ഞായറാഴ്‌ച, നവംബർ 11, 2012

സത്യന്‍..., മലയാള സിനിമയിലെ മങ്ങാത്ത കറുപ്പും വെളുപ്പും.!





      ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളെ നോക്കി അതിന്റെ കൌതുകം ആസ്വദിച്ചകുട്ടിക്കാലം...എത്തിപ്പിടിക്കാന്‍ കഴിയാത്ത അകലത്തില്‍ മിന്നിത്തി
ളങ്ങുന്ന നക്ഷത്രങ്ങളെ കണ്ടു കൊതിക്കുന്ന പോലെ,സിനിമയില്‍ തിളങ്ങുന്ന
നക്ഷത്രങ്ങളെ  സ്വപ്നംകാണാന്‍ പോലും കഴിയാതിരുന്ന ആ കാലത്ത് ഒരു നിമാ താരമായി ഉദിച്ചുയരുകഅസാധ്യം തന്നെ യായിരുന്നു. സിനിമ ഒരത്ഭു
തം തന്നെയായിരുന്നു.അതുകൊണ്ടുതന്നെ അന്നത്തെ സിനിമാ താരങ്ങള്‍ ആകാശത്ത് നിന്നും ഇറങ്ങിവന്നവരെപോലെ കൌതുകത്തോടെയായിരുന്നു
 ജനം കണ്ടിരുന്നതും..!!

മലയാള സിനിമാ ചരിത്രത്തിലേക്ക് നാം ഒന്ന് കണ്ണോടിച്ചാല്‍, സിനിമയെ വളര്‍
ത്തികൊണ്ടുവന്നു,ഒന്ന് മുഖം കാണിച്ചാല്‍ കോടികള്‍ വാങ്ങുന്ന സൂപ്പര്‍കളുടെ കാലത്തെക്ക്മലയാള സിനിമയെ എത്തിക്കുവാന്‍,അവഗണന സഹിച്ചും, പട്ടി
ണികിടന്നും ത്യാഗംസഹിച്ചും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലുകള്‍ സഹി
ച്ചും സിനിമയെ  വളര്‍ത്തി , ഇന്ന്  സിനിമാഭിനയം സമൂഹത്തില്‍ ഉന്നതമായ ഒരു പദവിയാക്കി ഭരണ കൂടങ്ങളും സമൂഹവും ആദരിക്കുമ്പോള്‍, കറുപ്പും വെളുപ്പും നിറഞ്ഞ പരുപരുത്ത ആദി മുഖങ്ങളെ ഇന്ന് സിനിമാ ലോകത്തു
ള്ളവര്‍ പോലും ഒരു നിമിഷം ഓര്‍ത്തു പോകുന്നില്ല എന്നത് കാലത്തിന്റെ വൈരുദ്ധ്യമായിരിക്കാം ..


          മലയാള സിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തില്‍ സ്വതസിദ്ധമായ അഭിനയചാതുരിയില്‍ ഉയര്‍ന്നു നിന്ന സത്യന്‍ എന്ന സത്യനേശന്‍ എന്ന മാനുവ
ല്‍ സത്യനേശ നാടാര്‍..പേരിലെ വൈവിദ്യം പോലെ തന്നെ ജീവിത യാത്രയും
വൈചിത്ര്യവും , വൈരുധ്യവുംനിറഞ്ഞതായിരുന്നു.പോലീസുദ്യോഗസ്ഥന്‍
,പട്ടാളക്കാരന്‍,ക്ലാര്‍ക്ക്‌,അദ്യാപകന്‍,നാടക നടന്‍,എന്നീ പല മേഖലകളിലൂടെ കടന്നുവന്നു സിനിമയില്‍ സ്ഥിരം കൂടുകൂട്ടിയ നടന്‍.

            സ്വാഭാവിക നടന മേന്മയുടെ,പൌരുഷ കഥാപാത്രങ്ങളുടെ ഗൌരവം സ്ഫുരിക്കുന്നമുഖ ഭാവങ്ങളിലൂടെ മലയാള മനസ്സില്‍ പ്രതിഷ്ഠ നേടിയ അതുല്യ നടന്‍.സത്യന്നു ശേഷം ആര് എന്ന അക്കാലത്തെയും, എക്കാലത്തെയും ഉത്തരമില്ലാത്ത ചോദ്യമായി നില്‍ക്കുന്നു.

          മമ്മൂട്ടി എന്ന നടനിലൂടെ അതിന്നൊരുത്തരം നമുക്ക് കാണാന്‍ കഴിയുമെ
ങ്കിലും, തീവ്രഭാവ വികാരം ജ്വലിച്ചുനില്‍ക്കുന്ന പരുപരത്ത സത്യന്‍റെ മുഖം വേറിട്ട്‌ തന്നെ നില്‍ക്കുന്നു.സത്യന്‍ ചിരിച്ചാല്‍ മാത്രമേ പ്രസന്ന ഭാവം മുഖത്ത് നിഴലിക്കൂ.ചിരിക്കുമ്പോള്‍ പോലുംഅദ്ദേഹത്തില്‍ ഗൌരവ ഭാവം ഒളിഞ്ഞു നോക്കുമായിരുന്നു.

             അഭിനയിച്ച കഥാപാത്രങ്ങള്‍ മിക്കതും ഗൌരവം നിറഞ്ഞതായിരുന്നു
ക്കാലത്തെ മരം ചുറ്റി പ്രേമം സത്യനില്‍ വലിയ സ്വീകാര്യ്തയുണ്ടാക്കിയില്ല എന്ന് തന്നെ പറയാം.അനുഭവങ്ങള്‍ പാളിച്ചകള്‍ വാഴ്വേ മായം,കരിനിഴല്‍,
ശരശയ്യ തുടങ്ങി അവസാന കാല ചിത്രങ്ങള്‍ ഓരോന്നും തന്നെ സത്യന്‍ എന്ന അഭിനേതാവിനല്ലാതെ മറ്റാര്‍ക്കും അഭിനയിച്ചു ആ ഭാവ തീവ്രത വരുത്താന്‍ കഴിയാത്തവിധം, ഉജ്ജ്വലമായിരുന്നൂ ആ കഥാപാത്രങ്ങളത്രയും.. അതുകൊണ്ട് തന്നെയാണ് സത്യന്‍ എന്ന നടന്‍റെ സിംഹാസനത്തില്‍ ഇന്നും ആര്‍ക്കും  കയറി ഇരിക്കാന്‍ കഴിയാത്തതും മണ്ണും മനുഷ്യനും ഇഴകിചേര്‍ന്ന കേരള ഗ്രാമീണ ഗന്ധമുള്ള പച്ചയായ മനുഷ്യ ജീവിതങ്ങളുടെ പഴയകാലസിനിമകള്‍ക്ക് ഉല്‍കൃ
ഷ്ടമായ ഒരു സന്ദേശം സമൂഹത്തിനു നല്കാനുണ്ടായിരുന്നു...ഇന്നത്തെ സിനി
മകള്‍ യുവത്വത്തെയും,സമൂഹത്തെയും എല്ലാവിധ നശീകരണത്തിലേക്കും,
അധപതനത്തിലെക്കും,സര്‍വ്വ നാശത്തിലെക്കും തള്ളിവിടാന്‍ ഉതകും വിധം യുവത്വത്തെ വഴി തെറ്റിക്കുക എന്നതാണ് ദൌത്യമെന്ന് പല സിനിമകളും കണ്ടാല്‍ തോന്നിപോകും

               1912  നവ.9 നു തിരുവിതാംകൂര്‍ ആരമട എന്ന ഗ്രാമത്തില്‍ മാനുവേലി
ന്റെയും, ലില്ലി അമ്മയുടെയും മകനായി ജനിച്ച മാനുവേല്‍ സത്യനേശ നാടാര്‍ ജീവിതത്തിന്റെ പല തുറകള്‍ താണ്ടിയാണ് ചലചിത്ര രംഗത്തെക്ക് എത്തുന്നത്‌. വിദ്വാന്‍ പരീക്ഷ പാസ്സായി അദ്യാപകനായി ജോലി നോക്കിക്കൊണ്ടിരിക്കെ ൧൯൪൧ ല്‍പട്ടാളത്തില്‍ ചേര്‍ന്നു.ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ മണിപ്പൂര്‍ സേനയില്‍ ചേര്‍ന്നു.അതുവിട്ടു പിന്നെ പോലീസ്‌ ആയി ൧൯൪൭-൪൮ കാലത്തെ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാലത്തെ ആലപ്പുഴ പോലീ
സ്‌ സ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.ഒന്നിലും ഉറച്ചു നില്‍ക്കാ
ത്ത പ്രകൃതമായ സത്യന്‍ അവസാനം ചലച്ചിത്ര നടനായി ഉറച്ചുകൊണ്ട് മ
റ്റെല്ലാം ഒഴിവാക്കുകയായിരുന്നു.

                    ഇന്നത്തെ പോലെ കിരീടാവകാശമായി മക്കള്‍ക്ക്‌ തന്ത തള്ളാര്‍‍കൈമാ
റുന്ന,ചെങ്കോല്‍ ആയിരുന്നില്ല രാഷ്ട്രീയവും സിനിമയും ഒന്നും.അതുകൊണ്ടു
തന്നെ അക്കാലത്ത് ഈ രംഗത്തൊക്കെ പ്രവര്‍ത്തിച്ചവര്‍, അവര്‍ അവരായി
ത്തീരാന്‍ ഏറെ കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.സിനിമാ മോഹവുമായി സത്യനും ഏറെ അലഞ്ഞിട്ടുണ്ട്.

            ൧൯൫൧ ല്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ 'ത്യാഗ സീമ' എന്ന സിനിമയിലേക്ക് അവസരം ഉണ്ടാക്കി കൊടുത്തുവെങ്കിലും ആ ചിത്രം പുറത്തു വന്നില്ല.൫൨ ല്‍ ആത്മ സഖി ൫൪ ല്‍ഉറൂബിന്റെ പ്രശസ്ത നോവല്‍ 'നീലക്കുയില്‍' എന്നചിത്ര
ലൂടെ സത്യന്‍ ഒരു നടനായി അറിയപ്പെട്ടു. രാമുകാര്യാട്ടും, ഭാസ്കരന്‍ മാസ്ട
രും ആയിരുന്നു പിന്നില്‍.രാഘവന്‍ മാസ്ടരുടെ സംഗീതത്തില്‍ നീലക്കുയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ കേരളീയ സമൂഹം ഒന്നടങ്കം സ്വീകരിച്ചപ്പോള്‍ സിനിമയും,സത്യനും,നായിക മിസ്‌ കുമാരിയും പ്രശസ്ത
മായി.'കായലരികത്ത് വലയെറി ഞ്ഞപ്പോം..'എല്ലാരും ചൊല്ലണെനെ,എല്ലാരും
ചൊല്ലണെ' എന്നീ ഗാനങ്ങള്‍ ഇന്നും ആസ്വാദ്യകരമാണ്. കേന്ദ്ര സര്‍ക്കാ
രിന്റെ 'രജത കമലം' ലഭിച്ച ആദ്യ മലയാള ചിത്രവും 'നീലക്കുയിലായിരുന്നു'.

            കെ.എസ.സേതു മാധവന്‍, വിന്‍സെന്റ്,രാമുകാര്യാട്ട് തുടങ്ങി പ്രശസ്ത സംവിധായകരുടെ സ്ഥിരം നടനായിരുന്ന സത്യന്‍ മഞ്ഞിലാസ്‌' എന്ന നിര്‍മ്മാണ കമ്പനിയുടെ നില നില്‍പ്പുതന്നെ സത്യന്‍ എന്ന നടനിലൂടെയായിരുന്നു .കുഞ്ചാ
ക്കോ ചിത്രങ്ങളിലും ഏറെയും സത്യന്‍ തന്നെയായിരുന്നു.

               ഓടയില്‍ നിന്നും,മോഹം,യക്ഷി ,സ്നേഹ സീമ,നായര്‍ പിടിച്ച പുലിവാ
ല്,മുടിയനായ പുത്രന്‍,ഭാര്യ,ശകുന്തള,കായംകുളം കൊച്ചുണ്ണി,അനാര്‍ക്കലി, അടിമകള്‍,കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ,,നിങ്ങളെന്നെ കമ്യൂണി
സ്റ്റാക്കി  ,താര തുടങ്ങി അഭിനയിച്ച ഒട്ടനവധി ചിത്രങ്ങളും സത്യന്‍ എന്ന നട
ന്റെ പ്രതിഭ തെളിയിച്ചപ്പോള്‍, തകഴിയുടെ ലോകപ്രശസ്ത നോവല്‍ 'ചെമ്മീന്‍' അത് ചലച്ചിത്രമാക്കി ഇന്ത്യയിലും ലോകം മുഴുക്കെകൊച്ചു കേരളത്തെ ഉയര്‍
ത്തിയ ഒരു മഹാ ചലച്ചിത്ര കാവ്യമായി ഇന്നും നില്‍ക്കുന്ന ചെമ്മീനിലെ 'പ
ളനി' ചലചിത്രാസ്വാദകര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ജീവിച്ചി
രിക്കുന്ന ഒരു അരയനാണ്...

            സത്യനും,ഷീലയും.മധുവും,കൊട്ടാരക്കരയും,രാമുകാര്യാട്ടും,വയലാറും,
സലീല്‍ ചൌധരിയും, മാര്‍കോസ് ബത്ളിയും, കണ്മണി ബാബുവും ചേര്‍ന്നു ഒരു കൂട്ട പ്രവര്‍ത്തനം ലോകസിനിമാ ഭൂപടത്തില്‍ കേരളത്തിന്റെ അടയാളം കുറിച്ചപ്പോള്‍ 'ചെമ്മീന്‍' എന്ന മലയാളത്തിലെ ആദ്യ ഈസ്റ്റ്മാന്‍ കളര്‍  ചിത്രം മലയാള ചലച്ചിത്രത്തിനു തന്നെ നാഴികക്കല്ലായി മാറി ൧൯൬൫ ല്‍ പ്രസിഡണ്ടി
ന്റെ 'സുവര്‍ണ്ണ കമലം' നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ...

            നൂറ്റി അമ്പതോളം മലയാള ചിത്രങ്ങളിലും, രണ്ടു തമിഴ് ചിത്രങ്ങളിലും അഭിനയിച്ച സത്യന്‍ ൧൯൬൯  ലും,൧൯൭൧ ലും,മികച്ച നടനുള്ള കേരള ഗവ.അവാര്‍ഡ്‌ കരസ്ഥമാക്കി.

              രക്താര്‍ബുദ രോഗത്താല്‍ ആരോഗ്യസ്ഥിതി വളരെ മോശമായിക്കൊണ്ടി
രുന്നപ്പോഴും,ആ ഘട്ടത്തില്‍ അഭിനയിച്ച വാഴ്വേ മായം,കരി നിഴല്‍, ശര ശയ്യ, തുടങ്ങിയ ചിത്രങ്ങള്‍ കെടാന്‍ പോകുന്ന തിരി ആളിക്കത്തും പോലെ, അഭിന
യത്തില്‍,അദ്ദേഹത്തിന്റെ കഴിവിന്റെ ഒരാളിക്കത്തല്‍ തന്നെ ആയിരുന്നു പ്രേക്ഷക ലോകത്തിനു കാണാന്‍കഴിഞ്ഞത് .തോപ്പില്‍ ഭാസിയുടെ 'ശര ശയ്യ'
എന്ന ചിത്രമായിരുന്നു അവസാന ചിത്രം....

                   അതി തീവ്രമായ ഭാവം കൊണ്ട് ജ്വലിക്കുന്ന പരുക്കനായ പൌരുഷ കഥാ പാത്രങ്ങള്‍ചലച്ചിത്ര ആസ്വാദക കേരളത്തിന്‍റെ മനസ്സില്‍ ആഴ്ന്നിറങ്ങിയ സത്യന്‍ എന്ന മഹാനടന്‍ ഇനിയുമോരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടമാ
യി ഇന്നും  അവശേഷിക്കുന്നു..