ചൊവ്വാഴ്ച, ജനുവരി 10, 2012

നമ്മുടെ താരങ്ങള്‍ --(൧)


ഇന്ത്യന്‍ സിനിമയിലെ ശ്രീയുള്ള സ്ത്രീ ഭാവം ----- ആശാ പരേഖ്‌.


       

          ഭാരത സ്ത്രീ സൌന്ദര്യത്തിന്റെ പ്രതിബിംബങ്ങളായി ഹിന്ദി സിനിമയില്‍ തിളങ്ങി നിന്നവര്‍, പഴയ കാല ഹിന്ദി നടികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരുന്ന കുറച്ചു മുഖങ്ങളെ നമുക്കുള്ളൂ

പാശ്ചാത്യരെപോലെ നാമമാത്ര വസ്ത്രമുടുത്തും ,പൂര്‍ണ്ണ നഗ്നമായും ഇന്നത്തെ 
പല താരങ്ങളുടെയും 'അഭിനയം', സ്ക്രീനില്‍ നമുക്ക്കാണാന്‍ കഴിയാത്തത് യു ട്യൂബ്  വീഡിയോ ക്ലിപ്പുകള്‍ നമുക്ക് കാട്ടിത്തരുന്നു.) കാമറയുടെ മുന്നിലും,
പിന്നിലും അവര്‍ എത്രത്തോളം അഭിനയിക്കുന്നു എന്ന് നാംഅത്ഭുതപ്പെട്ടുപോ
കും.ഇത്തരം അറപ്പുളവാക്കുന്നവേഷത്തില്‍  പൊതു പരിപാടികളിൽ പോലും
പങ്കെടുക്കാന്‍ യാതൊരു മടിയും കാണിക്കാത്ത, അല്ലെങ്കില്‍ നഗ്നത കാണിക്ക
ലാണ് സ്ത്രീ സൌന്ദര്യം എന്ന് ധരിച്ചു വെച്ചിരിക്കുന്ന, അല്ലെങ്കില്‍ അങ്ങിനെ ഒരു ധാരണ ഇന്നത്തെ യുവ ജനങളിൽ അടിച്ചേൽ‌പ്പിച്ചിട്ടുള്ള  സിനിമാക്കാരുടെ സമീപനം ഭാരത സ്ത്രീത്വത്തിന്റെ അപമാനിതമായ  പ്രതീകമാണ്പ്രതിഫലി
പ്പിക്കുന്നത്..

എത്ര മനോഹരമായതായാലും, നമ്മെ എത്രയും ആകര്ഷിക്കുന്നവയായാലും, അത് ആവര്‍ത്തിച്ചു കാണിക്കുമ്പോള്‍, അല്ലെങ്കില്‍ കാണുമ്പോള്‍. നമ്മിലുണ്ടാ
യിരുന്ന ആകര്‍ഷണം, അത് അറപ്പി ലേക്കും വെറുപ്പിലെക്കും എത്തിക്കുന്നു. ഇന്നത്തെ നടികള്‍ ആഭാസമായ നിലയില്‍, അത് വല്ലാതെ അറപ്പുളവാക്കുന്നു.   മറച്ചു വെക്കുന്നതിലെ സൗന്ദര്യവും,ജിത്ന്ജാസയും ഇല്ലാതെ പോകുന്നു.ഭാ
രതീയസ്ത്രീ ശരീരം എത്രത്തോളം മറച്ചുകൊണ്ട് നടക്കുന്നുവോ, അത്രത്തോളം സ്ത്രീയുടെ സൗന്ദര്യവും, ആകര്‍ഷണവും, വര്‍ദ്ധിക്കുന്നു. അങ്ങിനെ സ്ത്രീ മറക്കേണ്ടത് മറച്ചു നടക്കുംബോഴേ ആകര്ഷ കമാകൂ. അപ്പോഴാണ്സ്ത്രീയെ    സൌന്ദര്യ ബിംബമായി നാം ആരാധിച്ചു പോകുന്നത് .

അത്തരം സ്ത്രീ സൌന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവമായി ഇന്ത്യന്‍ സിനിമാ ലോക
ത്ത്, തിളങ്ങിയ  ശ്രീ ഉള്ള സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകമായ ചിലരില്‍ മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്നു, നടിയും ന ര്‍ത്തകിയുമായ ആശാ പരേഖ്‌.

1952 ല്‍ ബാല താരമായി ബിമല്‍ റോയിയുടെ ആസ്മാന്‍ എന്ന ചിത്രത്തിലൂടെ  സിനിമാ  രം ഗത്തേ ക്കു കയറിയ ആശയുടെ ആദ്യകാല സിനിമാ അനുഭവം കൈപേറിയതായിരുന്നു. അറുപതുകളില്‍ തുടങ്ങിവെച്ച ജൈത്രയാത്ര തൊണ്ണൂ
റു കളിലും അനുസ്യുതം തുടര്‍ന്നുകൊണ്ടിരുന്നു.പുഞ്ചിരി മായാ ത്ത ശാലീന സുന്ദരമായ മുഖ സൌന്ദര്യവും ആകാര വടിവും,ശബ്ദ സൌകുമാരികതയും ഒത്തിണ ങ്ങി യ  അനുഗ്രഹീത കലാകാരി, ഇന്ന് അവര്‍ക്ക് തൃപ്തികരമായ അവരുടെ മേഖലയില്‍ ഒതുങ്ങി മഹാ രാഷ്ട്രയില്‍ ജീവിക്കുന്നു.

പന്ത്രണ്ടാം വയസ്സില്‍  'ബാപ് ബേട്ടി ' യിലൂടെ സിനിമാ രംഗത്ത് നിലയുറപ്പിക്കാ
ന്‍ ശ്രമിച്ച ആശക്ക് ആയിരത്തി തൊള്ളായിരത്തി അൻപത്തൊമ്പതിൽ  ല്‍ ഏ
റ്റവും നിരാശാജനകമായ അനുഭവമായി രുന്നു, വിജയ്‌ ഭട്ടിന്റെ ' ഗൂന്ജ്‌ ഉട്ടി ഷേണായ്' എന്ന ചിത്രത്തില്‍ നിന്നും ആശയെ വെട്ടിമാറ്റിയ സം ഭവം!.' അവരൊ
രു താര  ഉല്പന്ന മല്ലാ!!'എന്നായിരുന്നു വിജയ്‌ ഭട്ട്, ആശാ പരേഖിനെ കുറിച്ച് അതിന്നു ന്യായീകരിച്ചതു.

പക്ഷെ, വിജയ്ഭട്ടിന്റെ ആ അഭിപ്രായത്തില്‍ ആശക്ക് ഏറെ നിരാശ പ്പെടേണ്ടി വന്നില്ല.  ഒരു പ ക്ഷെ ആ അഭിപ്രായ പ്രകടനം ആശയെ,ഇന്ത്യ കണ്ട, ഏറ്റവും നല്ല നടികളിലോരാളാക്കി തീര്‍ക്കു ന്നതിലെക്കുള്ള വഴി തെളിയുകയായിരുന്നു.
ആശയുദെ ചലചിത്ര ജീവിതത്തിലെ ഏറ്റവും പ്രധാന പ്പെട്ട ഒരു ടെണിങ് പോ
യിന്റ്.

അടുത്ത ദിവസം തന്നെ, ഹിന്ദി സിനിമാ രംഗത്തെ ശക്തരായിരുന്ന, സുബൊധ് മൂഖര്‍ജിയുടെ യും, നസീര്‍ ഹുസൈന്റെയും 'ദില്‍ദേക ദേഖോ' എന്ന ചിത്രത്തി
ലേക്ക് നായികയായുള്ള ക്ഷണം അവരെ തേടിയെത്തുന്നു. ഇത് അശാപരെഖി
നെ അക്ഷരാര്‍ത്ഥത്തില്‍അമ്ബരപ്പിക്കുകതന്നെ ചെയ്തു.

അന്നത്തെ പ്രശസ്ത നടനായിരുന്ന ഷമ്മി കപൂറിന്‍റെ നായികയായി അഭിനയി
ക്കാനായിരുന്നു ക്ഷ ണം!!ചിത്രത്തിന്‍റെ കഥയും സംവിധാനവും നസീര്‍ ഹു സൈ
ന്‍റെതായിരുന്നു..'ദില്‍ ദേക ദേഖോ' വന്‍ ഹിറ്റായി തീര്‍ന്നതോടെ, ആശാപരെഖി
ന്റെ സിനിമാ ജീവിതത്തില്‍ പിന്നീടൊരിക്കലും തിരി ഞ്ഞു നോക്കേണ്ടിവന്നി
ട്ടില്ല.

ശ്രീത്വമുള്ള സുന്ദരമായ മുഖവും, ആകര്‍ഷകമായ ശരീര വടിവും ഒത്തിണങ്ങി
യ ആശാപരെഖ്‌ പ്രേ ക്ഷക മനസ്സിലെ സുന്ദര പ്രതീകമായി മാറി. ഹിന്ദി സിനിമ
യിലെ പ്രസിദ്ധരായ എല്ലാ നടന്മാ രു മൊത്തും ആശാ പരേഖ്‌ അഭിനയിച്ചു. ഷ
മ്മി കപൂര്‍, ശശികപൂര്‍, ദേവ് ആനന്ദ്‌, ജോയ്‌ മൂഖേര്‍ജി, ബിശ്വജിത്,  മനോജ്‌ കു
മാര്‍ ,രാജേഷ്‌ ഖന്ന തുടങ്ങി എല്ലാ നടന്മായും ആശയെ നായികയാക്കാന്‍ തിടു
ക്കം കാട്ടിയിരുന്നു.ആശാ പരേഖ്‌ ഹിന്ദി സിനിമയിലെ ബോക്സാഫീസ്‌ ഘടക മായി മാറി.

ഷമ്മി കപൂര്‍ ആയിരുന്നു  ഇഷ്ട നടന്‍. അദ്ദേഹത്തോടൊപ്പം നാല്ചിത്രങ്ങളില്‍ അഭിനയിച്ച ആ ശാപരെഖ്‌. സഹോദരന്‍ ശഷികപൂറുമൊത്തും അഭിനയിച്ചു, എന്നാല്‍ രാജ്  കപൂറും ചേര്‍ന്നുള്ള  അ ഭിനയം ആശാ പരേഖിന്റെ സ്വപ്ന
മായിരുന്നു " ചോര്‍ മണ്ടിലി" എന്ന ചിത്രത്തില്‍ അഭിനയിച്ചെ ങ്കി ലും ചിത്രം പുറത്തുവന്നില്ല.

1961 ല്‍ ദേവാനന്ദ് നോടോത്തുള്ള 'ജബ് പ്യാര്‍ കിസിസെ ഹോതാ ഹൈ' എന്ന ചിത്രംപുറത്തു വ ന്നതോടെ തികഞ്ഞ തിരക്കിലായആശാ പരേഖ്‌ , 'ഫിര്‍ വൊ
ഹി ദില്‍ ലായാഹും' തീസരി മന്‍സില്‍,ഖരാന ' (1961 ) ബഹാരോം കെ സപ്നെ , പ്യാര്‍ ക മോസം , കാരവാന്‍ ,ഷികാര്‍ , ഉപ്കാര്‍, മേരാ ഗാഓം മേരാ ദേശ് കാര
വാന്‍, കട്ടി പതന്ഗ്, തെരെ മേരെ സപ്നെ, മേം തുളസി തെരെ ആണ്ഖന്‍കി, ഹ
ത്യാര്‍, ലവ് ഇന്‍ ടോകിയോ തുടങ്ങി  ബോക്സ്‌ ഓഫീസ്‌ വിജയം നേടിയ ട്ടേറെ ചിത്രങ്ങളും, മികച്ച നടിക്കുള്ള ഫിലിം ഫേര്‍ അവാര്‍ഡുകളും അവറ്ക്കു നേടി
ക്കൊടുത്തു.

൧൯൮൮  മുതല്‍ ൨൦൦൧ വരെ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിലെ ആദ്യ വനിതാ ചെയര്‍ പേ ര്‍സന്‍ ആയിരുന്നു. ൧൯൫൫ ല്‍ ടെലിവിഷന്‍  സീരിയല്‍ നിര്‍
മാണ രംഗത്ത് ശ്രദ്ധിച്ചു.ധാരാളം സാ മൂഹ്യ പ്രവര്‍ത്തനങ്ങളിലും, പൊതു രംഗ
ത്തും പ്രവര്തിച്ചുവെങ്കിലും രാഷ്ട്രീയത്തിലേക്ക്കടന്നില്ല.

തൊണ്ണൂറുകളോടെ  സജീവമല്ലാതെ സിനിമാ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ആശാപരെഖ്‌ ൨൦൦൨ ലെ ഫിലിംഫെയര്‍ ' ലൈഫ് ടൈം ആചീവ്മെന്റ്റ്‌ അവാര്‍
ഡിനര്‍ഹമായി ഹിന്ദിയിലെ എല്ലാ ഹീറോകള്മൊത്തും   അഭിനയിച്ചെങ്കിലും, ആരുമായും പ്രണയത്തിലായിരുന്നില്ല അവര്‍ ഇപ്പോഴും അവിവാഹിതയായി കഴിയുന്നു.

അതി മനോഹരമായ ഗാനങ്ങള്‍ നിറഞ്ഞ ആശാ ചിത്രങ്ങള്‍,ജബ് പ്യാര്‍ കിസി
സെ, മുതല്‍ ആശാ പരേഖ്‌ അഭിനയിച്ച എല്ലാ പടങ്ങളും വളരെ ഹൃദ്യമായ ഗാനങ്ങള്‍ നിറഞ്ഞതാണ്.ഫിര്‍ വോഹി ദി ല്‍ ലായാഹും,.ലവ് ഇന്‍ ടോകിയോ തുടങ്ങിയ ചിത്രങ്ങളില്‍ ജോയ്‌ മൂഖര്‍ജിയായിരുന്നു ജോഡി. ആ ശാ പരേഖിന്നു ഏറ്റവും യോജിച്ച ജോഡി, ബിശ്വജിതും,ജോയ്‌ മൂ ഖര്‍ജിയുമായിരുന്നെന്നാണ് എനി ക്ക് തോന്നിയിട്ടുള്ളത്. വെറും ഗാനം കേള്‍ക്കാന്‍ മാത്രമായി പടം കാണാ
ന്‍ പലതവണ ഒരു ചിത്രംകാണാറുണ്ട്‌, ഓരോ തവണ കാണുംതോറും വീണ്ടും വീണ്ടും കാണാന്‍നമ്മെ ആകര്ഷിപ്പിക്കു ന്നതാ യിരിക്കും, പഴയ ഹിന്ദി ചിത്ര
ങ്ങൾ ഇന്നോ...?

അഭിനയിച്ച ചിത്രങ്ങളിലെ ഒരു ഗാനവും തിരസ്കരിക്കാന്‍ കഴിയാത്ത ആശ
ക്കെന്നും ഇഷ്ടഗാനം " ജായിയെ ആപ് കഹാന്‍ ജായെന്കെ"എന്ന 'മേരെ സനം എന്ന ചിത്രത്തിലെ ലതയുടെ ഗാനം. ബി ശ്വജിത് ആയിരുന്നു നായകന്‍. (ആരെ
യും വശീകരിക്കുന്ന ഓ.പി. നയ്യാരുടെ അതിമനോഹരമായ ലളിത സുന്ദരമായ ഈണത്തില്‍ ലതാ  മങ്കേഷ്കര്‍ പാടിയ ഈ ഗാനം ഈ പേജിനു താഴെ നിങ്ങ ള്ക്ക്  താഴെ വീഡി യോ കാണാം.)

അമ്മ സുധാ പരേഖിന്റെ  മരണശേഷം  എല്ലാം വിറ്റൊഴിച്ചു ഗുജറാത്തില്‍ നിന്നും ബോംബയിലേ ക്ക് കുടിയേറിയ ആശാപരെഖ്‌ ഇപ്പോള്‍ പലവിധ ചാരി
റ്റി പ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴും," അക്രൂ തി" എന്ന ടെലി ഫിലിം നിര്‍മ്മാ
ണ കമ്പനിയും,സ്വന്തമായ നൃത്തകലാപഠന കേന്ദ്രമായ "കാര ഭവ ന്‍" കേന്ദ്രീക
രിച്ചും പ്രവര്‍ത്തിക്കുന്നു.

ജീവിത ഗന്ധിയുള്ള ചിത്രങ്ങള്‍,  ഇന്ത്യന്‍ സാംസ്കാരിക പൈതൃക ത്തി ലധിഷ്ടി
തമായ കുടുംബ ചിത്രങ്ങള്‍ ഇന്ത്യയിലെതന്നെ മനോഹരമായ പ്രദേശങ്ങള്‍ അ
തിന്‍റെ പൂര്‍ണ്ണ ഭംഗിയോടെ ഒപ്പിയെ ടുക്കുന്ന പ്രതിഭാധനരായ ചായാഗ്രഹകര്‍, രാജ്യത്തിനും, സമൂഹത്തിനും എന്തെങ്കിലും സന്ദേശം നല്‍കണമെന്ന് നിര്‍ബന്ധ
മുള്ള  സംവിധായകര്‍, ആയിരം വര്ഷം കഴിഞ്ഞാലും പുതുമ നഷ്ട പ്പെ ടാത്ത, ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടുംകേള്‍ക്കുവാനുള്ള, ആസ്വദിക്കാനുള്ള സ്വര്‍
ഗ്ഗീയാനുഭൂതി യുളവാക്കാൻ പൊന്ന  ദൈവീക മാസ്മരീക ശബ്ദ സൌകുമാരി
കത കനിഞ്ഞനുഗ്രഹിച്ച, ശബ്ദ രാശി തികഞ്ഞ ഗായകര്‍, എല്ലാം കൊണ്ടും ഇന്ത്യ
ന്‍ സിനിമാ ചരിത്രത്തില്‍ അനുഗ്രഹീതമായ ചുവ ടുകളാല്‍ സമ്പ ന്നമാക്കിയ കാലഘട്ടം. ഇന്ത്യന്‍ സിനിമാ ലോകത്തിനു, ആ വസന്തകാലം ഇനി യൊരിക്ക
ലും വരില്ലെന്നുറപ്പ്..

ഇന്നത്തെ പോലെ, അപസ്മാര രോഗികളായി ഉറഞ്ഞു തുള്ളുന്ന, നമ്മുടെ സം
സ്കാരവും ,ജീവിത ഗന്ധവുമില്ലാത്ത സ്ത്രീത്വത്തെ അങ്ങേ അറ്റം അപമാനി
ക്കുന്നതരം മര്‍മ്മ ഭാഗം മാത്രം മറച്ച വൃ ത്തി കെട്ട നഗ്ന ശരീരം പ്രദര്‍ശി പ്പിച്ചു
കൊണ്ടുള്ള അഭാസ നൃത്ത മായിരുന്നില്ല  അന്നത്തെ ഗാന രംഗങ്ങള്‍. ഒരു ഗാന രംഗമെങ്കില്‍ നായികാ നായകന്‍റെ പിന്നില്‍ നൂറുക്കണക്കിന് അര്‍ദ്ധ നഗ്നരായ യുവതികള്‍ഉറഞ്ഞു തുള്ളുന്ന നിലയിലായിരുന്നില്ല അക്കാലത്തെ പ്രേമ രംഗ
ങ്ങള്‍ ചിത്രീകരിച്ചിരു ന്നത്. പ്രേമം വ്യക്തിയുടെസ്വകാര്യതയാണ്.കുമിതാക്കള്‍ വിഹാരിക്കുന്നിടത്തു, അവരുടെ സ്വപ്ന ലോകത്ത് അവര്‍ആടുകയോ പാടുക
യോ ചെയ്യുന്നിടത്ത്  തുണിയുരിഞ യുവതികളുടെ അകമ്പടി വേണ്ടതുണ്ടോ? ഏതു ലോകത്തിലാണ് ഇന്നത്തെ നമ്മുടെ സിനിമാക്കാര്‍?

പ്രേക്ഷകരായ ഒരാസ്വാദകന് അന്നു ഒരു സിനിമ കണ്ടാല്‍ ലഭിക്കുന്ന മാനസീ
കോല്ലാസം ഏറെ. ചിന്തിക്കാ നും, ഓര്‍ക്കാനും,ഒട്ടേറെ സന്ദേശങ്ങള്‍, അല്ലെങ്കില്‍ വിഭവങ്ങള്‍ നല്‍കുന്ന ആസ്വാദക നിലവാരമുള്ള സിനിമകള്‍ നമുക്കിനി ഒരി
ക്കലും ലഭിക്കില്ല.

അല്‍പമെങ്കിലും സ്ത്രീത്വത്തെ വിലകല്‍പ്പിക്കുന്ന നടികളും കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ നില നില്‍ക്കേണ്ടതുണ്ട്. കാരണം ഇന്ത്യൻ സിനിമക്കു ഇന്ത്യൻ മണ്ണിന്റെ നിറവും ഗന്ധവും ആവ ശ്യ മാണ്.നമ്മുടെ സാമൂഹ്യ സം
സ്കാരം അതല്ലാത്തതുകൊണ്ടുതന്നെ, നഗ്നത പ്രദർശിപ്പിക്കുന്ന ഇന്ത്യ ന്‍ സ്ത്രീ
യെ കാണാന്‍ കൊള്ളില്ല. ഒരു സ്ത്രീ ശരീരത്തില്‍, അവര്‍ എത്ര സുന്ദരി ആയാ
ലും, ഒരിക്ക ല്‍ അവള്‍ അവളുടെതെല്ലാം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അവള്‍ എന്ത് കാണിക്കും.?

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ നടികള്‍, പ്രത്യേകിച്ച് ഹിന്ദി നടി കള്‍  ശ്രദ്ധിക്കെണ്ടതുണ്ട്. പൊതു വേദികളില്‍പോലും അല്‍പ വസ്ത്രധാരികളായി പ്രത്യക്ഷപ്പെടു ന്നത് ഇന്ത്യന്‍നടികള്‍ അവസാനി
പ്പിക്കെണ്ടിയിരിക്കുന്നു.ഇന്ത്യന്‍ സംസ്കാരത്തിനു, ഇന്ത്യൻ പാരം ബര്യ നില
യില്‍ വസ്ത്രം ധരിക്കു. ഇന്ത്യന്‍ സൌന്ദര്യത്തിന്റെ പ്രതീകമാകൂ.ഇന്ത്യൻ സംസ്കാരത്തി ന്റെ യശസ്സ് ഉയർത്തൂ.  

കഴിവും സൌന്ദര്യവുമുള്ള മുന്‍കാല നടികള്‍ അവരെ എന്നും ഓര്‍മ്മിക്ക
പ്പെടുന്ന നിലയില്‍ പ്രേക്ഷ ക മനസ്സില്‍ സ്ഥാപിക്കപ്പെടുന്നു. അത്രയേറെ മനോ
ഹരമായ കഥാപാത്രങ്ങളും, ഇന്ത്യന്‍ സ്ത്രീ ത്വ ത്തിന്റെ സൗന്ദര്യവും, ഒത്തിണ
ങ്ങിയ പഴയകാല നടികള്‍ നമുക്കിനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ വസന്തകാലം ഇനിയൊരിക്കലും നമ്മിലേക്ക് തിരിച്ചു വരില്ല. തീർച്ച...!!!.