ശനിയാഴ്‌ച, മാർച്ച് 12, 2011

നിത്യ ഹരിതം പ്രേം നസീര്‍.






   ലോക സിനിമാ ചരിത്രത്തില്‍ ഇനി ഒരു നടനും ഭേദിക്കാനാവാത്ത വിധം എഴുനൂററി എണ്‍പത്തിഒന്നോളം സിനിമയില്‍ നായകനായി അഭിനയിച്ചുകൊണ്ട്, ഗിന്നസ് ബുക്കില്‍  സ്ഥാനം പിടിച്ച, മലയാള സിനിമാ പ്രേമികളുടെ  നിത്യ ഹരിത നായകന്‍ പ്രേംനസീര്‍, നമ്മോട് വിട പറഞ്ഞിട്ട് 22 വര്ഷം പിന്നിടുന്നു.

       എഴുപതുകളിലും,എണ്‍പതുകളിലും സ്ത്രീകളുടെ സ്വപ്ന സുന്ദരനായി വെള്ളിത്തിരയില്‍‍ നിറഞ്ഞു നിന്ന പ്രേം നസീറിന്‍റെ ജോഡിയായി  നൂറ്റി ഏഴു ചിത്രങ്ങളില്‍ ഷീല അഭിനയിച്ചു , നസീര്‍- ഷീല കൂട്ടുകെട്ട് അക്കാലത്തെ യുവജനങ്ങളുടെ ഇഷ്ട പ്രണയ ജോഡികളായിരുന്നു. നായികയുടെ മകളും, അവരുടെ മകളുടെയും കൂടെ നായകനായി അഭയിക്കാന്‍ കഴിഞ്ഞ ഒരേ ഒരു നടന്‍ എന്ന ലോക റിക്കാര്‍ഡും, നമ്മുടെ നിത്യ ഹരിത നായകന് സ്വന്തം

           വളരെ കുറഞ്ഞ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തുകൊണ്ടിരുന്ന എഴുപതുകളില്‍,  1978 ല്‍ നാല്പത് ചിത്രങ്ങളും1979 ല്‍ മുപ്പത്തി ഒമ്പതും ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. 130 ചിത്രങ്ങളില്‍ ഷീലയായിരുന്നു പ്രണയ നായിക . നൂററി എണ്‍പതോളം നായികമാരോ doത്ത് പ്രണയ നായകനായി അഭിനയിച്ചു , തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അബ്ദുല്‍ ഖാദര്‍  എന്ന പേരുമാറ്റി നസീര്‍ എന്ന പേരാക്കിയത്.

          തികച്ചും യാഥാസ്തിക കുടുംബത്തില്‍ ജനിച്ച നസീര്‍ ചെറുപ്പം തൊട്ടേ നാടകാഭിനയങ്ങളിലും മറ്റുമായി കലാ രംഗത്ത് ഉണ്ടായിരുന്നു. സിനിമാഭിനയ രംഗത്തെക്ക് കടന്നപ്പോള്‍ അത്രത്തോളം ശ്രദ്ധിക്കപെടാതിരുന്ന നസീര്‍  1942 ല്‍ മരുമകള്‍ എന്ന ചിത്രത്തോടെയാണ് നസീര്‍ എന്ന പേര് സിനിമാ ലോകം അറിയുന്നത്.

          ആ കാലയളവില്‍ നസീറിന്റെ അനിയന്‍ പ്രേംനവാസ് അറിയപ്പെടുന്ന നടനായിരുന്നു. മരം ചുറ്റിപ്രേമ കാല ഘട്ടത്തിലെ പ്രണയ നായകനായി മാറിയ നസീര്‍,  " മുറപ്പെണ്ണിലൂടെ" തന്റെ അഭിനയ പാഠവം  സിനിമാലോകത്തിനു കാണിച്ചു കൊടുത്തു. പ്രേമനായകന്‍ മാത്രമല്ല, കഴിവുള്ള തികഞ്ഞ അഭിനേതാവ്  കൂടിയാണ് താനെന്നു സിനിമാലോകം മനസ്സിലാക്കി യതോടെ, പിന്നെ അദ്ദേഹത്തിനു അഭിനയ സാധ്യതയുള്ള അനേകം വേഷങ്ങള്‍ തെടിയെത്തുകയുണ്ടായി.

            എം ടി വാസുദേവന്‍ നായരുടെ, "ഇരുട്ടിന്റെ ആത്മാവ്" അതിലെ ഭ്രാന്തന്‍ വേലായുധനെ, എംടി, യെപോലും അല്ഭുതപ്പെടുതിക്കൊണ്ട് ജീവസ്സുറ്റതാക്കിയപ്പോള്‍ പ്രേം നസീറിലെ അഭിനയ പ്രതിഭ ലോകം മുഴുക്കെ അറിയപ്പെട്ടു. എങ്കിലും അദ്ദേഹത്തിനു ഒരു ദേശീയ അവാര്‍ഡ് നല്‍കാന്‍ അന്നത്തെ ഉത്തരേന്ത്യന്‍ അവാര്‍ഡ്‌ നിര്‍ണ്ണയ ആധിപത്യം കൂട്ടാക്കിയില്ല.

              രാപകല്‍ സെറ്റില്‍ നിന്നും സെറ്റിലേക്ക് ഓടിനടന്നു അഭിനയിച്ചാലും തീര്‍ക്കാനാവാത്ത, കാൾഷീറ്റുകള്‍ നിറഞ്ഞു കിടക്കുമ്പോഴും, അദ്ദേഹത്തിന് തെല്ലും അഹങ്കാരമോ, തലക്കനമോ ഉണ്ടായില്ല എന്നത് ഇന്നത്തെ അഹങ്കാരികളും, കലയുടെ പേരില്‍ തെമ്മാടിത്തവും, സ്ത്രീ പീഡനവും, ക്രിമിനലിസവും കൊണ്ട് സിനിമാ രംഗം കളങ്കിതമാക്കിയ  ഇന്നത്തെ സിനിമാ നടന്മാര്‍ പഴയ താരങ്ങളെ കണ്ടു പഠിക്കുക തന്നെ വേണം

    വിജയം ഉറപ്പാകും വരെ ആ നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന, താന്‍ ജീവിച്ചുപോകുന്ന പ്രസ്ഥാനം നില നില്‍ക്കെണ്ടതിന്റെ ആവശ്യകത അനിവാര്യമായി കാണുന്ന ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു  നസീര്‍. ഉയരുംതോറും അദ്ദേഹത്തിലെ എളിമ, സഹകരണം, അദ്ദേഹത്തെ മറ്റു നടന്മാരില്‍ നിന്നും ഏറെ വേറിട്ട്‌ നിര്ത്തുന്നു.

                  അദ്ദേഹം അഭിനയിച്ച ഒരു ചിത്രം സാമ്പത്തിക മാ യി തകര്‍ന്നാല്‍, അടുത്ത ചിത്രത്തിന്, ആ നിര്‍മ്മാതാവിനെ നിര്‍ബന്ധിക്കുകയും, പ്രതിഫലെഛ കൂടാതെ  ആ നിര്‍മ്മാതാവിനെ പതനത്തില്‍ നിന്നും കരകയറ്റാന്‍ ശ്രമിക്കുന്ന ഒരു നടനെ നമുക്കിന്നു സങ്കല്പ്പിക്കാനാവുമോ? അങ്ങിനെ മറ്റൊരു നടനുമില്ലാത്ത വ്യക്തി ഗുണമുള്ള മനസ്സിന്‍റെ ഉടമയായിരുന്നു നസീര്‍.അവശരായ സഹ പ്രവര്‍ത്തകരെ, വ്യക്തിപരമായി  ഒരുപാട് അദ്ദേഹം സഹായിക്കുമായിരുന്നു..സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ദുര്‍ബല്യമായിരുന്നു. 

                 കോടികള്‍ വാങ്ങി അഭിനയിച്ചാലും, നാല് ആളുകള്‍ ആ പടം കാണാനുണ്ടായോ, പടം പാളീസായൊ, നിർമ്മാതാവു ജീവനൊടുക്കിയൊ എന്ന ചിന്തയൊ,തന്റെ പ്രവർത്തി പണം മുടക്കിയവന്നു ദോഷം വരുത്തിയൊ  എന്ന് തിരിഞ്ഞു നോക്കാത്ത അഹങ്കാരികളും സ്വാര്‍ഥികളും വാഴുന്ന ഇന്നത്തെ  മലയാള ചലച്ചിത്ര ലോകം എന്തുകൊണ്ടും തരംതാണ, സാമ്സ്കാ രികാധപതന കേന്ദ്രമായി അധഃപതിച്ചിരിക്കുന്നു..

                     അസുരവിത്ത്,അനുഭവങ്ങള്‍ പാളിച്ചകള്‍, നദി,അഴകുള്ള സലീന,പടയോട്ടം, വടക്കന്‍ വീര കഥകളിലെ സ്ഥിരം നായകന്‍, ഇങ്ങിനെ എണ്ണിയാലോടുങ്ങാത്ത നിരവധി നല്ല ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ മാറ്റുരച്ചു മുന്നേറിക്കൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട നസീര്‍ അത്ര പെട്ടെന്നൊന്നും, കലാ ഹൃദയങ്ങളില്‍ നിന്നും മാഞ്ഞു പോകില്ല.

               എണ്‍പതുകളില്‍ നസീറിന് മല്‍സരിക്കേണ്ടി വന്നത്, സാക്ഷാല്‍ അഭിനയ സാമ്രാട്ട്, നടന്‍ സത്യനോടായിരുന്നു.ഒരു നോട്ടത്തില്‍  പോലും തീക്ഷ്ണത യുള്ള സത്യനുമൊത്ത് കുറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍, കരിനിഴല്‍, കടല്‍പ്പാലം, വെളുത്ത കത്രീന തുടങ്ങിയ ചിത്രങ്ങള്‍, നസറിന്റെയും, സത്യന്റെയും, അഭിനയ സാദ്ധ്യതകള്‍ മുഴുവന്‍ പുറത്തെടുത്തു പ്രകടിപ്പിക്കേണ്ട, മല്‍സര മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു.

                  മമ്മൂട്ടിയുടെ "തനിയാവര്‍ത്തനം"    ഓര്‍ക്കുമ്പോള്‍  അതിലെ അഭിനയത്തോട് ആ  കഥാ പാത്രത്തൊടു പ്രെക്ഷകന്നു തൊന്നുന്ന ഒരു വല്ലാത്ത മാനസീക അടുപ്പം. ആ അഭിനയസിദ്ധി നമ്മില്‍ തെളിയുംപോലെ ഒരുപാട് ചിത്രങ്ങള്‍ സത്യനും , നസീറും കൂട്ടുകെട്ടില്‍  തികഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങള്‍ നമുക്ക് നല്‍കി. (ഇന്നത്തെ തലമുറക്കു അത്ര സുപരിചിതരല്ലാത്ത നസീറിനെയും, സത്യനെയും മനസ്സിലാക്കാൻ മാത്രമാണു ഇവിടെ  തനിയാവറ്ത്തനത്തിലെ മമ്മൂട്ടിയുടെ “മാഷ്” പരാമർഷിച്ചതു).

             ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണ്ണയം വടക്കരുടെ കയ്യില്‍ അകപ്പെട്ട കാല ഘട്ടങ്ങളില്‍, അന്നും മലയാള സിനിമകള്‍  നിലവാരം പുലര്‍ത്തുമ്പോഴും, ചില സംവിധായകരെ മാത്രം അറിയാവുന്ന അവാര്‍ഡ്‌ നിര്‍ണയ ജൂറികള്‍, അവര്‍ക്കപ്പുറം മലയാള ചലച്ചിത്രമില്ല എന്ന് കണക്കാക്കിയവര്‍, മലയാളത്തിന്‍റെ അര്‍ഹതപ്പെട്ട പല ചലചിത്രങ്ങള്‍ക്കും, അവരുടെ അവഗണന  എല്ക്കെണ്ടി വന്നപ്പോള്‍, ഇരുട്ടിന്റെ ആത്മാവിലെ, ഭ്രാന്തന്‍ വേലായുധനെ
പോലും അവരുടെ കണ്ണില്‍ കണ്ടില്ല.

മലയാള സിനിമക്കും ഇന്ത്യന്‍ സിനിമക്കുമുള്ള  അദ്ദേഹത്തിന്‍റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ  പത്മ ഭൂഷന്‍ പുരസ്കാരം അദ്ദേഹത്തിനു നല്‍കി സര്‍വ്വകാല സംഭാവനകളെ മാനിച്ച്സി      കേരള സംസ്ഥാന  പ്രത്യേക ജൂറി  അവാര്‍ഡ്നി  1981 ല്‍ അദ്ദേഹത്തിനു നല്‍കി .  1989 ജനുവരി  16 നു അന്‍പത്തി ഒമ്പതാം വയസ്സില്‍ അദ്ദേഹം നമ്മോട് വിടപറഞ്ഞു. ആ വലിയ കലാകാരന്റെ ഓർമ്മക്കു  മുന്‍പില്‍ ഞാനീ എന്റെ  എളിയ കുറി പ്പു സമര്‍പ്പിക്കട്ടെ.

 എന്‍റെ മറ്റു ബ്ലോഗുകളിലെക്കുള്ള ലിങ്കുകള്‍:

ജീവിതയാത്ര ---- അനുഭവം
 www.mkoyap.blogspot.com/
ചിതറിയ ചിന്തകള്‍ --- കണ്ടതും കേട്ടതുമായ കാര്യങ്ങള്‍,
 www.naalvazhikal.blogspot.com/
കഥകള്‍------- എന്റെ കഥാ എഴുത്തുകള്‍
 www.mkoyanaseeb.blogspot.com/
എന്റെ നാടും,. നാട്ടാരും ---- രാഷ്ട്രീയ കാഴ്ചപ്പാടുകള്‍
www.entenaadumnaattaarum.blogspot.com/
  

2 അഭിപ്രായങ്ങൾ:

രമേശ്‌ അരൂര്‍ പറഞ്ഞു...

ആദരാഞ്ജലികള്‍

M.K Pandikasala പറഞ്ഞു...

എന്റെ പുതിയ ബ്ലോഗില്‍, ആദ്യത്തെ പോസ്റ്റില്‍ ആദ്യ കമെന്റ്റ്‌.

ഏറെ നന്ദി