ചൊവ്വാഴ്ച, സെപ്റ്റംബർ 11, 2012

ബോബി ഫാരല്‍ -- ബോണി എം ന്‍റെ പുരുഷ ശബ്ദം



      അമേരിക്കന്‍ പോപ്‌ സംഗീത ലോകത്തെ ത്രസിപ്പിച്ച എല്‍വീസ് പ്രിസ്ലിക്ക്

ശേഷം ലോകത്തെ സംഗീത ധാരയില്‍ ലയിപ്പിച്ചു ചേര്‍ത്തു, ലോകമെങ്ങും അലയടിച്ച ബോണി എം ആരവം, ലോക  മനസ്സ് നിറച്ച സുന്ദരാനുഭവം ഇന്നും
 അയവിറക്കാതെ, ബോണി എംസംഗീതം ആസ്വദിച്ച ഒരാള്‍ക്കും സംഗീതത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എഴുപതുകളില്‍ സൃഷ്ടിച്ച ബോണി എം അലയടിക
ള്‍ നിലക്കാതെ ,ഇന്നും  ലോക ജന സഹൃദയങ്ങളില്‍ മൂളലായി ആ സംഗീത ധ്വനികള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

പോപ്‌ സംഗീതത്തിന്‍റെ ചാരുതയില്‍, ഏതൊരാള്‍ക്കും പെട്ടെന്ന് ആസ്വാദ്യകര
മാകുന്ന തേന്മഴയായി  മധുരമയമായ രാഗങ്ങളും, അതിന്നിടയില്‍ ബോബി ഫാരലിന്റെ വരണ്ട ശബ്ദവും കൂടുമ്പോള്‍ ലോക സംഗീത നഭസ്സില്‍  വി
സ്മയമായി ബോണി എം ഒറ്റപ്പെട്ടു നിന്നു,,,, പകരമൊന്നില്ലാതെ!!,

ബീച്ച് ബോയ്സ്, ഫില്‍ കോളിന്‍, ലംബാട, സാമന്ത ഫോക്സ്, തുടങ്ങി ഒട്ടേറെ ഗായകര്‍ കത്തി നില്‍ക്കുമ്പോഴും , ബോണി എം, അബ്ബ ഗ്രൂപുകള്‍ എഴുപതുക
ള്‍ മുതല്‍ തുടങ്ങിയ ജൈത്രയാത്ര,എണ്‍പതുകളിലെ മഡോണ യുടെയും, മൈ
ക്കള്‍ ജാക്സന്‍റെയും ഇടിച്ചു കയറ്റത്തിനിടയിലും ബോണി എം,അബ്ബ,ഗായക
 ഗ്രൂപ്‌ പുറം തള്ളപ്പെടാതെ ലോക സംഗീത സാമ്രാജ്യത്തിലെ തിളങ്ങും
 താരങ്ങളായിതന്നെ നിലനിന്നു.

                     1974 ല്‍ ഫ്രാങ്ക് ഫാരിയന്‍ നിര്‍മ്മിച്ച ' ബേബി ടു യു  വാന ബംബ് ' എന്ന
ഗാനത്തോടെ ബോണി എം സംഗീത ഗ്രൂപ്‌ രൂപം കൊണ്ടു.. ശുഭകരമല്ലാതിരുന്ന
തുടക്കം പതുക്കെ നെതര്‍ ലാണ്ടിലും , യൂറോപ്പിലും, ബെല്ജിയത്തിലും യുവ സംഗീത ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.

         ബോണി എം ഗ്രൂപ്പില്‍ ആദ്യമായെത്തിയ മേഴ്സി വില്യംസും, കരീബിയന്‍
ദ്വീപായ അരൂബയില്‍ നിന്നും, നര്‍ത്തകനായ ബോബി ഫാരലും, ജമൈക്കന്‍ഗാ
യികയായ മര്സിയ ബാരെട്ടും,ലെസ്‌ ഹാംപ്ഷെയര്‍ സംഗീത ഗ്രൂപ്പില്‍ നിന്നും
ലിസ്മിഷേല്‍ കൂടി ചേര്‍ന്നതോടെ മൂന്ന് പെണ്‍  ഗായികമാരുടെ കൂടെ,വരണ്ട 
 ശബ്ദത്തോടെ ബോബി ഫാരലിന്റെ ആണ്‍ ശബ്ദവും കൂടിയപ്പോള്‍ ബോണിഎം
 ഗ്രൂപ്‌ രൂപപ്പെട്ടൂ

             സദസ്സുകളില്‍ മൈക്കിനു മുന്‍പില്‍ നിരന്നു നിന്ന്  പാടുമ്പോള്‍ ബോബി
ഫാരലിന്റെ തുടിച്ചു തുള്ളുന്ന നൃത്ത  ചുവടുകള്‍ക്കൊപ്പം അസാധാരണമായ
ആ ശബ്‌ദവീചികള്‍ കൂടുംബോഴുണ്ടാവുന്ന ബോണി എം സംഗീത സുഖം സഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി എന്നെക്കുമായി നിലയുറപ്പിക്കുന്നു. അടിച്ചു
പൊളിയില്ലാതെ മനോഹരമായ, ഒരു നീരോഴക്കുപോലെ സംഗീതം ഒഴുകിഗാന
ശബ്ദങ്ങളില്‍ സമന്വയിച്ചു ശ്രോതാക്കളുടെ ചെവിയിലെത്തുമ്പോള്‍,
ബോണി എമ്മിന്‍റെ സംഗീത മാസ്മരീകതയുടെ ശുദ്ധ സൌന്ദര്യം നമ്മെ
വല്ലാതെ ആകര്‍ഷകമാക്കുന്നു.

1976 ല്‍ ബോണി എമ്മിന്റെ ആദ്യ എല്‍ പി റെക്കോര്‍ഡ്‌ പുറത്തിറങ്ങി. '
ടേക്ക് ദ ഹീറ്റ് ഓഫ് മി'എന്നതിലെ ഗാനങ്ങള്‍ മനോഹരമായെന്കിലും,
സാമ്പത്തികമായി വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഈ എല്‍പി റെകോര്‍ഡ്നു
 കഴിഞ്ഞില്ല.. തുടര്‍ന്ന് ബോണി എം ഗ്രൂപ്‌. പല വേദികളിലും പരിപാടി
അവതരിപ്പിച്ചു തുടങി. ക്ലബുകളിലും, വലിയ ഉത്സവങ്ങളിലും, ഹോട്ടലു
കളിലും, എല്ലാം ബോണി എം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ഇത് ബോണി എമ്മിനെപതുക്കെ  പ്രശസ്തിയിലെക്കുയര്‍ത്തി. അതോ
ടൊപ്പം , 1977 ല്‍ ' മ്യൂസിക്‌ ലാദന്‍' എന്ന തല്‍സമയ ടി.വി പരിപാടിയില്‍
സംഗീതം അവതരിപ്പിക്കുന്നതിനായുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട്,
൧൯൭൬ സെപ്തംബറില്‍ മുസിക്‌  ലാദനില്‍ തല്‍സമയ പരിപാടികള്‍
അവതരിപ്പിച്ചു തുടങ്ങിയതോടെ ബോണി എമ്മിനെ  ലോകം
ശ്രദ്ധിക്കാന്‍ തുടങ്ങി, ബോണി എമ്മിന്‍റെ വളര്‍ച്ച ഇവിടെ തുടങ്ങി.
തുടര്‍ന്ന് "ഡാഡി കൂള്‍" എന്ന ഗാനം ജര്‍മ്മന്‍ സംഗീത ചാര്‍ട്ട്ല്‍ ഒന്നാം
നിരയിലെത്തി.അവിടം മുതല്‍ ബോണി എം ലോകത്തിന്‍റെ നെറുകയി
ലേക്ക് കുതിച്ചു



൧൯൭൭ ല് ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആല്‍ബമായ 

"ലവ് ഫോര്‍ സെയില്‍"പുറത്തിറങ്ങി ഇതില്‍ "മാ ബെക്കര്‍ ,ബെല്‍ഫാസ്റ്റ്‌ 
തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങളും ഉള്പെട്ടിരുന്നു.'ദ ബ്ലാക്ക് ബ്യൂട്ടിഫുള്‍ സര്കസ്സ്' 
എന്ന പേരില്‍ സംഗീത പര്യടനവും ഘട്ടത്തില്‍ ആരംഭിച്ചു.൧൯൭൮-ല്‍ 
ബോണി എം ന്‍റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ "റിവേര്‍സ്‌ ഓഫ്ബാ
ബിലോണ്‍" പുറത്തിറങ്ങി.


"റിവേര്‍സ്‌ ഓഫ് ബാബിലോണ്‍" അതിന്റെ ആലാപന സുഖവും, സംഗീ

ത ലാളിത്യവും ഗായകരുടെ ശബ്ദ, സൌകുമാരികതയും വിളിച്ചോതുന്ന
അതി സുന്ദരമായ ഗാനമായിരുന്നു.ബോണി എം നെ കുറിച്ചോര്‍ക്കുമ്പോള്‍
 ഇന്നും പോപ്‌ സംഗീത പ്രേമികളുടെ ചുണ്ടില്‍ വന്നുപോകുന്ന ഗാനമാണ്
 ഇത്.


ആവര്‍ഷത്തെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലോന്നായും ഗ്രേറ്റ്‌ 

ബ്രിട്ടനിലെ മ്യൂസിക്‌ ചാര്‍ട്ടില്‍ ഒന്നാമാത്തെതായും ഈ ഗാനം മാറി.
ബോണി എമ്മിന്റെ എന്നെത്തെയും മാസ്റ്റര്‍ ഹിറ്റായ 'റിവേര്‍സ്‌ ഓഫ് 
ബാബിലോണ്‍" ബ്രിടനില്‍ മാത്ര രണ്ടു മില്യണ്‍ റെക്കോര്‍ഡ്‌ കള്‍ ആണ് 
വിറ്റഴിഞ്ഞത്. ആകാലഘട്ടം കൂടെ ഓര്‍ക്കുംബോഴാനു അതിന്റെ വ്യാപ്തി
മനസ്സിലാവുക!!അമേരിക്കയിലെ "ബില്‍ ബോര്‍ഡ് ഹോട്ട് ഹന്‍ട്രെഡ്‌ ' 
ലെ മികച്ച അഞ്ചു ഗാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു യു എസ 
ചാര്‍ട്ടില്‍ മുപ്പതാം സ്ഥാനവും കരസ്ഥമാക്കി 







"നെക്സ്റ്റ് ഫ്ലൈ റ്റ് ടു വീനസ്‌" എന്ന ആല്‍ബം സാമ്പത്തിക കൊയ്ത്ത് 

നേടി. വന്‍ വില്പന നേടിയ ഈ ആല്‍ബത്തിലാണ് പ്രസിദ്ധമായ "റാ
സ്പുടിന്‍" ബ്രൌണ്‍ ഗേള്‍ ഇന്‍ ദി റിംഗ് " തുടങ്ങിയ ഗാനം ഉള്കൊണ്ടി
ട്ടുള്ളത്.


പാശ്ചാത്യ സംഗീത രംഗം മൊത്തം കയ്യടക്കിക്കൊണ്ട് ബോണി എം സൃ

ഷ്ടിച്ച തരംഗം ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം നിറച്ചു.
 പിന്നീട് പുറത്തു വന്ന "മേരി ബോയ്‌ ചയില്‍ഡ്" " ഓ മൈ ലോഡ്‌" ൧൯൭൮
ലെ ഗ്രേറ്റ്‌ ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെ
ടുക്കപ്പെട്ടു.


ഇതേ വര്‍ഷം തന്നെയായിരുന്നു ബോണി എം നു പ്രശസ്തി നേടിക്കൊ

ടുത്ത സോവിയറ്റ്‌ പര്യടനവും നടന്നത് . റഷ്യ അമേരിക്ക ശീത യുദ്ധത്തി
ന്റെ ആ ഘട്ടത്തില്‍ സോവിയറ്റ്‌ യൂണിയനില്‍ അമേരിക്കന്‍ സംഗീത ഗ്രൂപ്പി
നുള്ള അനുമതി അത്ര എളുപ്പമായിരുന്നില്ല."രസ്പുട്ടിന്‍"എന്ന ഗാനത്തിലെ ഈരടികള്‍,അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പര്യടനം സോവിയറ്റ്‌
 യൂണിയനിലും , കിഴക്കന്‍ യൂറോപ്പിലും ബോണി എംന്റെ ജനപ്രീതി 
കുതിച്ചുയര്‍ന്നു.


 .

ബോണി എം ന്റെ ഈ മുന്നേറ്റത്തില്‍  മേഴ്സി വില്യംസും,  മര്സിയ
ബാരെട്ടും,ലിസ്മിഷേല്‍ എന്നീ  മൂന്ന് പെന്‍ ഗായികമാരുടെ അതി മനോ
ഹരമായ ശബ്ദത്തോടൊപ്പം,  ബോബി ഫാരലിന്റെ ഒരു പ്രത്യേകതരം
വരണ്ട ശബ്ദവും, പ്രത്യേക നൃത്തവും കൂടെ ആയപ്പോള്‍ ലോക സംഗീതാ
സ്വാദകരെ അന്നോളംഒരു പോപ്‌ ഗായികര്‍ക്കര്‍ക്കും ലഭിക്കാത്ത സ്വീകാ
ര്യത ലഭിച്ചു.ഒരു പക്ഷെ ലോക സന്ഗീതാസ്വാദകര്‍ പോപ്‌ സംഗീതം ഏറ്റു
പാടുന്നത് തന്നെ ബോണി എം ന്റെ സ്വര സുന്ദരവും ലളിതമായ ഇംഗ്ലീഷ്
ഉച്ചാരണ ശൈലിയും ആരിലും ഇണങ്ങി ചേര്‍ന്ന് പോകുന്നു എന്നത് കൊ
ണ്ടുതന്നെയാകാം!.

ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ നെതെര്‍ ലാണ്ട്സിലെ
അറുബ ദ്വീപിലെ സാന്‍ നികൊലസില്‍ ജനിച്ച റോബര്‍ ട്ടോ അല്‍ഫോ
ണ്‍സോ ഫാരല്‍ തൊള്ളായിരത്തി എഴുപത്തഞ്ചു മുതല്‍ മരണം വരെ സജീ
വമായിത്തന്നെ രംഗത്തുണ്ടായിരുന്നു.

തൊള്ളായിരത്തി എന്പതി ആറില്‍ ബോണി എം ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞു
സ്വന്തമായി പരിപാടികള്‍ നടത്തി പോന്നിരുന്ന ഫാരല്‍ രണ്ടു മക്കളുടെ പി
താവാണ്.

രണ്ടായിരത്തി പത്തു ഡിസംബര്‍ മുപ്പതിന് ശ്വാസകോശ സംബന്ധമായ
രോഗത്താല്‍,റഷ്യയിലെ സെന്റ്‌ പീറ്റര്‍സ് ബര്‍ഗ് ലെ ഹോട്ടല്‍ മുറിയില്‍
മരണപ്പെട്ടു.

പോപ്‌ സംഗീത ലോകത്ത് എല്‍ വീസ് പ്രിസ്ലിക്ക് ശേഷം, പോപ്‌
സംഗീത ആസ്വാദന ശൈലി തന്നെ,മാറ്റിമറിച്ചുകൊണ്ട് , പോപ്‌ സംഗീതം
ലോകത്തെങ്ങും ഏതു സാധാരണക്കാരനും ആസ്വദിക്കരൂപത്തില്‍ മാറ്റി
യെടുത്ത ബോണിഎം ഗ്രൂപ്പിന്‍റെ വിജയത്തിന്റെ ഇന്ദ്രജാലക്കാരനായിരുന്നു
ബോബി ഫാരെല്‍.

ബോണി എം ഗ്രൂപും, ബോബി ഫാരേലും ഇന്നില്ലെങ്കിലും, 'റിവേര്‍സ്‌ ഓഫ്
ബാബിലോണ്‍' എന്ന ഗാനവീചികള്‍ എന്റെ കാതില്‍ വന്നലിയുംബോഴും,
ബോബി ഫാരെലിന്റെ ആ വെറിയന്‍ നൃത്ത ചുവടുകളും, വരണ്ട ശബ്ദവും
മനസ്സില്‍ നിറയുന്നു.

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് )

മലയാള ചലച്ചിത്രത്തിന്‍റെ രാജത്തിളക്കം. ജനാബ് മമ്മൂട്ടി യെകുറിച്ചുള്ള
ലേഖനം വായിക്കുക.. "എന്‍റെ ചിതറിയ ചിന്തകള്‍" എന്ന ബ്ലോഗില്‍
" പ്രിയ മമ്മൂക്കാ  അങ്ങേക്കൊരു സലാം '
താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
www.naalvazhikal.blogspot.com