ്പോഴും,ആ ഘട്ടത്തില്‍ അഭിനയിച്ച വാഴ്വേ മായം,കരി നിഴല്‍, ശര ശയ്യ, തുടങ്ങിയ ചിത്രങ്ങള്‍ കെടാന്‍ പോകുന്ന തിരി ആളിക്കത്തും പോലെ, അഭിന
യത്തില്‍,അദ്ദേഹത്തിന്റെ കഴിവിന്റെ ഒരാളിക്കത്തല്‍ തന്നെ ആയിരുന്നു പ്രേക്ഷക ലോകത്തിനു കാണാന്‍കഴിഞ്ഞത് .തോപ്പില്‍ ഭാസിയുടെ 'ശര ശയ്യ'
എന്ന ചിത്രമായിരുന്നു അവസാന ചിത്രം....

                   അതി തീവ്രമായ ഭാവം കൊണ്ട് ജ്വലിക്കുന്ന പരുക്കനായ പൌരുഷ കഥാ പാത്രങ്ങള്‍ചലച്ചിത്ര ആസ്വാദക കേരളത്തിന്‍റെ മനസ്സില്‍ ആഴ്ന്നിറങ്ങിയ സത്യന്‍ എന്ന മഹാനടന്‍ ഇനിയുമോരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടമാ
യി ഇന്നും  അവശേഷിക്കുന്നു..

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

തിലകന്‍ യാത്രയായി..മുതലക്കണ്ണീര്‍ ഇനിയും നിലച്ചില്ല.!!





തിലകന്‍ സാഹെബ്  എന്നേക്കുമായി യാത്ര പറഞ്ഞു.എങ്കിലും മുതലക്കണ്ണീര്‍  പ്രവാഹം തുടരുന്നു...ജീവിച്ചിരുന്ന 'തിലകന്‍' എന്തെങ്കിലും ബാക്കി വെച്ചിട്ടുന്ടെങ്കില്‍  എല്ലാം കുത്തിയൊലിച്ചപോകും വിധം മുതലക്കണ്ണീര്‍ പ്രളയമായി കഴിഞ്ഞകുറെ  ദിവസങ്ങള്‍.


കോടികള്‍ തുലച്ചു എമേര്‍ജിംഗ് കേരള അരങ്ങു തകര്‍ത്തപ്പോള്‍ ഉല്‍ഘാടനത്തിനെത്തിയ പ്രധാന മന്ത്രി തിരിച്ചു ദല്‍ഹിയില്‍ എത്തിയ അടുത്തനിമിഷം തന്നെയും , കൂടെ വന്ന അലുവാലി തിരിച്ചു പോകും മുന്‍പേയും, കേരളീയന്റെ ചെകിട്ടിനു തന്ന വീക്ക്,വലിയ ഇരുട്ടടി കിട്ടിയവനെ പോലെ കണ്ണിരുട്ടിച്ചു ഒന്നും കാണാതെ തലകറങ്ങി കേരളജനതയാകെ ഒരേ സ്വരത്തില്‍ പലതും പുലംബികൊണ്ടിരുന്നപ്പോള്‍, ഒന്നും തിരിച്ചും, മാറ്റി മറിച്ചും പ്രധാന മന്ത്രിക്കു വേണ്ടിയും , അലുവാലിയക്ക്‌ വേണ്ടിയും തിരുത്തി പറയാന്‍ കഴിയാതെ  നമ്മുടെ മുഖ്യ മന്ത്രി  ഉമ്മന്‍ചാണ്ടി സാഹിബും ആകെ ചാണകത്തില്‍ ചവിട്ടിപോയ പരുവത്തില്‍  നില്‍ക്കുമ്പോഴാണ് തിലകന്‍ സാഹിബിന്റെ
മരണ വാര്‍ത്ത പടരുന്നത് 

( സാഹെബ്, എന്ന സംബോധന തെറ്റായി ധരിക്കില്ലെന്നു കരുതുന്നു. ആദരണീയരായവരെ, ബഹുമാന്യരായവരെ, മുസ്ലിങ്ങള്‍ അഭിസംബോധന ചെയ്യുന്നത് 'സാഹെബ് , എന്ന് ചേര്‍ത്താണ്. സി,എച്ച്.എം.സാഹെബ്,ബഷീര്‍ സാഹെബ്, സമദാനി സാഹെബ്, മുനീര്‍ സാഹെബ്, കുഞ്ഞാലിക്കുട്ടി സാഹെബ്,എന്നൊക്കെ എന്നത് ആദരണീയ സൂചകമായാണ്.'സാഹെബ് ചേര്‍ക്കുന്നത്.. ഞാന്‍ 'ചന്ദ്രിക"  പത്രത്തില്‍ ജോലി ചെയ്തപ്പോള്‍ ശീലിച്ചതാണ് ആ ശൈലി. അത് കഴിഞ്ഞു അടിയന്തിരാവസ്ഥക്കാലത്തെ"വീക്ഷണം" പത്ര
ത്തില്‍ ജോലി ചെയ്യുമ്പോഴും, ഇന്നത്തെ പ്രതിരൊധ  മന്ത്രിയും,അന്നത്തെ കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന ബഹു. ആന്‍റണിയെ, ആന്‍റണി സാഹെബെന്നും,കെ.പി. നൂറുദ്ദീനെ (അന്നത്തെ കേ.പി.സി.സി  ട്രഷറര്‍ ,മുന്‍  വനം വകുപ്പ് മന്ത്രി) നൂറുദ്ദീന്‍  സാഹെബെന്നും, ബഹു.പി.സി.ചാക്കോയെ, ചാക്കോ സാഹെബ് എന്നുമായിരുന്നു വിളിച്ചിരുന്നത്‌. ഇവരൊക്കെയും "വീക്ഷണം" പത്രത്തിന്‍റെ 
ഡ. ബോര്‍ഡ്‌ അംഗങ്ങളും, ആന്റണി സാഹെബ്  ചെയര്‍മാന് മായിരുന്നു.ഞാന്‍ അപ്പോള്‍ പത്രം പ്രിന്റ്‌ ചെയ്യുന്ന ഒരു പ്രിന്‍റിംഗ്  ടെക്നി ഷ്യന്‍ മാത്രമായിരുന്നു.(കൂടുതല്‍ എന്‍റെ ജീവിത യാത്രാ ബ്ലോഗില്‍ വായിക്കുക) കേള്‍ക്കാന്‍ സുഖമുള്ള ഉച്ച നീചത്വമില്ലാത്ത ആ സംബോധന ഞാന്‍ ഇഷ്ടപ്പെടുന്നു.മേല്‍പ്പറഞ്ഞ ബഹു.ആദരണീയ വലിയ വ്യക്തികള്‍ക്കും എന്‍റെ "സാഹെബ്" വിളി സന്തോഷത്തോടെ സ്വീകരിച്ചരായിരുന്നു!!.



'സര്‍' എന്ന വിളിയോടു എനിക്ക് യോജിപ്പില്ല.ബ്രിട്ടീഷുകാരനെ വര്‍ഷങ്ങള്‍ക്കു


മുന്‍പേ കെട്ടു കെട്ടിച്ചെന്കിലും അവന്റെ ഉച്ചിഷ്ടങ്ങള്‍ വിഴുങ്ങാന്‍ ഇന്നും ആര്‍ക്കും മടിയില്ല, മാത്രമല്ല മഹാത്മാ ഗാന്ധിയും, അനുയായികളും ആട്ടിപ്പുറത്താക്കിയ പാശ്ചാത്യ പ്രഭുക്കളെ പരവതാനി വിരിച്ചു നമ്മുടെ ഹര്‍ഷ ഭൂമിയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണല്ലോ ഭരണ കൂടങ്ങള്‍ .വിരോധാഭാസം അല്ലെ ഈ സാര്‍ വിളി? ഇവിടെ പ്രഭുക്കള്‍ ഇല്ലല്ലോ?).


തിലകന്‍ സാഹെബിന്റെ മരണത്തോടെ കേരള ജനത മറ്റെല്ലാം മറന്നപോലെയായിപിന്നെ ദുഃഖ മായില്ലേ? എല്ലാവരും ദുഖത്തിലായി.മരണ ദുഖത്തെക്കാള്‍ വലുതല്ലാലോ പ്രധാന മന്ത്രിയുടെ ഇരുട്ടടി!!. അങ്ങിനെ കേരളം ആ ഇരുട്ടടിയെല്ലാം മറന്നു ദുഃഖ ത്തിലായപ്പോള്‍ .മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സാഹെബിനു അങ്ങിനെ വലിയ ആശ്വാസമുഹൂര്‍ത്തം വീണു കിട്ടിയപോലെയായി. സത്യത്തില്‍ ബഹു.മുഖ്യ മന്ത്രിക്കു ശ്വാസം വീണത്‌ അപ്പോഴായിരിക്കണം .

കുറെ നാളുകള്‍ തിലകന്‍ സാഹെബ് ആശുപത്രിയില്‍ ആയിരുന്നു.അവസാന നാളുകള്‍ മരണത്തോട് മല്ലടിച്ച് അദ്ദേഹം അവസാന ശ്വാസത്തിനായി കാത്തു ഴിയുകയായിരുന്നു.ഇതൊന്നും അധികം ആരുടേയും ശ്രദ്ധയില്‍ വരികയോ. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സിനിമാക്കാര്‍ പോലും അദ്ദേഹത്തെ കാണാന്‍ എത്തുകയോ അദ്ദേഹത്തിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയോ ചെയ്യുന്നതൊന്നുംദൃശ്യ മാധ്യമങ്ങളിലോന്നും കണ്ടില്ല.ആശുപത്രിയുടെ ഏട്ടാവട്ടത്തുപോലും ഒരു താരോദയംകണ്ടില്ല!!.

(നടന്‍  ശ്രീ .ജഗതി ശ്രീകുമാറിന് കാര്‍ അപകടമുണ്ടായപ്പോള്‍ ഉറക്കൊഴിഞ്ഞു ആശുത്രിയില്‍ കാത്തിരുന്ന സിനിമാക്കാര്‍ ഉണ്ടായിരുന്നു.മന്ത്രിമാരും,എം.
എല്‍.എ.മാരും മറ്റു രാഷ്ട്രീയ സാമൂഹ്യ പ്രമുഖരും ഉണ്ടായിരുന്നു സിനിമാക്കാരുടെ കൂട്ട പ്രാര്‍ത്ഥന യുണ്ടായിരുന്നു.- കൂട്ട പ്രാര്‍ത്ഥന എന്നത് എല്ലാവരും ഒന്നിച്ചിരുന്നു പ്രാര്‍ഥിച്ചു എന്നല്ല. എല്ലാവരും പ്രാര്‍ഥിച്ചിരുന്നു!!- അങ്ങോളമിങ്ങോളമുള്ള മിക്കവാറും സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.ഇതൊക്കെ നമ്മെ കാണിച്ചു തന്നതും അറിയിച്ചതും മാധ്യമ
ങ്ങള്‍) എന്തൊക്കെ ആയാലും അദ്ദേഹം മരിച്ച വിവരം അറിഞ്ഞു, ഞെട്ടിയവരും,ഞെട്ടിത്തെറിച്ചു വീണവരും, തല കറക്കം വന്നവരും എല്ലാമായി ഒരുപാട് സഹപ്രവര്‍ത്തകര്‍, മഹാ മഹാ നടന്മാര്‍  രാഷ്ട്രീയക്കാര്‍,മന്ത്രിമാര്‍ സാംസ്കാരിക നായകര്‍, കവികള്‍, കലാകാരന്മാര്‍ (അപ്പോള്‍ സിനിമാക്കാര്‍ എന്ന് പറഞ്ഞാല്‍ കലാകാരന്മാര്‍ അല്ലെ?) സാധാരണ സിനിമാ പ്രേക്ഷകന്‍ എത്ര ഞെട്ടിയാലും അതൊന്നും മാധ്യമങ്ങള്‍ കാണില്ലാലോ ? അല്ലെങ്കിലും ആര്‍ക്കു വേണം ഈ സാധാരണക്കാരനെ? എഴാന്കൂലികളായവര്‍, കൊടിപിടിക്കാനും, ജയ് വിളിക്കാനും പോലീസിന്റെ ലാത്തിയുടെ ചൂടറിയാനും തല്ലാനും കൊല്ലാനുമല്ലാതെ ആര്‍ക്കാണ് ഇവരെ ആവശ്യം?

അങ്ങിനെ മരണവാര്‍ത്തയറിഞ്ഞു പല ദിക്കിലുമായ സഹപ്രവര്‍ത്തകരില്‍ പലരുംഅവിടുന്ന് തന്നെ കരഞ്ഞു തീര്‍ത്തു. ഇന്ത്യക്കകത്തു തന്നെ  പലദിക്കിലും, പിന്നെ ദുബായിലുമൊക്കെ ആയി (ദുബായ് വിട്ടു ഒരു കളിയും സിനിമാ കാര്ക്കില്ലാലോ) ഷൂട്ടിങ്ങിനു പോയവരായിരുന്നു. അങ്ങിനെ ഉള്ളിടത്തുവെച്ചു അദ്ധേഹത്തെ ഓര്‍ത്തോര്‍ത്തു ഓര്‍മ്മയില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞു തേങ്ങിക്കരഞ്ഞു

.(ഈ കരച്ചിലോക്കെ കണ്ടു നമ്മുടെ മുതലകള്‍; പോലും നാണിച്ചുപോയിരിക്കണം, വായില്‍ കിടന്നു ജീവന് വേണ്ടി പുളയുന്ന ഇരയെകുറിച്ച്  മുതലകള്‍ കരയുമ്പോള്‍ പോലും ഇത്രത്തോളം കണ്ണീര്‍ പ്രളയം ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത്തരം കണ്ണീര്‍ കണ്ടു സിനിമാക്കാരായ ചിലരൊക്കെ പറഞ്ഞതും  "മുതലക്കണ്ണീര്‍" ആണ് ഇതൊക്കെ എന്ന്. ) 

കലാ കേരളം.. അല്ല സിനിമാ കേരളം കണ്ണീര്‍ നിറച്ചു അദ്ദേഹത്തെ യാത്രയാക്കി. പ്രശസ്തരായവര്‍ മരിച്ചാല്‍ ഒരു റീത്ത്‌  വാങ്ങാനും പ്രസ്താവനകള്‍ ഇറക്കാനും ദുഃഖം പങ്കുവെക്കാനും ചെറിയ മുതല്‍ മുടക്ക് അല്ലെങ്കില്‍ ഒരു വിങ്ങല്‍. ഒരു കണ്ണ് തുടക്കല്‍.ഇത്രയും മുതലിറക്കിയാല്‍ കിട്ടാവുന്നതോ വലിയ വാര്‍ത്താ പ്രാധാന്യം,പബ്ലിസിറ്റി.വാര്‍ത്താ പത്രങ്ങളും ചാനലുകാരും കരയുന്നവരെയും, കണ്ണീര്‍ തുടക്കുന്നവരെയുംനോക്കി കാമറയുമായി അലയുന്നവരാണല്ലോ. പത്രക്കാര്‍ക്കും, ചാനലുകാര്‍ക്കുംഅങ്ങിനെയുള്ള സീനുകള്‍ കൊടുത്താലേ അവരുടെ പത്ര പ്രവര്‍ത്തനം ധര്‍മ്മമാകൂ എന്ന ഒര
ലിഖിത നിയമം ഉണ്ടായിരിക്കാം.
















ജീവിച്ചിരിക്കുമ്പോള്‍ സിനിമാ കുടുംബത്തില്‍ നിന്നുതന്നെ തിലകന്‍ സാഹെബി
നെപടിയിറക്കി പിണ്ഡം വെച്ചവര്‍, കമ്പി വേലികെട്ടി മാറ്റിനിര്‍ത്തിയവര്‍.പി
ച്ചും പേയും പറഞ്ഞവര്‍.മഹാ മഹാ നടന്മാരുംഎല്ലാം തന്നെ, നിമിഷങ്ങള്‍ കൊണ്ട് സിനിമാക്കാര്‍ക്ക് മഹാവ്യക്തിയായി തീര്‍ന്നു.തിലകന്‍ സാഹെബ് അഭിനയത്തിന്‍റെ പെരുന്തച്ചനായിത്തീര്‍ന്നു !!!രണവരായിത്തീര്‍ന്നു ആദരണീയനായിത്തീര്‍ന്നു..അങ്ങിനെമരിച്ച തിലകന്‍
സാഹെബിനെ അവരെല്ലാം ആകാശത്തെ സ്വര്‍ണ്ണത്തേരില്‍കയറ്റി സിനിമാലോ
കത്തെ രാജകുമാരനാക്കി വാഴ്ത്തി.

കാമറ വെളിച്ചം തട്ടുന്നിടത്തുള്ളവരെല്ലാം അദ്ദേഹത്തെ കുറിച്ച്, അദ്ദേഹത്തി
ന്റെ കഴിവിനെക്കുറിച്ച്,അദ്ദേഹത്തിന്റെ സ്നേഹത്തെ കുറിച്ച്, വ്യക്തിത്തെ
ക്കുറിച്ചു വിതുമ്പി  വിതുമ്പിക്കൊണ്ട്  പറഞ്ഞു..........വലിയ ഒരു നടന്‍റെ മുന്‍
പില്‍, അദ്ദേഹത്തിനു തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത വിധം നന്നായി അഭിന
യിച്ചു ഫലിപ്പിച്ചു പലരും!!അഭിനയം തൊഴിലാക്കിയവര്‍ക്ക് മല്സരിച്ചഭിന
യിക്കാന്‍ കിട്ടിയ ഒരു സന്ദര്‍ഭം..അതാരുംപാഴാക്കിയില്ല തീര്‍ച്ച...

ഇതൊക്കെ കഴിഞ്ഞപ്പോള്‍ കണ്ണീര്‍ പ്രളയം അവസാനിച്ചെന്നു കരുതിയിരിക്കും
ബോഴിതാ നമ്മുടെ നെടുമുടി വേണു സാഹിബ് ദുബായില്‍ പോയിട്ട് വീണ്ടും വിങ്ങി ക്കരയുന്നു."തിലകന്‍ സാഹെബിനെ പ്രകീര്‍ത്തിചിരുന്നെന്കില്‍  ഇനിയുംഅഞ്ചുകൊല്ലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നെനെ എന്നാണു വേണുസാഹെബ് വിതുമ്പിയത്...... അതോടൊപ്പം തന്നെ അദ്ദേഹം വേറൊരു കാര്യംകൂടെ പറഞ്ഞു ആശുപത്രിയില്‍ പോയാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് നെടുമുടി സാഹെബ് ആശുപത്രി
യില്‍ പോകാതിരുന്നതെന്ന്....അവസാന നോക്ക് കാണാന്‍ കഴിയാത്ത വേദന
...ഹാഎത്ര കഠിനം ..?നോക്കണേ നമ്മുടെ സിനിമാക്കാരുടെ , തിലകന്‍ സാഹെ
ബിന്റെവേര്പാടിലെ തീരാത്ത മഹാ ദുഃഖങ്ങള്‍....

ഇനി സിനിമാക്കാര്‍ക്ക് മ്യൂസിയം പണിയാനും, പ്രതിമ പണിയാനും പ്രതിറ്റ്‌
ഞാബദ്ധരായവര്‍ഉണ്ട് ഇനി അതിനും മല്‍സരങ്ങളും അടിപിടിയുമൊക്കെ നടന്നേക്കും.'കലാ കാരന്മാര്‍" അല്ലെ?.കലാകാരന്‍ എന്ന വ്യാഖ്യാനത്തിനു ഇ
ന്നത്തെ സിനിമാക്കാരുടെ അന്ഗീകരിക്കപ്പെട്ട മാനദണ്ഡം ഇതൊക്കെയാണല്ലോ.
*********
ക്ഷമിക്കണം തിലകന്‍ സാഹിബേ,.......ഒരു തികഞ്ഞ ഒറ്റപ്പെട്ട അഭിനേതാവെന്ന
നിലക്ക് അങ്ങയെ ഞാന്‍ ബഹുമാനിക്കുന്നു.അങ്ങയുടെ മരണം, എന്‍റെയും, അതൊക്കെ ദൈവ നിശ്ചയമാണ്.നാമാരു വിചാരിച്ചാലും അത് തടയാന്‍ ആവില്ല.സമയമാകുമ്പോള്‍ അവന്‍ വിളിച്ചുകൊണ്ടുപോകും. ഇന്ന് താങ്കളും നാളെ ഞാനും.അതിനാല്‍താങ്കളുടെ വേര്‍പാടില്‍ എനിക്ക് ദുഃഖ മുണ്ടായില്ല. അനാരോഗ്യം മൂലം രോഗ ശയ്യയില്‍ കിടന്നു ഒരുപാട് നരകിപ്പിക്കാതെ ദൈവം അങ്ങയെ രക്ഷിച്ചതില്‍ ഞാന്‍ എന്‍റെനാഥനോട് നന്ദി പറയുന്നു.

അവസാന കാലങ്ങളില്‍ അങ്ങയുടെ ഫോടോ ചില മാധ്യമങ്ങളില്‍ കാണുവാ
നിടവന്നപ്പോള്‍ഇത് ഞാന്‍ ഉറപ്പിച്ചതായിരുന്നു. വളരെ അവശയായ ആ മുഖം ഇനിയൊരിക്കല്കൂടി പ്രസന്ന മാകാന്‍ സാധ്യതയില്ല എന്ന് തന്നെ ഞാന്‍ ഉറ
പ്പിച്ചിരുന്നു.

സിനിമാ ലോകത്ത് നിന്നും ഒറ്റ തിരിഞ്ഞു നടന്നു ജീവിതം വിജയം വരിച്ച തന്റേടിയായ ഒരു കലാ കാരനാണ് താങ്കള്‍. ആ കരുത്തിനെ അഭിനന്ദിക്കാതെ വയ്യ.ജീവിതത്തിലെ തീക്ഷ്ണ അനുഭവങ്ങളില്‍ നിന്നും, പരുക്കന്‍ യാഥാര്‍ത്യ ങ്ങളില്‍ നിന്നും ഉദിച്ചു വരുന്ന  പാഠങ്ങളാണ് പലപ്പോഴും  സര്‍ഗ്ഗ വാസന  നല്‍കുന്നത്. ജീവിത പാഠങ്ങള്‍ ഏറെയുള്ള താങ്കള്‍ അതുകൊണ്ടുതന്നെ ആയി
രിക്കാം  ആരുടെ മുന്‍പിലുംതല കുനിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു കലാകാരനെ സൃഷ്ടിക്കാന്‍ അങ്ങേക്ക്കഴിഞ്ഞതും. പരുക്കന്‍ യാഥാര്‍ത്യ ങ്ങളുടെ, ചായമില്ലാത്ത മുഖമായിരുന്നു അങ്ങയുടെ കഥാപാത്രങ്ങള്‍ ഏറെയും. തില
കന്‍ എന്ന യാഥാര്‍ത്യവും വിജയവും അത് തന്നെ......

അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.