ഞായറാഴ്‌ച, ഡിസംബർ 04, 2011

ബോംബെ ഫിലിമിന്റെ നിത്യ വസന്തം ദേവ് ആനന്ദ്‌.



ഇംഗ്ലീഷു കാരന്‍  ചവച്ചുതുപ്പിയ പദങ്ങള്‍ കടമെടുത്തു, ഇന്ത്യന്‍
സിനിമക്ക് പേര് ചാര്‍ത്തും മുന്‍പേ,ബോംബെ ഹിന്ദി സിനിമയിലെ
താരങ്ങള്‍ക്ക് "ബോളി വുഡ്‌" നടന്മാര്‍ എന്നാരും വിളിക്കാതിരുന്ന
കാലത്ത് സിനിമയിലെ നക്ഷത്രങ്ങളായി തിളങ്ങിയവര്‍, അത് ഏതു
 ഭാഷാ ചിത്രങ്ങളിലായാലും, ആന്നത്തെ താരങ്ങള്‍ക്കുള്ള തിളക്കമോ
 ആദരണീയതയോ ഇന്നില്ല

ഇന്ത്യന്‍ സംസ്കാരം നെഞ്ചിലേറ്റി ഇന്ത്യന്‍ ജനങ്ങളുടെ തുടിപ്പും മ
ണ്ണിന്‍ ഗന്ധവുമുള്ള സിനിമള്‍ക്ക് ഇന്ന് ഇന്ത്യയുടെ സാംസ്കാരിക അ
ന്തസ്സില്‍ തല ഉയര്‍ത്തി നില്‍ക്കാവുന്ന സിനിമകള്‍ ഇന്നും ഇന്നത്തെ
തലമുറകള്‍ല്‍ക്കുപോലും മറക്കാന്‍ ആവാത്ത എന്നും ഓര്‍ക്കാന്‍
മനസ്സില്‍ സൂക്ഷിക്കാവുന്ന കലാ ബിംബങ്ങളായി പരിണമിക്കുന്നു.

അന്നത്തെ താരങ്ങളും അതേ പ്രകാശം പരത്തി നമ്മുടെ മനസ്സില്‍
 തിളങ്ങുന്നു.'ബോളിവുഡ്‌', 'കൊള്ളിവുഡ്‌, എന്നൊക്കെയുള്ള ഹോളി
വുഡ്‌ നാമത്തിന്റെ എച്ചില്‍ തീനികളായി ഇന്ത്യന്‍ സിനിമാരംഗം മാറി
യതോടെ ഇന്ത്യയുടെ, ഭാരത മണ്ണിന്റെ മൂല്യങ്ങളും പവിത്രതയുമില്ലാത്ത
യുവതലമുറയെ വഴിതെറ്റിക്കുന്ന വിധമുള്ള ആഭാസ സിനിമകളാണെ
റെയും ഭാരത മണ്ണില്‍ പിറന്നു വീഴുന്നത്.

പഴയ കാലഘട്ടത്തിന്റെ പ്രസക്തി പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തു
ന്ന പഴയകാല സിനിമകള്‍ നമുക്കൊരിക്കലും വിസ്മരിക്കാനാവില്ല..
ഇന്നും ഓര്‍ക്കുമ്പോള്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന സിനിമയും,
താരങ്ങളും, ഗായകരും നമുക്കേറെ.ആ നിരയില്‍ എന്നും സിനിമാ പ്രേമി
കളെ ലോലമായ പ്രാണയാവേശം കൊള്ളിക്കുന്ന, പ്രണയ നായകന്‍
നിത്യ വസന്തം ദേവാനന്ദ്‌ നമ്മെ  വിട്ടു പിരിഞ്ഞിരിക്കുകയാണ്.

ധരം ദേവ് ഹശോരിമാല്‍ ആനന്ദ്‌ എന്ന പേരില്‍ ൧൯൨൩ സെപ്: ൨൬ നു
 ജനിച്ച ആനന്ദ്‌ ഡിസ: ൪ നു ലണ്ടനില്‍ വെച്ച് മരിക്കും വരെ തന്റെ
കര്‍മ്മ രംഗത്ത് സജീവമായിരുന്നു. കുറച്ചുകാലം എല്ലാറ്റില്‍ നിന്നും വിട്ടു
നിന്നെങ്കിലും സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ സാന്നി
ധ്യം ഉണ്ടായിരുന്നു.

ഹിന്ദി സിനിമാലോകത്ത്, ഏറെ കരുത്തുറ്റ കലാകാരന്‍മാര്‍ നമുക്കുണ്ടാ
യിരുന്നു.മണ്‍ മറഞ്ഞുപോയ പലര്‍ക്കും ഒരു പകരമില്ലാത്ത അവസ്ഥ,
അത് നമ്മുടെ ഏതു ഭാഷാ ചിത്രങ്ങള്‍ക്കും അനുഭവമാണ്. നമ്മുടെ
സത്യനോ, പ്രേം നസീരോ തമിഴില്‍ എം ജി ആറോ, ഹിന്ദിയില്‍ പഴയ
കാല നടന്മാരും ഏറെ നടികളും, അവരൊക്കെ ജീവിത തിരശ്ശീലക്കുള്ളില്‍
 മറഞ്ഞെന്കിലും ഒരിക്കലെങ്കിലും അവരുടെയൊക്കെ പടം കണ്ടിട്ടുള്ള
ഒരു കലാ ഹൃദയത്തില്‍ നിന്നും പിഴുതെറിയാനാവില്ല.

ഒട്ടേറെ സൂപര്‍ ഹിറ്റ് ചിത്രങ്ങളിലെ നായകനായ ദേവ് ആനന്ദ്‌  ൧൯൪൯
ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മുപ്പത്തിയഞ്ചോളം ചിത്രങ്ങള്‍
നിര്‍മ്മിക്കുകയും ൧൯ ചിത്രം സംവിധാനം ചെയ്യുകയും,൧൩ ചിത്രങ്ങളുടെ
 തിരക്കഥ എഴുതുകയും ചെയ്തു.

൧൯൪൬ ല്‍ ' ഹം ഏക്‌ ഹെ' എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ
ദേവ് ആനന്ദ്‌, ഗുരുദത്ത് മായുള്ള സൗഹൃദം അദ്ദേഹത്തെ സിനിമാലോ
കത്ത് ദേവാനന്ദ്‌ എന്ന നടനെ നിലയുറപ്പിക്കാന്‍ ഉതകുകയും പിന്നീട്
നിരവദി ഹിറ്റ്‌ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്തു വരികയും
ചെയ്തു.

൧൯൫൫ ലെ മികച്ച നടന്‍ (ചിത്രം മുനീംജി) ൫൮ ലെ മികച്ച നടന്‍
(ചിത്രം കാലാ പാനി)൬൬ ലെ മികച്ച നടന്‍ (ചിത്രം ഗൈഡ്‌ ) ൧൯൯൧
ലെ ആജീവനാന്ത പുരസ്കാരം. ഫിലിംഫേര്‍ അവാര്‍ഡുകളും, ൨൦൦൨ ല്‍
 ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നേടിയ അദ്ദേഹം 'റൊമാന്റിക്‌
 ലൈഫ് ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.നടനും, നിര്‍മ്മാതാവുമായ
വിജയാനന്ദ്‌, ദേവാനന്ദിന്റെ സഹോദരനാണ്.

അന്പതുകളുടെ അവസാനം മുതല്‍ പ്രേക്ഷക ലോകത്തിന്റെ ഹര
മായി മാറിയ ദേവ് ആനന്ദിന്റെ  വേഷ വിധാനങ്ങളും ഹെയര്‍ സ്ടയിലും  യുവാക്കളുടെ അനുകരണ  മാതൃകയായിരുന്നു.മുന്‍പില്‍ മുടി തിരമാല
പോലെ ഉയര്‍ത്തിവെച്ചു കൊണ്ടുള്ള ആ സ്റ്റയില്‍ ഏറെ അനുകരി
ക്കപ്പെട്ടിരുന്നു.

ഹിന്ദി നടന്മാരില്‍ ഓരോരുത്തരിലും വേറിട്ട്‌ നല്‍ക്കുന്ന ആരും ആ
രെയും അനുകരിക്കാത്ത സ്വന്തമായ ശൈലി അത് ഹിന്ദി നടന്മാര്‍
 അന്ന് പൊതുവേ സ്വീകരിച്ചിരുന്നു.പ്രണയ കാമുകനായ ദേവ് ആ
നന്ദ്‌ അത് ദേവ് ആനന്ദിന്‍റെ മാത്രം ശൈലിയില്‍, ശാന്തമായ അഭി
നയത്തില്‍ കണ്ണുകൊണ്ടും വായ കൊണ്ടുമുള്ള ചില പ്രത്യേക  ചലന
ത്തോടൊപ്പം തല ആട്ടിക്കൊണ്ടുള്ള സംഭാഷണ ശൈലിയും, അദ്ദേഹ
ത്തിനു മാത്രം സ്വന്തം

വഹീദാ  റഹ്മാന്‍, നൂതന്‍, സാധന, നന്ദ, ആശാ പരേഖ്‌ തുടങ്ങിയവരാ
യിരുന്നു അദ്ദേഹത്തോടൊപ്പം ഏറെ ചിത്രങ്ങളില്‍ ജോഡി , , ബാരിഷ്‌,
 പേയിംഗ് ഗെസ്റ്റ്‌, നൌ ജവാന്‍, നൌ ബഹാര്‍, ജബ് പ്യാര്‍ കിസിസേ
ഹോതഹെ,  സി ഐ.ഡി.,ഹരേ രാം ഹരേ കൃഷ്ണ, ഗൈഡ്‌, പ്രേം പൂജാരി,
ജോണി മേരാ നാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തി
ന്റെതുണ്ട്.

ആദ്യ കാലചിത്രങ്ങളില്‍  എല്ലാം ദേവ് ആനന്ദിന് വേണ്ടി പാടിയത്
റഫിയായിരുന്നു വെങ്കിലും പിന്നീട് ദേവ് ആനന്ദിന് മാത്രമായി കി
ഷോര്‍ കുമാര്‍ പാടി. എസ. ഡി ബര്‍മ്മനും, മകന്‍ ആര്‍ ഡി ബര്‍മ്മ
നും പതുക്കെ റഫിയെ തള്ളി, കിഷോറിനെ ദേവാനന്ദിന്റെ സ്ഥിരം
ശബ്ദമാക്കുകയായിരുന്നു.

ദേവാനന്ദ്‌ നു മാത്രമായിരുന്നു ഏറെയും കിഷോര്‍ അന്ന് പാടിയിരു
ന്നത്. ബോംബെ ചലച്ചിത്ര ലോകത്ത് ഒരു ഗൂഡ ശ്രമ ഫലമായി
റഫി പിന്തള്ളപ്പെടുകയും,കിഷോര്‍ കുതിച്ചുയരുകയും ചെയ്തു.
'ആരാധന' എന്ന ചിത്രത്തില്‍ രാജേഷ്‌ ഖന്നക്ക് വേണ്ടി പാടി അ
ക്കൊല്ലത്തെ ഫിലിം ഫെര്‍ അവാര്‍ഡ്‌ നേടിയതോടെ വലുതായി
ആരുംസ്വീകരിക്കാതിരുന്ന കിഷോറിന്റെ ശബ്ദം ജനപ്രിയമാവു
കയായിരുന്നു.

ബോംബെ ചലച്ചിത്ര ലോകത്ത് തന്റെതായ അഭിനയ ശൈലിയും,
വ്യക്തിത്വവും നിലനിര്‍ത്തി, അനാവശ്യമായ ഗോസിപ്പുകള്‍ ഒഴിവാ
ക്കിയും വലിയ ആരവമില്ലാതെ ശാന്തമായി ഒതുങ്ങി കൂടിയുള്ള സ്വഭാവ
ശൈലിലും ദേവാനന്ദ്‌ നു നിറഞ്ഞ ആരാധക വൃന്ദങ്ങള്‍ എങ്ങും ഉണ്ടാ
യിരുന്നു ഒരു ജാഡയില്ലാത്ത അഭിനേതാവ്.

എടുത്താല്‍ പൊങ്ങാത്ത ഡയലോഗുകളും, മസില്‍ പോര്‍വിളിയും നട
ത്താത്ത ആരെയും കീഴ്പ്പെടുത്തുന്ന പ്രണയ രംഗങ്ങള്‍ ദേവിന്‍റെ സി
നിമകളുടെ പ്രത്യേകതയായിരുന്നു. എല്ലാ സൂപര്‍ നടികളോടോത്തു ജോ
ഡിയായി അഭിനയിച്ചെങ്കിലും,ഹിന്ദി സിനിമയിലെ സൂപര്‍ സുന്ദരിക
ളായ വഹിദാ റഹ്മാന്‍, ആശാ പരേഖ്‌ എന്നീ നടികള്‍ ആയിരുന്നു ഏറെ
സിനിമകളിലും.

പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തുന്ന ഒട്ടേറെ സിനിമകളും, കാമുക
ഹൃദയങ്ങള്‍ക്ക് താലോലിക്കാവുന്ന പ്രണയ സങ്കല്‍പ്പങ്ങളെ ഉണ
ര്‍ത്തി ക്കൊണ്ട് യുവ ഹൃദയങ്ങളുടെ ഇഷ്ട നായകനായി ഇന്ത്യന്‍ സി
നിമയില്‍ തിളങ്ങിനിന്ന ആ പ്രഭാപൂരം തിരശ്ശീലക്കു പിന്നിലേക്ക്‌
മാഞ്ഞു മറഞ്ഞു.

പഴയകാല സിനിമാസ്വാദകരെ നൊമ്പരപ്പെടുത്തിക്കൊണ്ട് വിട്ടു
പിരിഞ്ഞ ഹരിത നായകനു ആദരാഞ്ജലികള്‍.




ഞായറാഴ്‌ച, ഓഗസ്റ്റ് 14, 2011

ഷമ്മി കപൂര്‍ - ഹിന്ദി സിനിമയിലെ വേറിട്ട മുഖം .




ഒരു ശബ്ദവും, രണ്ടു ഉടലുമെന്നപോലെ,മുഹമ്മദ്‌ റഫിയുടെ ഏറ്റവും
മനോഹരമായ ശബ്ദത്തിന്‍റെ, അഭിനയ മേന്മ കൈമുതലാക്കിയ ഷമ്മി
കപൂര്‍, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്‍റെ കൂട്ടു ശക്തിയായി റഫി
യെ എന്നും ഓര്‍ക്കാറുണ്ട്.

 "റാഫി പാടിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല' എന്നുറക്കെ പറയാന്‍ 
മാത്രം ശക്തമായിരുന്നു റഫിയും ഷമ്മി കപൂറും  തമ്മിലുള്ള ശബ്ദ, അഭി
നയ സാദൃശ്യം. അതുകൊണ്ട് തന്നെ ഷമ്മി കപൂറിന്‍റെ പല ചിത്രങ്ങളും
റഫിയുടെ കേട്ടാലും, കേട്ടാലും, മതിവരാത്ത സംഗീത സാഗരം
സൃഷ്ടിച്ച  മനോഹര ചിത്രങ്ങളായി തീര്‍ന്നത്.

1957 ല്‍ "തുംസാ നഹി ദേഖ" എന്ന ചിത്രത്തില്‍ തുടങ്ങിയ ഈ
കൂട്ടുകെട്ട് ഫിയുടെ മരണം വരെ തുടര്‍ന്നു. ചൈന ടൌണ്‍, രാജ് കുമാര്‍,
ചാര ദില്‍,‍  ചാര്‍ രേഹന്‍,രാത് കി രാഹി, പ്യാര്‍ കിയാ തോ ഡര്നാ ക്യാ
കശ്മീര്‍ കി കലി, ബഫ് മാസ്റ്റര്‍ ,ജാന്‍വര്‍,രാജ്കുമാര്‍, ജന്കിളി, ബ്രഹ്മ
ചാരി, തുടങ്ങിയ  ചിത്രങ്ങളിലെ കൊതിതീരാത്ത മധുരിമയാര്‍ന്ന ഗാന
ങ്ങള്‍ ഷമ്മികപൂറിന്‍റെ അഭിനയത്തിന് നല്ലൊരു മുതല്കൂട്ടായിരുന്നു‌.

വ്യത്യസ്ത നായകന്മാര്‍ക്കുവേണ്ടി വ്യത്യസ്ത ശബ്ദത്തില്‍ പാടാറുള്ള
റഫിയുടെ ഏറ്റവും നല്ല ശബ്ദ  സൌകുമാര്യം ഷമ്മികപൂറിന്  വേണ്ടി
നല്‍കിയ ശബ്ദമായിരുന്നു.

 പഴയ ഹിന്ദി നടന്മാരില്‍ പലരും, അഭിനയ ശൈലി പ്രത്യേകം,
പ്രത്യേകം രൂപപെട്ടുത്തിയ തായിരുന്നു. ദിലീപിന്റെ അഭിനയം നമുക്ക്
രാജ്കപൂറി നോട് താരതമ്യം ചെയ്യാനാവില്ല, അതേപോലെ രാജ കപൂറും
 അദ്ദേഹത്തിന്‍റെ സ്വന്തമായ ശൈലിയുണ്ട്. ദേവാനന്ദ്‌ നും സുനില്‍
ദത്തിനും.അവരുടെ പരമ്പരയിലേക്ക് പിന്നീട് വന്ന ജോയ്‌ മൂഖ
ര്‍ജിക്കും,ബിശ്വ ജിത്തിനും.രാജ് കുമാറുമെല്ലാം,അഭിനയ ശൈലിയില്‍
വ്യത്യസ്തത സ്വീകരിക്കുമ്പോള്‍ , ഷമ്മി കപൂര്‍ മറ്റെല്ലാവരില്‍ നിന്നും 
വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു
ഹാസ്യ ടെച്ചോട്കൂടിയ ശൈലി. എന്നാല്‍ രാജേന്ദ്രകുമാര്പലപ്പോഴും,
ദിലീപ്‌ കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം ഉണ്ടാ
യിരുന്നു. ഒരാളുടെ ശൈലി മറ്റൊരു നടന്‍ സ്വീകരിക്കുമ്പോള്‍ പ്രേക്ഷ
കന്നു  അത് സ്വീകാര്യ മാകുന്നില്ല എന്നത്, രാജേന്ദ്രകുമാറിന്റെ ചിത്ര
ങ്ങള്‍ പലപ്പോഴും വലിയ വിജയം നേടാതെ പോകുന്നതില്‍ നിന്നും
നമുക്ക് മനസ്സിലാക്കാം.

ലോക സിനിമയുടെതന്നെ, ലോക സംഗീതത്തിന്റെ തന്നെ, ലോക
ത്തിന്റെതന്നെ ഏറ്റവും നല്ല കാലഘട്ടം ഏതെന്നു ചോദിച്ചാല്‍
അറുപതു മുതല്‍ അത് ആയിരത്തി തൊള്ളായിരത്തിന്റെ പകുതിവരെ
 എന്ന് നിസ്സംശയം നമുക്ക് പറയാനാവും. ഇന്നത്തെ തലമുറയ്ക്ക്
ഇതെകുറിച്ചറിയില്ലെന്കിലും,അന്നത്തെയും ഇന്നത്തെയും കാല
ഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് നിസ്സംശയം പറയാനാവും. നാം ഇന്നും
 അയവിറക്കുന്ന എല്ലാ നല്ലതിന്റെയും ഒരു വസന്ത കാലമായിരുന്നു
അറൂപതു മുതല്‍ തൊണ്ണൂറ്റി അഞ്ചു വരെ. നമുക്ക് ആ വസന്തം നഷ്ട
പ്പെട്ടിരിക്കുന്നു .ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ സമൂഹം ആഗോളവ
ല്‍ക്കരണം സ്വീകരിച്ചു തുടങ്ങിയതോടെ, നമുക്കൊരോന്നും നഷ്ടപ്പെട്ടു
തുടങ്ങി. ഇന്ന് ഒന്നുമില്ലാതായിരിക്കുന്നു. നാളത്തെ തലമുറയ്ക്ക് പറഞ്ഞു
 കൊടുക്കാനായി.

ഹിന്ദി സിനിമയിലെ എല്ലാ മികവുറ്റ നായികമാരും ഷമ്മിയോടോത്തഭി
നയിച്ചിട്ടുണ്ട്.മധുബാല,ആശാപരെഖ്‌,സായിറാ ബാനു,ഷര്‍മിള ടാഗൂര്‍,
രാജശ്രീ,തുടങ്ങി, ബ്രഹ്മചാരിയില്‍ മുംതാസുമോത്തും, അന്താസില്‍
ഹേമ മാലിനിയുമൊത്തും, അഭിനയിച്ച ഷമ്മി കപൂര്‍ ആശാപരെഖു
മോത്തു നാല് ചിത്രങ്ങളില്‍ അഭിനയിച്ചു. ൧൯൭൧ ലെ "അന്താസ്' എന്ന
 ചിത്രത്തിലെ  അഭിനയത്തോടെ നായക വേഷത്തില്‍ നിന്നും മാറി
സഹ നടനായി, മീര്‍, ഹീറോ, വിധാത എന്നീ  ചിത്ര
ങ്ങളില്‍ അഭിനയിച്ചു. ബ്രഹ്മചാരിയിലെ അഭിനയത്തിന് ഫിലിം
ഫെര്‍ അവാര്‍ഡും, ൧൯൮൨ ല്‍ മികച്ച സഹനടനുള്ള അവാര്‍ഡും നേടി.
അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും അവാര്‍ഡ്‌ ന്നു നോമിനിയാക്ക
പ്പെട്ടിട്ടുണ്ട്. 



൧൯൪൮  ല്‍ പിതാവിന്റെ പൃഥ്വീ തിയ്യറ്ററിലൂടെയായിരുന്നു അഭിനയ ലോക
ത്തേക്കുള്ള പ്രവേശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ സിനിമാ ജീവി
തത്തെ 'ജീവന്‍ ജ്യോതി ' മറ്റിമറിച്ചു. 1953 ലായിരുന്നു ഷമ്മി കപൂര്‍
നായകനായ 'ജീവന്‍ ജ്യോതി ' തിയ്യറ്ററുകളിലെത്തിയത്. മഹേഷ് കൗള്‍
സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പ്രണയം
തുളുമ്പുന്ന മുഖശ്രീയും പൂച്ചക്കണ്ണും എന്നും കാമിനിമാരുടെ വലയം
തീര്‍ത്തിരുന്നു 

 ൧൯൩൧ ല്‍ മുംബയില്‍ ജനിച്ച ഷമ്മി കപൂര്‍, ബാല്യകാലം ചിലവിട്ടത്
കൊല്‍ക്കത്തയിലായിരുന്നു.പിതാവ് പ്രിഥ്വി രാജ്കപൂറിന്‍റെ രണ്ടാമത്തെ
മകനായിരുന്നു ശമ്മികപൂര്‍, ജ്യേഷ്ടന്‍ രാജ് കപൂറും, അനിയന്‍ ശശി
കപൂറും ഹിന്ദി സിനിമാ ചരിത്രത്തിന്റെ പാരമ്പര്യം അന്നും ഇന്നും കാത്തു
സൂക്ഷിന്നവരാണ്. തല മുറകളായി കപൂര്‍ കുടുംബത്തിന്റെ സാന്നിദ്യം
ഹിന്ദിസിനിമാ രംഗത്തെ ശ്രദ്ധേയരാണ്.

൧൯൫൫ ല്‍ നടി ഗീതാബലിയെ വിവാഹം കഴിച്ചു. ആദിത്യ രാജ്കപൂര്‍,
കാഞ്ചന്‍ എന്നീ രണ്ടു മക്കളുണ്ട്, തീസ് രി മന്‍സില്‍ എന്ന ചിത്രത്തിന്റെ
ചിത്രീകരണ സമയത്ത് വസൂരി പിടിപെട്ടായിരുന്നു മരണം.

൧൯൬൯ ല്‍ ഗുജറാത്തിലെ രാജ കുടുംബത്തില്‍ പെട്ട നീലാ ഗോഹി
ലിനെ വിവാഹം കഴിച്ചു. കുറെ കാലമായി വൃക്ക സംബന്ധമായ
 രോഗത്താല്‍ കിടപ്പിലായിരുന്ന ഷമ്മി കപൂര്‍ .എഴുപത്തോമ്പതാം
 വയസ്സില്‍ ബോംബയില   ബ്രീച്ച്കാണ്ടി ഹോസ്‌പ്പിറ്റലില്‍
മരണമടഞ്ഞു.

റാഫിയുടെ ഗാനം കേള്‍ക്കുംബോഴെല്ലാം നമ്മുടെ മനസ്സില്‍ തെളിഞ്ഞു
വരുന്ന ഷമ്മി കപൂറിന്‍റെ മുഖം നമ്മില്‍ നിന്നും മായില്ല!! നാം  ഒരു
സിനിമാപ്രേമിയായില്ലെന്കില്‍ പോലും !!!. ....

നമുക്ക് അദ്ദേഹത്തിനു ആദരാത്ന്ജലികളര്‍പ്പിക്കാം  

 

ഞായറാഴ്‌ച, മാർച്ച് 27, 2011

ഹോളി വൂഡിന്‍റെ സ്വപ്ന റാണി "എലിസബത്ത്‌ ടെയിലെര്‍"


പതുകളിലും എഴുപതുകളിലെയും ലോകപ്രശസ്ത
ഹോളിവുഡ്‌ സിനിമകളില്‍ നിറഞ്ഞു  നിന്നിരുന്ന സൌന്ദര്യ റാണി
എലിസബത്ത്‌ ടെയിലെര്‍ ലോസ് ആഞ്ജലസിലെ   സെഡാസ്
സിനായ് മെഡിക്കല്സെന്ററില്  ഈ മാര്‍ച്ച്‌ ൨൩നു ൭൯ മത്തെ
വയസ്സില്‍ അന്ധരിച്ചു. ദീര്ഘകാലമായി ഹൃദയസംബന്ധമായ
 അസുഖത്തിന് ചികിത്സയിലായിരുന്നു.

൧൯൩൨ ഫെബ. ൨൭നു ഫ്രാന്‍സിസ്‌ ലെന്‍ ടെയിലരുടെയും,
സാറ സതെന്ന്റെയും മകളായി ലണ്ടനില്‍ ജനിച്ച എലിസ
ബബെതും കുടുംബവുംപിന്നീട് അമേരിക്കയില്‍
സ്ഥിരമാക്കുകയായിരുന്നൂ

ബാല താരമായി ഹോളിവുഡ്‌ ചിത്രത്തില്‍ വേഷമിട്ടു
സിനിമ ജീവിതത്തിനു തുടക്കമിട്ട ടെയിലെര്‍ 
"there's one born every min' (1942) എന്ന ചിത്രം പുറത്തിറ
ങ്ങിയതോടെ ഹോളിവുഡ്‌ ചലച്ചിത്ര ലോകം ഒന്നടങ്കം
ശ്രദ്ടിച്ചു തുടങ്ങിയ എലിസബത്ത്‌ ടെയിലര്‍, ഹോളി
വുഡ്‌ ലച്ചിത്ര നിര്‍മാണ പ്രമുഖരായ  MGM കമ്പനിയുമായി
കരാരിലായി.

LASI COME HOME (1943) THE WHITE CHFFS OF DOVER (1944) 
 എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ, പിന്നീടങ്ങോട്ട്
ഓരോ ചുവടും,പ്രശസ്ഥിയിലെക്കും,
വിവാദങ്ങളിലെക്കുമുള്ള എടുത്തു ചാട്ടമായിരുന്നൂ

ഗ്ലാമര്കൊണ്ടും വിവാദങ്ങള്കൊണ്ടും സിനിമാലോകത്ത്
 നിറഞ്ഞു നിന്ന അവരുടെ സ്വകാര്യ ജീവിതവും വിവാദങ്ങള്‍ കൊണ്ടാലംക്രുതമായിരുന്നൂ. ഏഴു ഭര്‍ത്താക്കന്മാരെ
 വരിച്ച ടെയിലെര്‍, റിച്ചാര്‍ഡ്‌ ബര്ടനെ രണ്ടുതവണ
ഭര്‍ത്താവായി സ്വീകരിച്ചു. തൊള്ളായിരത്തി അറുപത്തി
നാലുമുതല്‍ എഴുപതു നാലു വരെയും, പിന്നെ വേര്‍പിരിഞ്ഞു 
 എഴുപതന്ച്ചില്‍ വീണ്ടും വിവാഹിതരാവുകയും,
 എഴുപത്താറില്‍‍ പിരിയുകയും ചെയ്തു.റിച്ചാര്ഡ് ബര്ട്ട
നോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്വിജയമായിരുന്നൂ  

12 സിനിമകളില്ഒന്നിച്ചഭിനയിച്ച  റിച്ചാര്‍ഡ്‌ ബര്ടന്‍ -
 എലിസബത്ത്‌ ടെയിലെര്‍ ടീം  ലോക സിനിമ ചരിത്ര
ത്തില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന. അത് വിവാദങ്ങ
ളുടെ പേരിലായാലും.

ലോക സിനിമാ ചരിത്രത്തില്‍ അന്ന്നോളം കണ്ടിട്ടില്ലാത്ത
ഇനി ഒരിക്കലും കാനാനിടയുമില്ലാതത്ര മുതല്‍ മുടക്കില്‍
നിര്‍മ്മിച്ച 1963 ല്പുറത്തിറങ്ങിയ
'ക്ലിയോപാട്ര' എന്ന ചിത്രം സാമ്പത്തികമായും,മേന്മകൊണ്ടും,
അന്നത്തെ പടുകൂറ്റന്‍ സെറ്റിങ്ങുകള്‍ കൊണ്ടും , സന്കെതിക
ത്തം കൊണ്ടും അത്ഭുതം സൃഷ്ടിച്ച ഹോളിവുഡില്പുറത്തിറ
ങ്ങിയ മികച്ച പ്രണയകാവ്യങ്ങളിലൊന്നായി ചിത്രം ഇപ്പോഴും
 പരിഗണിക്കപ്പെടുന്നു. റിച്ചാര്ഡ് ബര്ട്ടനു പുറമെ CONROD
HILTON. JR (1950-51) MICLE WILDING (1952-57). MIKE
TODD (1957-58) EDDIE FISHER (1959-1982) JOHN
WARNER (1976-1982) LARY FORTASKY
(1991-96)   RICHARD BURTAN ( (1964-74 & 75-76) 
കാലഘട്ടത്തില്‍ രണ്ടു തവണ ഭര്‍ത്താവ് വേഷം കെട്ടിയ
പ്പോള്‍, എലിസബത്ത്‌ ടെയിലരുടെ കൂടെ ഏറ്റവും കൂടുതല്‍
 കഴിഞ്ഞ മഹാ ഭാഗ്യത്തിന് റിച്ചാര്‍ഡ്‌ ബര്ടെന്‍ നല്‍കേണ്ടി
 വന്നത്/അല്ലെങ്കില്‍ നശിപ്പിക്കേണ്ടി വന്നത് ബര്ടെന്റെ
ജീവിതത്തില്‍ നേടിയ എല്ലാ സംബാദ്യവുമായിരുന്നു.
അഭിനയം കൊണ്ട് വാരിക്കൂട്ടിയതെല്ലാം തുലച്ചു
അവസാനം കൊടും കടക്കാരനായി  റിച്ചാര്‍ഡ്‌ ബര്ടന്‍
മരണമടഞ്ഞതു

നാലു തവണ ഓസ്കാര്‍ പുരസ്കാരത്തിനായി നാമനിര്ദേശം
പ്പെട്ടിട്ടുണ്ടെങ്കിലും  രണ്ടു തവണ ഓസ്കാര്‍ പുരസ്കാരം
നേടിയിട്ടുള്ള  ഇവരുടെ ചിത്രങ്ങളില്നാഷനല് വെല്വെറ്റ്,
ക്ലിയോപാട്ര, ഹു ഈസ് അഫ്രയ്ഡ് ഓഫ്
വെര്ജീനിയ വൂള്ഫ് എന്നിവ പ്രശസ്തമാണ്.
 
അമ്പതുകളിലും അറുപതുകളിലുമായിരുന്നു ഇവര് ഏറ്റവുമ
ധികം തിളങ്ങിനിന്നിരുന്നത്. ഇക്കാലയളവില്ലോകത്തിലെ
സുന്ദരികളിലൊരാളായി ടെയ്ലര്പരിഗണിക്കപ്പെട്ടിരുന്നു.
ആദ്യമായി ടെയ്ലര്അഭിനയിച്ച മൂന്നു ചിത്രങ്ങളും
തുടരെ പരാജയപ്പെട്ടെങ്കിലും 'ബട്ടര്ഫീല്ഡ് എട്ട്' എന്ന
അവരുടെ നാലാമത്തെ ചിത്രം സാമ്പത്തികമായി വന്വിജയം
നേടി. ഇതോടെ ലിസ് ടെയ്ലര് എന്നറിയപ്പെടുന്ന എലിസ
ബത്ത് ടെയ്ലറുടെ നല്ലകാലം ആരംഭിച്ചു.വിവാദങ്ങളോ
ടൊപ്പം രോഗങ്ങളും അവരെ തളര്ത്തിയിരുന്നു. 'നാഷനല്
വെല്വെറ്റ്' എന്ന ചിത്രത്തിനിടെ  പറ്റിയ വീഴ്ച അവരുടെ
നട്ടെല്ലിന് ക്ഷതമേല്പിച്ചു. പിന്നാലെ തലച്ചോറില്ട്യൂമറും
ഇടക്കിടെ ഉണ്ടാകുന്ന ന്യൂമോണിയയും അലട്ടി. സുഹൃത്തും
 സഹതാരവുമായിരുന്ന റോക്ക്‌  ഹട്സണ്എയ്ഡ്സ്
ബാധിച്ച് മരിച്ചതിനെ തുടര്ന്ന് എയ്ഡ്സുമായി ബന്ധപ്പെട്ട
ചാരിറ്റിപ്രവര്ത്തനങ്ങളില്  ടെയ്ലര് സഹകരിച്ചുവരുകയായിരുന്നു.

പാശ്ചാത്യ പുരോഗമന സംസ്കാരം മനുഷ്യനെയും,
മൂല്യങ്ങളെയും, എത്രത്തോളം അളിഞ്ഞതും, വൃത്തികെട്ട
തുമാക്കി തീര്‍ക്കുന്നുവെന്നു ഏഴു ഭര്‍ത്താക്കന്മാരെ
സ്വീകരിച്ചും, നിരാകരിച്ചും ജീവിച്ച എല്സബെത്
ടെയിലരുടെ ജീവിതം നമ്മെ കാണിച്ചു തരുന്നു.
എന്തുണ്ടായിട്ടും, എന്ത് നേടിയിട്ടും, എങ്ങിനെ അഹ
ങ്കരിച്ചിട്ടും അവസാനം മണ്ണില്‍ ചീഞ്ഞലിഞ്ഞു ലയിച്ചു
നശിക്കുന്ന മനുഷ്യന്‍ അല്പം ചിന്തിക്കെണ്ടാതിലേക്ക്
റിച്ചാര്‍ഡ്‌ ബര്‍ട്ടന്റെയും, എലിസബത്ത്‌ ടെയിലരുടെയും
ജീവിതം   നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ശനിയാഴ്‌ച, മാർച്ച് 12, 2011

നിത്യ ഹരിതം പ്രേം നസീര്‍.






   ലോക സിനിമാ ചരിത്രത്തില്‍ ഇനി ഒരു നടനും ഭേദിക്കാനാവാത്ത വിധം എഴുനൂററി എണ്‍പത്തിഒന്നോളം സിനിമയില്‍ നായകനായി അഭിനയിച്ചുകൊണ്ട്, ഗിന്നസ് ബുക്കില്‍  സ്ഥാനം പിടിച്ച, മലയാള സിനിമാ പ്രേമികളുടെ  നിത്യ ഹരിത നായകന്‍ പ്രേംനസീര്‍, നമ്മോട് വിട പറഞ്ഞിട്ട് 22 വര്ഷം പിന്നിടുന്നു.

       എഴുപതുകളിലും,എണ്‍പതുകളിലും സ്ത്രീകളുടെ സ്വപ്ന സുന്ദരനായി വെള്ളിത്തിരയില്‍‍ നിറഞ്ഞു നിന്ന പ്രേം നസീറിന്‍റെ ജോഡിയായി  നൂറ്റി ഏഴു ചിത്രങ്ങളില്‍ ഷീല അഭിനയിച്ചു , നസീര്‍- ഷീല കൂട്ടുകെട്ട് അക്കാലത്തെ യുവജനങ്ങളുടെ ഇഷ്ട പ്രണയ ജോഡികളായിരുന്നു. നായികയുടെ മകളും, അവരുടെ മകളുടെയും കൂടെ നായകനായി അഭയിക്കാന്‍ കഴിഞ്ഞ ഒരേ ഒരു നടന്‍ എന്ന ലോക റിക്കാര്‍ഡും, നമ്മുടെ നിത്യ ഹരിത നായകന് സ്വന്തം

           വളരെ കുറഞ്ഞ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തുകൊണ്ടിരുന്ന എഴുപതുകളില്‍,  1978 ല്‍ നാല്പത് ചിത്രങ്ങളും1979 ല്‍ മുപ്പത്തി ഒമ്പതും ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. 130 ചിത്രങ്ങളില്‍ ഷീലയായിരുന്നു പ്രണയ നായിക . നൂററി എണ്‍പതോളം നായികമാരോ doത്ത് പ്രണയ നായകനായി അഭിനയിച്ചു , തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അബ്ദുല്‍ ഖാദര്‍  എന്ന പേരുമാറ്റി നസീര്‍ എന്ന പേരാക്കിയത്.

          തികച്ചും യാഥാസ്തിക കുടുംബത്തില്‍ ജനിച്ച നസീര്‍ ചെറുപ്പം തൊട്ടേ നാടകാഭിനയങ്ങളിലും മറ്റുമായി കലാ രംഗത്ത് ഉണ്ടായിരുന്നു. സിനിമാഭിനയ രംഗത്തെക്ക് കടന്നപ്പോള്‍ അത്രത്തോളം ശ്രദ്ധിക്കപെടാതിരുന്ന നസീര്‍  1942 ല്‍ മരുമകള്‍ എന്ന ചിത്രത്തോടെയാണ് നസീര്‍ എന്ന പേര് സിനിമാ ലോകം അറിയുന്നത്.

          ആ കാലയളവില്‍ നസീറിന്റെ അനിയന്‍ പ്രേംനവാസ് അറിയപ്പെടുന്ന നടനായിരുന്നു. മരം ചുറ്റിപ്രേമ കാല ഘട്ടത്തിലെ പ്രണയ നായകനായി മാറിയ നസീര്‍,  " മുറപ്പെണ്ണിലൂടെ" തന്റെ അഭിനയ പാഠവം  സിനിമാലോകത്തിനു കാണിച്ചു കൊടുത്തു. പ്രേമനായകന്‍ മാത്രമല്ല, കഴിവുള്ള തികഞ്ഞ അഭിനേതാവ്  കൂടിയാണ് താനെന്നു സിനിമാലോകം മനസ്സിലാക്കി യതോടെ, പിന്നെ അദ്ദേഹത്തിനു അഭിനയ സാധ്യതയുള്ള അനേകം വേഷങ്ങള്‍ തെടിയെത്തുകയുണ്ടായി.

            എം ടി വാസുദേവന്‍ നായരുടെ, "ഇരുട്ടിന്റെ ആത്മാവ്" അതിലെ ഭ്രാന്തന്‍ വേലായുധനെ, എംടി, യെപോലും അല്ഭുതപ്പെടുതിക്കൊണ്ട് ജീവസ്സുറ്റതാക്കിയപ്പോള്‍ പ്രേം നസീറിലെ അഭിനയ പ്രതിഭ ലോകം മുഴുക്കെ അറിയപ്പെട്ടു. എങ്കിലും അദ്ദേഹത്തിനു ഒരു ദേശീയ അവാര്‍ഡ് നല്‍കാന്‍ അന്നത്തെ ഉത്തരേന്ത്യന്‍ അവാര്‍ഡ്‌ നിര്‍ണ്ണയ ആധിപത്യം കൂട്ടാക്കിയില്ല.

              രാപകല്‍ സെറ്റില്‍ നിന്നും സെറ്റിലേക്ക് ഓടിനടന്നു അഭിനയിച്ചാലും തീര്‍ക്കാനാവാത്ത, കാൾഷീറ്റുകള്‍ നിറഞ്ഞു കിടക്കുമ്പോഴും, അദ്ദേഹത്തിന് തെല്ലും അഹങ്കാരമോ, തലക്കനമോ ഉണ്ടായില്ല എന്നത് ഇന്നത്തെ അഹങ്കാരികളും, കലയുടെ പേരില്‍ തെമ്മാടിത്തവും, സ്ത്രീ പീഡനവും, ക്രിമിനലിസവും കൊണ്ട് സിനിമാ രംഗം കളങ്കിതമാക്കിയ  ഇന്നത്തെ സിനിമാ നടന്മാര്‍ പഴയ താരങ്ങളെ കണ്ടു പഠിക്കുക തന്നെ വേണം

    വിജയം ഉറപ്പാകും വരെ ആ നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന, താന്‍ ജീവിച്ചുപോകുന്ന പ്രസ്ഥാനം നില നില്‍ക്കെണ്ടതിന്റെ ആവശ്യകത അനിവാര്യമായി കാണുന്ന ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു  നസീര്‍. ഉയരുംതോറും അദ്ദേഹത്തിലെ എളിമ, സഹകരണം, അദ്ദേഹത്തെ മറ്റു നടന്മാരില്‍ നിന്നും ഏറെ വേറിട്ട്‌ നിര്ത്തുന്നു.

                  അദ്ദേഹം അഭിനയിച്ച ഒരു ചിത്രം സാമ്പത്തിക മാ യി തകര്‍ന്നാല്‍, അടുത്ത ചിത്രത്തിന്, ആ നിര്‍മ്മാതാവിനെ നിര്‍ബന്ധിക്കുകയും, പ്രതിഫലെഛ കൂടാതെ  ആ നിര്‍മ്മാതാവിനെ പതനത്തില്‍ നിന്നും കരകയറ്റാന്‍ ശ്രമിക്കുന്ന ഒരു നടനെ നമുക്കിന്നു സങ്കല്പ്പിക്കാനാവുമോ? അങ്ങിനെ മറ്റൊരു നടനുമില്ലാത്ത വ്യക്തി ഗുണമുള്ള മനസ്സിന്‍റെ ഉടമയായിരുന്നു നസീര്‍.അവശരായ സഹ പ്രവര്‍ത്തകരെ, വ്യക്തിപരമായി  ഒരുപാട് അദ്ദേഹം സഹായിക്കുമായിരുന്നു..സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ദുര്‍ബല്യമായിരുന്നു. 

                 കോടികള്‍ വാങ്ങി അഭിനയിച്ചാലും, നാല് ആളുകള്‍ ആ പടം കാണാനുണ്ടായോ, പടം പാളീസായൊ, നിർമ്മാതാവു ജീവനൊടുക്കിയൊ എന്ന ചിന്തയൊ,തന്റെ പ്രവർത്തി പണം മുടക്കിയവന്നു ദോഷം വരുത്തിയൊ  എന്ന് തിരിഞ്ഞു നോക്കാത്ത അഹങ്കാരികളും സ്വാര്‍ഥികളും വാഴുന്ന ഇന്നത്തെ  മലയാള ചലച്ചിത്ര ലോകം എന്തുകൊണ്ടും തരംതാണ, സാമ്സ്കാ രികാധപതന കേന്ദ്രമായി അധഃപതിച്ചിരിക്കുന്നു..

                     അസുരവിത്ത്,അനുഭവങ്ങള്‍ പാളിച്ചകള്‍, നദി,അഴകുള്ള സലീന,പടയോട്ടം, വടക്കന്‍ വീര കഥകളിലെ സ്ഥിരം നായകന്‍, ഇങ്ങിനെ എണ്ണിയാലോടുങ്ങാത്ത നിരവധി നല്ല ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ മാറ്റുരച്ചു മുന്നേറിക്കൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട നസീര്‍ അത്ര പെട്ടെന്നൊന്നും, കലാ ഹൃദയങ്ങളില്‍ നിന്നും മാഞ്ഞു പോകില്ല.

               എണ്‍പതുകളില്‍ നസീറിന് മല്‍സരിക്കേണ്ടി വന്നത്, സാക്ഷാല്‍ അഭിനയ സാമ്രാട്ട്, നടന്‍ സത്യനോടായിരുന്നു.ഒരു നോട്ടത്തില്‍  പോലും തീക്ഷ്ണത യുള്ള സത്യനുമൊത്ത് കുറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍, കരിനിഴല്‍, കടല്‍പ്പാലം, വെളുത്ത കത്രീന തുടങ്ങിയ ചിത്രങ്ങള്‍, നസറിന്റെയും, സത്യന്റെയും, അഭിനയ സാദ്ധ്യതകള്‍ മുഴുവന്‍ പുറത്തെടുത്തു പ്രകടിപ്പിക്കേണ്ട, മല്‍സര മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു.

                  മമ്മൂട്ടിയുടെ "തനിയാവര്‍ത്തനം"    ഓര്‍ക്കുമ്പോള്‍  അതിലെ അഭിനയത്തോട് ആ  കഥാ പാത്രത്തൊടു പ്രെക്ഷകന്നു തൊന്നുന്ന ഒരു വല്ലാത്ത മാനസീക അടുപ്പം. ആ അഭിനയസിദ്ധി നമ്മില്‍ തെളിയുംപോലെ ഒരുപാട് ചിത്രങ്ങള്‍ സത്യനും , നസീറും കൂട്ടുകെട്ടില്‍  തികഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങള്‍ നമുക്ക് നല്‍കി. (ഇന്നത്തെ തലമുറക്കു അത്ര സുപരിചിതരല്ലാത്ത നസീറിനെയും, സത്യനെയും മനസ്സിലാക്കാൻ മാത്രമാണു ഇവിടെ  തനിയാവറ്ത്തനത്തിലെ മമ്മൂട്ടിയുടെ “മാഷ്” പരാമർഷിച്ചതു).

             ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണ്ണയം വടക്കരുടെ കയ്യില്‍ അകപ്പെട്ട കാല ഘട്ടങ്ങളില്‍, അന്നും മലയാള സിനിമകള്‍  നിലവാരം പുലര്‍ത്തുമ്പോഴും, ചില സംവിധായകരെ മാത്രം അറിയാവുന്ന അവാര്‍ഡ്‌ നിര്‍ണയ ജൂറികള്‍, അവര്‍ക്കപ്പുറം മലയാള ചലച്ചിത്രമില്ല എന്ന് കണക്കാക്കിയവര്‍, മലയാളത്തിന്‍റെ അര്‍ഹതപ്പെട്ട പല ചലചിത്രങ്ങള്‍ക്കും, അവരുടെ അവഗണന  എല്ക്കെണ്ടി വന്നപ്പോള്‍, ഇരുട്ടിന്റെ ആത്മാവിലെ, ഭ്രാന്തന്‍ വേലായുധനെ
പോലും അവരുടെ കണ്ണില്‍ കണ്ടില്ല.

മലയാള സിനിമക്കും ഇന്ത്യന്‍ സിനിമക്കുമുള്ള  അദ്ദേഹത്തിന്‍റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ  പത്മ ഭൂഷന്‍ പുരസ്കാരം അദ്ദേഹത്തിനു നല്‍കി സര്‍വ്വകാല സംഭാവനകളെ മാനിച്ച്സി      കേരള സംസ്ഥാന  പ്രത്യേക ജൂറി  അവാര്‍ഡ്നി  1981 ല്‍ അദ്ദേഹത്തിനു നല്‍കി .  1989 ജനുവരി  16 നു അന്‍പത്തി ഒമ്പതാം വയസ്സില്‍ അദ്ദേഹം നമ്മോട് വിടപറഞ്ഞു. ആ വലിയ കലാകാരന്റെ ഓർമ്മക്കു  മുന്‍പില്‍ ഞാനീ എന്റെ  എളിയ കുറി പ്പു സമര്‍പ്പിക്കട്ടെ.

 എന്‍റെ മറ്റു ബ്ലോഗുകളിലെക്കുള്ള ലിങ്കുകള്‍:

ജീവിതയാത്ര ---- അനുഭവം
 www.mkoyap.blogspot.com/
ചിതറിയ ചിന്തകള്‍ --- കണ്ടതും കേട്ടതുമായ കാര്യങ്ങള്‍,
 www.naalvazhikal.blogspot.com/
കഥകള്‍------- എന്റെ കഥാ എഴുത്തുകള്‍
 www.mkoyanaseeb.blogspot.com/
എന്റെ നാടും,. നാട്ടാരും ---- രാഷ്ട്രീയ കാഴ്ചപ്പാടുകള്‍
www.entenaadumnaattaarum.blogspot.com/